അത്യാധുനിക ആയുധങ്ങളുമായി റഷ്യയുടെ ട്രെയിൻ എത്തി, നിർണായക നീക്കമെന്ന് സൂചന
യുക്രെയ്‌നില്‍ റഷ്യയുടെ പ്രധാന സൈനിക ആയുധ ട്രെയിനുകളിലൊന്ന് എത്തിയതിന്റെ വിഡിയോ ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു. തെക്കന്‍ യുക്രെയ്ന്‍ നഗരമായ മെലിറ്റോപോളില്‍ വച്ചാണ് ഈ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ക്രീമിയയില്‍ നിന്നാണ് റഷ്യ ഈ സായുധ ട്രെയിന്‍

യുക്രെയ്‌നില്‍ റഷ്യയുടെ പ്രധാന സൈനിക ആയുധ ട്രെയിനുകളിലൊന്ന് എത്തിയതിന്റെ വിഡിയോ ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു. തെക്കന്‍ യുക്രെയ്ന്‍ നഗരമായ മെലിറ്റോപോളില്‍ വച്ചാണ് ഈ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ക്രീമിയയില്‍ നിന്നാണ് റഷ്യ ഈ സായുധ ട്രെയിന്‍ എത്തിച്ചതെന്നാണ് കരുതപ്പെടുന്നത്.
യുക്രെയ്ന്‍ യുദ്ധത്തില്‍ പങ്കെടുക്കുന്ന റഷ്യന്‍ സൈനിക വാഹനങ്ങളും മറ്റും തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന കോഡുകളിലൊന്നായ Z എന്ന അക്ഷരം ഈ സായുധ ട്രെയിനിലും എഴുതി ചേര്‍ത്തിട്ടുണ്ട്. എങ്കിലും എന്നാണ് ഈ ട്രെയിനിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നോ എപ്പോഴാണ് പകര്‍ത്തിയതെന്നോ വ്യക്തതയില്ല. യുക്രെയ്‌നിലേക്കുള്ള റഷ്യന്‍ ആക്രമണത്തില്‍ പങ്കെടുക്കുന്ന യുക്രെയ്ന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള രാജ്യങ്ങളില്‍ നിന്നുള്ള റഷ്യന്‍ അനുകൂല സൈനിക വാഹനങ്ങളെ സൂചിപ്പിക്കാനാണ് 'Z' എന്ന അക്ഷരം ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സായുധ ട്രെയിന്‍ വിഡിയോ യുക്രെയ്ന്‍ റഷ്യ യുദ്ധത്തിനിടെ തന്നെ എടുത്തതാണെന്ന് കരുതാനുമാകും.
രണ്ട് ഡീസല്‍ ലോക്കോമോട്ടീവുകളും എട്ട് വ്യത്യസ്തമായ റെയില്‍കാറുകളുമാണ് ഈ റഷ്യന്‍ സായുധ ട്രെയിനിലുള്ളത്. താഴ്ന്ന് പറക്കുന്ന പോര്‍വിമാനങ്ങള്‍ക്കെതിരെ പോലും പ്രയോഗിക്കാന്‍ സാധിക്കുന്ന രണ്ട് ZU-23 ബാരല്‍ 23 എംഎം വെടിക്കോപ്പുകള്‍ക്കിടയിലാണ് മുന്നിലെ ഡീസല്‍ ലോക്കോമോട്ടീവ് ഉള്ളത്. മൂന്നാമത്തെ റെയില്‍ കാറില്‍ എന്താണ് കൊണ്ടുപോകുന്നതെന്ന് വ്യക്തമല്ല. എന്നാല്‍ യുദ്ധ മേഖലയില്‍ ഉപയോഗിക്കാവുന്ന പ്രതിരോധ വാഹനങ്ങളാകാമെന്നാണ് സൂചന.
ഒരു കൊട്ടിയടച്ച ബോഗി, ഒരു പാസഞ്ചര്‍ ബോഗി, ഫ്‌ളാറ്റ് ബെഡ് ആയ ഒരു ബോഗി, രണ്ട് സായുധ ബോഗികള്‍, രണ്ട് ലോക്കോമോട്ടീവുകള്‍, അവസാനമായി മറ്റൊരു ഫ്‌ളാറ്റ്‌ബെഡ് ബോഗി എന്നിങ്ങനെയാണ് ഈ സായുധ ട്രെയിനില്‍ ഉള്ളത്. ഇതില്‍ ഫ്‌ളാറ്റ് ബെഡ് ബോഗികളില്‍ ആദ്യത്തേതിലെ സാധനങ്ങള്‍ മൂടിയിട്ട നിലയിലാണുള്ളത്. ഏറ്റവും പിന്നിലെ ഫ്‌ളാറ്റ് ബെഡ് ബോഗിയാവട്ടെ ശൂന്യമായ നിലയിലുമായിരുന്നു.
റഷ്യക്ക് ഇത്തരം നാല് സായുധ ട്രെയിനുകളുണ്ടെന്നാണ് കരുതപ്പെടുന്നത്. ചെച്‌നിയയിലേയും ജോര്‍ജിയയിലേയും സംഘര്‍ഷങ്ങളില്‍ ഈ റഷ്യന്‍ ട്രെയിനുകള്‍ നിര്‍ണായക നീക്കങ്ങള്‍ നടത്തിയിരുന്നു. കാലാവസ്ഥ വലിയ വെല്ലുവിളി സൃഷ്ടിക്കുന്ന റഷ്യയിലേയും സമീപത്തേയും ഭൂപ്രദേശങ്ങളില്‍ സായുധ ട്രെയിനുകള്‍ക്ക് പ്രതിരോധ രംഗത്ത് വലിയ പ്രാധാന്യമാണുള്ളത്.
ബൈക്കല്‍, അമൂര്‍ എന്നിങ്ങനെ പേരുള്ള രണ്ട് സായുധ ട്രെയിനുകള്‍ 2016ല്‍ ക്രീമിയയിലേക്ക് എത്തിയിരുന്നു. സൈനികാഭ്യാസത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ റഷ്യന്‍ നീക്കം. 15 വര്‍ഷത്തിന് ശേഷമായിരുന്നു അന്ന് റഷ്യന്‍ സായുധ ട്രെയിനുകള്‍ സൈനികാഭ്യാസത്തില്‍ പങ്കെടുത്തത്.
English Summary: A Russian Armored Train Has Joined The Invasion Of Ukraine