യുക്രെയ്‌നും റഷ്യയുമായുള്ള സംഘർഷം യുദ്ധത്തിലേക്കും റഷ്യൻ അധിനിവേശത്തിലേക്കും എത്തിയിരിക്കുന്നു. യുക്രെയ്‌നിലെ പ്രധാന നഗരങ്ങളായ കീവും മരിയുപ്പോളും ഉൾപ്പെടെയുള്ളിടങ്ങളിൽ റഷ്യൻ വ്യോമസേന കനത്ത ബോംബിങ് നടത്തി റഷ്യൻ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. ക്രൈമിയയിൽ നിന്നും വിമതമേഖലയായ ഡോൺബാസിൽ നിന്നും റഷ്യൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുക്രെയ്‌നും റഷ്യയുമായുള്ള സംഘർഷം യുദ്ധത്തിലേക്കും റഷ്യൻ അധിനിവേശത്തിലേക്കും എത്തിയിരിക്കുന്നു. യുക്രെയ്‌നിലെ പ്രധാന നഗരങ്ങളായ കീവും മരിയുപ്പോളും ഉൾപ്പെടെയുള്ളിടങ്ങളിൽ റഷ്യൻ വ്യോമസേന കനത്ത ബോംബിങ് നടത്തി റഷ്യൻ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. ക്രൈമിയയിൽ നിന്നും വിമതമേഖലയായ ഡോൺബാസിൽ നിന്നും റഷ്യൻ കരസേനയുടെ ടാങ്കുകളും കവചിത വാഹനങ്ങളും മുന്നേറ്റം നടത്തുന്നതിന്റെ ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിച്ചിരുന്നു.

ADVERTISEMENT

ഈ ചിത്രങ്ങളിൽ ആളുകളുടെ ശ്രദ്ധ ക്ഷണിച്ച ഒന്നാണ് റഷ്യൻ വാഹനങ്ങളിലും പടക്കോപ്പുകളിലും വെളുത്ത നിറത്തിൽ വലിയ അക്ഷരത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന സെഡ് (Z)  ചിഹ്നങ്ങൾ. എന്താണ് ഈ ദുരൂഹ ചിഹ്നം വ്യക്തമാക്കുന്നതെന്ന് വലിയ ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ നടന്നു. റഷ്യൻ ഭാഷയിൽ സെഡ് എന്ന അക്ഷരം ഇല്ല. പിന്നെന്താണ് ഇത്.

യുക്രെയ്‌നിയൻ ടാങ്കുകളിൽ നിന്ന് തങ്ങളുടെ ടാങ്കുകളെ തിരിച്ചറിയാനാണ് ഇതെന്നാണു പ്രമുഖ യുദ്ധവിദഗ്ധർ പറയുന്നത്. റഷ്യയുടെ പല വാഹനങ്ങൾക്കും ടാങ്കുകൾക്കും യുക്രെയ്‌ന്റെ ടാങ്കുകളും വാഹനങ്ങളുമായി വലിയ സാമ്യമുണ്ട്. റഷ്യയുടെ ടി80, യുക്രെയ്‌ന്റെ ടി72 ടാങ്കുകൾ ഇതിന് ഉദാഹരണം. യുദ്ധം സൃഷ്ടിക്കുന്ന കലുഷിതമായ സാഹചര്യത്തിൽ ടാങ്കുകൾ മാറിപ്പോയി റഷ്യൻ സേന സ്വന്തം ടാങ്കുകൾക്കെതിരെ വെടിയുതിർക്കാതിരിക്കാനാണ് ഈ നീക്കമെന്നാണു കരുതുന്നത്.

ADVERTISEMENT

മുൻപും ഇതേ രീതി പല സൈന്യങ്ങളും അനുവർത്തിച്ചിട്ടുണ്ട്. 1944ൽ രണ്ടാം ലോകയുദ്ധകാലത്ത് ഫ്രാൻസിലെ നോർമൻഡിയിൽ ആക്രമണം നടത്തിയ യുഎസ് വ്യോമസേന തങ്ങളുടെ വിമാനങ്ങളിൽ കറുപ്പും വെളുപ്പും വരകൾ ഉപയോഗിച്ചിരുന്നു. സഖ്യസേനയിലെ മറ്റു പട്ടാളയൂണിറ്റുകൾക്ക് തങ്ങളെ മനസ്സിലാക്കാനുള്ള രഹസ്യകോഡായിരുന്നു ഇത്. ഗൾഫ് യുദ്ധ സമയത്ത് തങ്ങളുടെ കവചിത വാഹനങ്ങളിൽ വി എന്ന അടയാളവും അമേരിക്ക ഉപയോഗിച്ചു.

