തയ്വാൻ പിടിച്ചെടുക്കാൻ ചൈന, ലക്ഷ്യം 10 ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള വ്യവസായം
തായ്‌വാന്‍ ചൈനയുടെ ഭാഗമാവുക എന്നാല്‍ പത്ത് ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള ചിപ്പ് വ്യവസായം കൂടി ചൈനയ്ക്ക് കീഴില്‍ വരികയെന്നാണ് അര്‍ഥം. ഭാവിയില്‍ നമ്മള്‍ ഉപയോഗിക്കുന്ന ഫോണും ഓടിക്കുന്ന കാറും വൈദ്യശാസ്ത്ര ഉപകരണങ്ങളും രാജ്യങ്ങള്‍ ഉപയോഗിക്കുന്ന പോര്‍വിമാനങ്ങളെ വരെ മാറ്റിമറിക്കാന്‍ പോന്നതാണ് ഈ കൈമാറ്റം.
തായ്‌വാന്‍ ചൈനയുടെ ഭാഗമാവുക എന്നാല്‍ പത്ത് ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള ചിപ്പ് വ്യവസായം കൂടി ചൈനയ്ക്ക് കീഴില്‍ വരികയെന്നാണ് അര്‍ഥം. ഭാവിയില്‍ നമ്മള്‍ ഉപയോഗിക്കുന്ന ഫോണും ഓടിക്കുന്ന കാറും വൈദ്യശാസ്ത്ര ഉപകരണങ്ങളും രാജ്യങ്ങള്‍ ഉപയോഗിക്കുന്ന പോര്‍വിമാനങ്ങളെ വരെ മാറ്റിമറിക്കാന്‍ പോന്നതാണ് ഈ കൈമാറ്റം.
തായ്‌വാന്‍ ചൈനയുടെ ഭാഗമാവുക എന്നാല്‍ പത്ത് ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള ചിപ്പ് വ്യവസായം കൂടി ചൈനയ്ക്ക് കീഴില്‍ വരികയെന്നാണ് അര്‍ഥം. ഭാവിയില്‍ നമ്മള്‍ ഉപയോഗിക്കുന്ന ഫോണും ഓടിക്കുന്ന കാറും വൈദ്യശാസ്ത്ര ഉപകരണങ്ങളും രാജ്യങ്ങള്‍ ഉപയോഗിക്കുന്ന പോര്‍വിമാനങ്ങളെ വരെ മാറ്റിമറിക്കാന്‍ പോന്നതാണ് ഈ കൈമാറ്റം.
തായ്‌വാന്‍ ചൈനയുടെ ഭാഗമാവുക എന്നാല്‍ പത്ത് ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള ചിപ്പ് വ്യവസായം കൂടി ചൈനയ്ക്ക് കീഴില്‍ വരികയെന്നാണ് അര്‍ഥം. ഭാവിയില്‍ നമ്മള്‍ ഉപയോഗിക്കുന്ന ഫോണും ഓടിക്കുന്ന കാറും വൈദ്യശാസ്ത്ര ഉപകരണങ്ങളും രാജ്യങ്ങള്‍ ഉപയോഗിക്കുന്ന പോര്‍വിമാനങ്ങളെ വരെ മാറ്റിമറിക്കാന്‍ പോന്നതാണ് ഈ കൈമാറ്റം. ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളതുകൊണ്ടാണ് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുമെല്ലാം ചൈനയുടെ തായ്‌വാന്‍ അധിനിവേശത്തെ ശക്തമായി എതിര്‍ക്കുന്നതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൈനയുടെ തന്ത്രപരമായ നീക്കം തിരിച്ചറിഞ്ഞ അമേരിക്കയും യൂറോപ്യന്‍ യൂണിയനും തദ്ദേശീയ ചിപ്പ് നിര്‍മാണത്തിന് വലിയ പിന്തുണയാണ് നല്‍കുന്നത്.
അമേരിക്കന്‍ ചിപ്പ് നിര്‍മാതാക്കള്‍ക്ക് 52 ബില്യണ്‍ ഡോളര്‍ സഹായം അനുവദിക്കണമന്നാണ് ബൈഡന്‍ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്. ചിപ്പ് നിര്‍മാതാക്കളെ സഹായിക്കുന്ന നിയമനിര്‍മാണം നടത്താനാണ് യൂറോപ്യന്‍ യൂണിയന്റെ പദ്ധതി. നിലവിലുള്ള ചിപ്പ് നിര്‍മാണം ഈ ദശാബ്ദം അവസാനിക്കുമ്പോഴേക്കും ഇരട്ടിയാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. ചെറുയൂറോപ്യന്‍ രാജ്യമായ ലിത്വാനിയയില്‍ 200 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് തായ്‌വാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ ചിപ് നിര്‍മാണത്തിലുള്ള സഹകരണവും ഉണ്ടെന്നത് ശ്രദ്ധേയം.
