മാരക വൈറസുകളെ പരീക്ഷിക്കുന്ന റഷ്യയുടെ രഹസ്യകേന്ദ്രം? ദുരൂഹതയായി നോവോസിബിർസ്ക്
യുക്രെയ്ൻ റഷ്യ യുദ്ധം ആഴ്ചകൾ പിന്നിട്ടിട്ടും പുരോഗമിക്കുകയാണ്. ആണവ യുദ്ധം മുതൽ സാങ്കേതികയുദ്ധം വരെ എല്ലാത്തരം ചർച്ചകളും ആശയങ്ങളും ഇതുമായി ബന്ധപ്പെട്ട് രാജ്യാന്തരവേദിയിൽ ഉയർന്നു കഴിഞ്ഞു. രാസായുധമായ ഫോസ്ഫറസ് ബോംബു മുതൽ അതിമാരകമായ ക്ലസ്റ്റർ ബോംബുകളും തെർമോബാറിക് ബോംബുകളും വരെ റഷ്യ യുക്രെയ്ൻ മണ്ണിൽ
യുക്രെയ്ൻ റഷ്യ യുദ്ധം ആഴ്ചകൾ പിന്നിട്ടിട്ടും പുരോഗമിക്കുകയാണ്. ആണവ യുദ്ധം മുതൽ സാങ്കേതികയുദ്ധം വരെ എല്ലാത്തരം ചർച്ചകളും ആശയങ്ങളും ഇതുമായി ബന്ധപ്പെട്ട് രാജ്യാന്തരവേദിയിൽ ഉയർന്നു കഴിഞ്ഞു. രാസായുധമായ ഫോസ്ഫറസ് ബോംബു മുതൽ അതിമാരകമായ ക്ലസ്റ്റർ ബോംബുകളും തെർമോബാറിക് ബോംബുകളും വരെ റഷ്യ യുക്രെയ്ൻ മണ്ണിൽ
യുക്രെയ്ൻ റഷ്യ യുദ്ധം ആഴ്ചകൾ പിന്നിട്ടിട്ടും പുരോഗമിക്കുകയാണ്. ആണവ യുദ്ധം മുതൽ സാങ്കേതികയുദ്ധം വരെ എല്ലാത്തരം ചർച്ചകളും ആശയങ്ങളും ഇതുമായി ബന്ധപ്പെട്ട് രാജ്യാന്തരവേദിയിൽ ഉയർന്നു കഴിഞ്ഞു. രാസായുധമായ ഫോസ്ഫറസ് ബോംബു മുതൽ അതിമാരകമായ ക്ലസ്റ്റർ ബോംബുകളും തെർമോബാറിക് ബോംബുകളും വരെ റഷ്യ യുക്രെയ്ൻ മണ്ണിൽ
യുക്രെയ്ൻ റഷ്യ യുദ്ധം ആഴ്ചകൾ പിന്നിട്ടിട്ടും പുരോഗമിക്കുകയാണ്. ആണവ യുദ്ധം മുതൽ സാങ്കേതികയുദ്ധം വരെ എല്ലാത്തരം ചർച്ചകളും ആശയങ്ങളും ഇതുമായി ബന്ധപ്പെട്ട് രാജ്യാന്തരവേദിയിൽ ഉയർന്നു കഴിഞ്ഞു. രാസായുധമായ ഫോസ്ഫറസ് ബോംബു മുതൽ അതിമാരകമായ ക്ലസ്റ്റർ ബോംബുകളും തെർമോബാറിക് ബോംബുകളും വരെ റഷ്യ യുക്രെയ്ൻ മണ്ണിൽ പരീക്ഷിച്ചെന്ന് യുക്രെയ്ൻ ആരോപണമുയർത്തി.