അധിനിവേശ സേനകൾക്ക്, സ്വന്തം വ്യോമസേനയിൽ നിന്നുണ്ടാകുന്ന വെടി അഥവാ ഫ്രണ്ട്‌ലി ഫയർ വലിയൊരു വെല്ലുവിളിയാണ്. ഇതിനെ ചെറുക്കാനുള്ള ഒരു നീക്കമാകാം ഇത്. എന്നാൽ ഇത് എത്രത്തോളം കാര്യക്ഷമമാണെന്നുള്ളത് മറ്റൊരു ചോദ്യമാണ്. റഷ്യയുടെ സുഖോയ് 25, 34 തുടങ്ങിയ വിമാനങ്ങൾ അതീവ വേഗത്തിൽ പറക്കുന്നതിനാൽ ഇവയുടെ പൈലറ്റ് പടയാളികൾ ചിഹ്നം തിരിച്ചറിയാൻ സാധ്യത കുറവാണ്. എന്നാൽ അറ്റാക് കോപ്റ്ററുകൾ, ആർട്ടിലറി യൂണിറ്റുകൾ എന്നിവയെ നിയന്ത്രിക്കുന്നവർക്ക് ഇതു തിരിച്ചറിയാൻ സാധിക്കും.

എന്നാൽ ക്യാപ്റ്റൻ റോബ് ലീയെ പോലുള്ള രാജ്യാന്തര യുദ്ധശാസ്ത്ര വിദഗ്ധർ ഈ വാദം തള്ളുന്നു. വാഹനങ്ങളിലെ സെഡ് മാർക്കിങ്ങുകൾ യുദ്ധമേഖലയിൽ ദൂരത്തു നിന്നു കാണാൻ പാടാണെന്ന് ഇവർ പറയുന്നു. തന്നെയുമല്ല പലരീതിയിലാണ് ഈ ചിഹ്നങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നത്. ചിലതിൽ സെഡ് അക്ഷരം മാത്രമുള്ളപ്പോൾ ചിലതിൽ അതിനൊപ്പം വൃത്തങ്ങൾ, ത്രികോണങ്ങൾ, സമചതുരങ്ങൾ തുടങ്ങിയവയുമുണ്ട്. വിവിധ റെജിമെന്റുകളെ അടയാളപ്പെടുത്തുന്ന ചിഹ്നങ്ങളാകാം ഇവ. ഓരോ റെജിമെന്റുകൾ അവരെ നിയോഗിക്കപ്പെട്ട സ്ഥലങ്ങളിലേക്കു തന്നെ പോകുന്നെന്ന് ഗ്രൗണ്ട് ഡ്യൂട്ടിയിലുള്ള സൈനികർക്ക് ഉറപ്പുവരുത്താനായാകാം ഇത്തരമൊരു ശ്രമമെന്നും വ്യാഖ്യാനിക്കപ്പെടുന്നു.

ADVERTISEMENT

വെറുതെ സെഡ് മാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ യുക്രെയ്‌നിയൻ മേഖലയായ ഹാർകീവിലേക്കു പോകാനുള്ളവയും സെഡിനൊപ്പം മറ്റ് ചിഹ്നങ്ങളുള്ളവ ഡോൺബാസ് മേഖലയിലെ ഡോനറ്റ്‌സ്‌ക്, ലുഹാൻസ്‌ക് യുദ്ധമുന്നണികളിലേക്കു നീങ്ങുന്നവയുമാണെന്നാണ് അഭിപ്രായം. ഏതായാലും സെഡ് ചിഹ്നങ്ങൾ ഒരു ദുരൂഹതയായി നിലനിൽക്കുന്നു.

English Summary: Russian tank markings: What do the ‘Z’ and other emblems on military vehicles mean