ചിപ് നിര്‍മാണത്തിലെ അതികായരായ തയ്‌വാനീസ് കമ്പനിയായ തയ്‌വാന്‍ സെമികണ്ടക്ടര്‍ മാനുഫാക്ചറിങ് കമ്പനി (TSMC)ക്ക് ആഗോള ചിപ് നിര്‍മാണത്തില്‍ 54 ശതമാനം പങ്കുണ്ട്. ചൈനയ്ക്കെതിരായ പ്രതിസന്ധിയില്‍ തയ്‌വാനുമായി സഹകരിക്കുമെന്ന് കരുതുന്ന രാജ്യങ്ങളിലേക്ക് ചിപ് നിര്‍മാണം അതിവേഗം ടിഎസ്എംസി വിപുലപ്പെടുത്തുന്നുണ്ട്. അമേരിക്കയും ജപ്പാനും അടങ്ങുന്ന രാജ്യങ്ങളില്‍ ടിഎസ്എംസി വലിയ തോതില്‍ നിക്ഷേപം നടത്തി കഴിഞ്ഞു. യൂറോപ്യന്‍ സെമികണ്ടക്ടര്‍ നിര്‍മാണ മേഖലയിലേക്കുള്ള ടിഎസ്എംസിയുടെ കടന്നു വരവാണ് ലിത്വാനിയയിലെ നിക്ഷേപം സൂചിപ്പിക്കുന്നത്.
കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളാണ് മൈക്രോ ചിപ് നിര്‍മാണ മേഖലയില്‍ ആഗോളതലത്തില്‍ തന്നെ മുന്നിലുള്ളത്. തയ്‌വാനില്‍ നിന്നു മാത്രം ലോകത്തില്‍ ആകെ നിര്‍മിക്കപ്പെടുന്ന ചിപ്പുകളുടെ 63 ശതമാനവും നിര്‍മിക്കപ്പെടുന്നു. ലോകത്തെ ഏറ്റവും അത്യാധുനിക ഗ്രാഫിക് പ്രോസസറുകള്‍ക്കും കംപ്യൂട്ടറുകള്‍ക്കും സര്‍വറുകള്‍ക്കും വേണ്ട ചിപ്പുകള്‍ തയ്‌വാനിലാണ് നിര്‍മിക്കപ്പെടുന്നത്. തയ്‌വാനിലെ ഏറ്റവും വലിയ ചിപ് നിര്‍മാണ കമ്പനിയായ ടിഎസ്എംസിയുടെ ഏറ്റവും വലിയ ഉപഭോക്താവ് ആപ്പിളാണ്. ടെസ്റ്റിങ് ആൻഡ് അസംബ്ലിങ് രംഗത്ത് ലോകത്ത് മുന്‍നിരയിലുള്ള എഎസ്ഇ എന്ന കമ്പനിയുടേയും ആസ്ഥാനം തയ്‌വാന്‍ തന്നെ.
ചിപ് നിര്‍മാണ രംഗത്ത് രണ്ടാം സ്ഥാനത്തുള്ള ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസങ്ങിന് 17 ശതമാനമാണ് വിപണി വിഹിതം. ചിപ് നിര്‍മാണത്തില്‍ ലോകത്തെ അഞ്ചാം സ്ഥാനത്തുള്ള എസ്എംഐസി ചൈനീസ് കമ്പനിയാണ്. അതേസമയം, ചൈനീസ് സര്‍ക്കാരിന്റെ കൂടി ഉടമസ്ഥതയിലുള്ളതിനാല്‍ എസ്എംഐസിയെ 2020 ഡിസംബര്‍ മുതല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം വലിയ തോതില്‍ ബാധിക്കുകയും ചെയ്തു. അത്യാധുനിക മൈക്രോ പ്രോസസറുകളുടെ അഭാവം സ്മാര്‍ട് ഫോണ്‍, ഡെസ്‌ക്ടോപ്, ലാപ്‌ടോപ് നിര്‍മാണ രംഗത്തും ചൈനയെ പിന്നോട്ടടിച്ചു.