എന്നാൽ യുക്രെയ്നിൽ യുഎസിന്റെ പിന്തുണയോടെ വലിയ ജൈവായുധ പരീക്ഷണം നടക്കുന്നെന്നെന്നും മാനവരാശിക്ക് അപകടകരമായ പല അണുക്കളെയും ഇത്തരം ലബോറട്ടറിയിൽ നിന്നു കണ്ടെത്തിയെന്ന് റഷ്യയും പറഞ്ഞതോടെ ജൈവായുധങ്ങളെപ്പറ്റിയും ചർച്ചയും വാദപ്രതിവാദങ്ങളും കനത്തു. കോവിഡ് കാലം ഇനിയും തീർന്നിട്ടില്ലാത്തതിനാൽ ജൈവായുധങ്ങളെക്കുറിച്ചുള്ള വാദം ലോകമെങ്ങും ശ്രദ്ധ നേടി. യുക്രെയ്നിൽ വികസിപ്പിച്ച ജൈവായുധങ്ങൾ പക്ഷികളെ ഉപയോഗിച്ച് റഷ്യയിലേക്ക് പരീക്ഷിക്കാനാണു യുക്രെയ്ന്റെ പദ്ധതിയെന്നും റഷ്യ ആരോപിച്ചതോടെ അതീവമായ ദുരൂഹത വിഷയത്തിനു കൈവന്നു. ഇതോടെയാണു റഷ്യയുടെ ജൈവായുധ മേഖലയെക്കുറിച്ചും വലിയ ചർച്ചകളും അന്വേഷണങ്ങളും നടന്നത്. കൊറോണയേക്കാൾ മാരകമായ വൈറസുകൾ വീണ്ടും ലോകത്തെ പ്രതിസന്ധിലാക്കുമോ എന്ന ആശങ്കയാണ് ഇപ്പോഴുള്ളത്.
റഷ്യയ്ക്കു മുൻപുണ്ടായിരുന്ന സോവിയറ്റ് യൂണിയൻ വിപുലമായ ജൈവായുധ പദ്ധതി നടത്തിയിട്ടുണ്ടെന്ന് പാശ്ചാത്യ നിരീക്ഷകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആന്ത്രാക്സ്, പ്ലേഗിനു കാരണമാകുന്ന യെർസിനിയ പെസ്റ്റിസ് മുതൽ ലോകത്തെ ഏറ്റവും അപകടകാരിയായ വൈറസായ മാർബർഗ് വൈറസ് ഉൾപ്പെടെ ഈ പദ്ധതിയുടെ ഗവേഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ടായിരുന്നത്രേ. 88 ശതമാനമാണ് മാർബർഗ് വൈറസ് കാരണമുള്ള മരണനിരക്ക്. അതായത് ബാധിക്കപ്പെടുന്ന 10 പേരിൽ ഏകദേശം 9 രോഗികളും മരണപ്പെടാം. ഇത്തരത്തിൽ 11 ജൈവ അണുക്കളെ പ്രധാനമായും ഗവേഷണം നടത്തിയെന്നും നിരീക്ഷകർ പറയുന്നു.
രഹസ്യ കേന്ദ്രങ്ങളിലായിരുന്നു ഈ ഗവേഷണങ്ങൾ നടന്നത്. 1992ൽ സോവിയറ്റ് യൂണിയൻ തകർന്ന ശേഷം ഇത്തരം പദ്ധതികൾ മരവിപ്പിച്ചെന്ന് റഷ്യ പറഞ്ഞു. ബ്രിട്ടനും യുഎസുമായി ഉടമ്പടിയിലൊപ്പിടുകയും ചെയ്തു. എന്നാൽ റഷ്യ ശരിക്കും ഇതൊന്നും അവസാനിപ്പിച്ചിരുന്നില്ലെന്നും അതീവ രഹസ്യമായി ഇതു തുടർന്നിരുന്നെന്നും നിരീക്ഷകർ പറയുന്നു. ഇത്തരത്തിൽ ഗവേഷണം നടന്ന, ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ജൈവായുധ ഗവേഷണ കേന്ദ്രമാണ് റഷ്യയിലെ നോവോസിബിർസ്കിലെ വൈറോളജി, ബയോടെക്നോളജി ഗവേഷണ കേന്ദ്രമെന്ന് പാശ്ചാത്യ മാധ്യമങ്ങൾ ഉൾപ്പെടെ ആരോപിക്കുന്നു. 1974ൽ ശീതയുദ്ധം കൊടുമ്പിരികൊണ്ടു നിന്ന സമയത്ത് തുടക്കമിട്ട ഈ കേന്ദ്രത്തിൽ വ്ലാഡിമിർ പുട്ടിന്റെ സർക്കാർ വമ്പൻ ജൈവായുധ പദ്ധതികൾ ആവിഷ്കരിക്കുകയാണെന്നും ആരോപണമുണ്ട്.
റഷ്യയിൽ അതീവ സുരക്ഷ നിലനിൽക്കുന്ന ചുരുക്കം സ്ഥാപനങ്ങളിലൊന്നാണിത്. 70000 ചതുരശ്ര അടി വിസ്തീർണമുള്ള ഈ ലാബ് ഒരു ഫുട്ബോൾ പിച്ചിന്റെ അതേ വലുപ്പമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സുരക്ഷ നിലനിൽക്കുന്ന ബയോലാബുകളിലൊന്നാണിതെന്നും കണക്കുകൂട്ടലുണ്ട്. ചൈനയിലെ കുപ്രസിദ്ധമായ വുഹാൻ ബയോലാബിനെ വെല്ലുന്ന സുരക്ഷയാണത്രേ ഇതിന്. നോവോസിബിർസ്ക് ലാബിൽ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞരും മറ്റു വിദഗ്ധരും ടെക്നീഷ്യൻമാരും മിലിട്ടറി പച്ച നിറത്തിലുള്ള ശരീരം മുഴുവൻ മൂടുന്ന സ്യൂട്ടുകളാണു ധരിക്കുന്നത്.
റഷ്യയുടെ തെക്കുപടിഞ്ഞാറൻ സൈബീരിയൻ മേഖലയിൽ കസഖ്സ്ഥാൻ അതിർത്തിക്ക് സമീപത്തായാണു കേന്ദ്രം സ്ഥിതി ചെയ്യുന്നത്. –35 ഡിഗ്രി വരെ താപനില താഴാറുള്ള ഇവിടം ഏറ്റവും കടുത്ത കാലാവസ്ഥാ സാഹചര്യങ്ങൾ നിലനിൽക്കുന്നയിടം കൂടിയാണ്. അതിനാൽ തന്നെ എതിരാളികളുടെ ചാരൻമാർക്ക് ഇങ്ങോട്ടേക്കു കടന്നുകൂടുകയോ നിരീക്ഷണം നടത്തുകയോ ചെയ്യുന്നത് ഏകദേശം അസാധ്യമാണ്. ഔദ്യോഗികമായി വാക്സീൻ വികസന കേന്ദ്രം എന്ന നിലയിലാണ് ലാബ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷം സൈബീരിയയിലെ പെർമഫ്രോസ്റ്റ് മേഖലയിൽ മഞ്ഞിൽ പുതഞ്ഞ നിലയിലുള്ള ചരിത്രാതീത കാലത്തെ മൃഗ ശരീരങ്ങളിൽ ലാബ് പരീക്ഷണം നടത്തിയിരുന്നു. ചരിത്രാതീത കാലത്തെ വൈറസുകളെപ്പറ്റി പഠനം നടത്താനായിരുന്നു ഇതെങ്കിലും വൻ വിവാദം ഇതുമൂലമുണ്ടായി.
ഈ ലാബിൽ ജോലി ചെയ്തിരുന്ന രണ്ടുപേരെങ്കിലും എബോളയോ, മർബർഗ് വൈറസോ ബാധിച്ച് മരണപ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം. 2019ൽ ഇവിടെ ഒരു വൻ പൊട്ടിത്തെറിയുണ്ടായതോടെ നോവോസിബിർസ്ക് ലാബിനെക്കുറിച്ചുള്ള വാർത്തകൾ രാജ്യാന്തര മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
English Summary: The Soviet-era Russian laboratory where Putin's 'bioweapon arsenal of smallpox, anthrax and Ebola is being kept