അമേരിക്കന്‍ ഉപരോധം വാവെയ് അടക്കമുള്ള മുന്‍നിര ചൈനീസ് കമ്പനികള്‍ക്ക് പോലും വലിയ തിരിച്ചടിയുണ്ടാക്കി. ആപ്പിളിന് പിന്നില്‍ ടിഎസ്എംസിയുടെ രണ്ടാമത്തെ വലിയ ഉപഭോക്താവായിരുന്നു വാവെയ്. തങ്ങള്‍ക്ക് ആവശ്യമുള്ള അത്യാധുനിക ചിപ് ഹിസില്‍കോണ്‍ കിരിന്‍ 9000 എന്ന പേരില്‍ വാവെയ് നിര്‍മിച്ച് ടിഎസ്എംസിക്ക് സാങ്കേതികവിദ്യ കൈമാറുകയും വലിയ തോതില്‍ ഉത്പാദിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, അമേരിക്കന്‍ ഉപരോധം നിലവില്‍ വന്നതോടെ തയ്‌വാനീസ് കമ്പനി വാവെയുടെ ഈ ആവശ്യം നിരാകരിച്ചു.
തദ്ദേശീയമായി ആധുനിക ചിപ് നിര്‍മാണം ആരംഭിക്കാന്‍ ചൈന വലിയ തോതില്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍, സാങ്കേതികമായ പല തിരിച്ചടികളും മറികടക്കാന്‍ ചൈനയ്ക്ക് സാധിച്ചിട്ടില്ല. റിവേഴ്‌സ് എൻജിനീയറിങ്ങിലൂടെയും സ്വന്തമായി പകര്‍പ്പു മാതൃകകള്‍ സൃഷ്ടിച്ചും ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ചൈനീസ് രീതി ചിപ് നിര്‍മാണത്തില്‍ പ്രായോഗികമായിട്ടില്ല. മാത്രമല്ല ചൈനയുടെ എതിരാളികളായ രാജ്യങ്ങളെല്ലാം വലിയ തോതില്‍ ഈ മേഖലയില്‍ സാങ്കേതികവും സാമ്പത്തികവുമായ നിക്ഷേപങ്ങള്‍ നടത്തുന്നുമുണ്ട്.
കംപ്യൂട്ടര്‍ ചിപ് നിര്‍മാണത്തില്‍ എതിരാളികളില്ലാത്ത അമേരിക്കന്‍ കമ്പനിയായ ഇന്റല്‍ 20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് പുതിയതായി നടത്തുന്നത്. ഇത് ടിഎസ്എംസിക്കും സാംസങ്ങിന് പോലും വെല്ലുവിളിയാണ്. തങ്ങളുടെ മൂലധനചെലവ് 44 ബില്യണ്‍ ഡോളറാക്കുമെന്ന് (3.28 ലക്ഷം കോടി രൂപ) ടിഎസ്എംസി അറിയിച്ചിട്ടുണ്ട്. 2019നെ അപേക്ഷിച്ച് മൂന്നിരട്ടിയിലേറെയാണിത്.
ലോകത്തിന്റെ ഭാവി തീരുമാനിക്കുന്ന തന്ത്രപ്രധാനമായ നീക്കമാണ് ചൈനയുടെ തയ്‌വാന്‍ അധിനിവേശമെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാണ്. ചൈനയുടെ ആധുനിക ചിപ് ലഭ്യതയില്‍ എത്രത്തോളം കുറവ് അമേരിക്ക സൃഷ്ടിക്കുന്നുവോ അത്രത്തോളം തയ്‌വാനുമേല്‍ അവര്‍ സമര്‍ദം വര്‍ധിപ്പിക്കും. തങ്ങളുടെ 'അവിഭാജ്യ ഘടകമായ' തയ്‌വാനെ കൂട്ടിച്ചേര്‍ക്കാന്‍ ആവശ്യമെങ്കില്‍ ബലം പ്രയോഗിക്കുമെന്ന ചൈനീസ് നിലപാടിനെ തുറന്നെതിര്‍ക്കുകയാണ് അമേരിക്കയും പ്രധാന ലോകരാജ്യങ്ങളും. ആധുനിക സാങ്കേതികവിദ്യ സ്വന്തമാക്കാന്‍ വേണ്ടി നടക്കുന്ന ഈ ആഗോള പോര് മൂന്നാം ലോക മഹായുദ്ധത്തിലേക്ക് വഴിവെക്കുമോ എന്ന ആശങ്കയും ചെറുതല്ല.
English Summary: China Prepares To Seize A ‘Trillion Dollar Industry’