2014 മുതൽ തങ്ങൾക്കെതിരെ റഷ്യ നടത്തുന്ന അധിനിവേശത്തിന് മറുപടി കൊടുക്കുക. യുക്രെയ്‌ന്റെ സ്‌പെഷൽ ഓപ്പറേഷൻസ് യൂണിറ്റായ ഷമാൻ ബറ്റാലിയന്റെ പ്രധാന കർത്തവ്യവും ലക്ഷ്യവും ഇതാണ്. യുക്രെയ്ൻ റഷ്യ യുദ്ധത്തിന്റെ പ്രധാനവേദി യുക്രെയ്ൻ തന്നെയായിരുന്നു. എന്നാൽ ചിലപ്പോഴെങ്കിലും റഷ്യയ്ക്കുള്ളിലും ആക്രമണങ്ങൾ നടന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2014 മുതൽ തങ്ങൾക്കെതിരെ റഷ്യ നടത്തുന്ന അധിനിവേശത്തിന് മറുപടി കൊടുക്കുക. യുക്രെയ്‌ന്റെ സ്‌പെഷൽ ഓപ്പറേഷൻസ് യൂണിറ്റായ ഷമാൻ ബറ്റാലിയന്റെ പ്രധാന കർത്തവ്യവും ലക്ഷ്യവും ഇതാണ്. യുക്രെയ്ൻ റഷ്യ യുദ്ധത്തിന്റെ പ്രധാനവേദി യുക്രെയ്ൻ തന്നെയായിരുന്നു. എന്നാൽ ചിലപ്പോഴെങ്കിലും റഷ്യയ്ക്കുള്ളിലും ആക്രമണങ്ങൾ നടന്നു. ഇതിന്റെ ഏറ്റവും പ്രശസ്തമായ സംഭവമാണ് അതിർത്തിക്കരികിൽ സ്ഥിതി ചെയ്യുന്ന ബെൽഗോറോദ് പട്ടണത്തിലെ ഇന്ധന സംഭരണശാലയിൽ യുക്രെയ്ൻ ആക്രമണം നടത്തിയത്. ബെൽഗോറോദിലെ ആക്രമണം അവസാനത്തേതല്ലെന്നും മറിച്ച് ഇനിയങ്ങോട്ടുള്ള ആക്രമണങ്ങളുടെ തുടക്കമാണെന്നും ഷമാൻ ബറ്റാലിയൻ (Shaman Battalion) പറയുന്നു.

ADVERTISEMENT

റഷ്യയ്ക്കുള്ളിൽ കടന്നുകയറിയുള്ള ആക്രമണങ്ങളാണ് ഷമാൻ ബറ്റാലിയൻ നടത്തുന്നതെന്ന് ചില ബ്രിട്ടിഷ് മാധ്യമങ്ങൾ പറയുന്നു. ഇവയിലധികവും രഹസ്യമായതിനാൽ പുറത്തറിയാറില്ലത്രേ. ഇപ്പോഴാണ് ഇത്തരം ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഷമാൻ ബറ്റാലിയന്റെ പേര് ഉയർന്നു തുടങ്ങിയതും യുക്രെയ്‌ന്റെ ഈ സവിശേഷ യൂണിറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ മറനീക്കി പുറത്തുവന്നു തുടങ്ങുന്നതും.

ഹെലിക്കോപ്റ്ററുകളിലേറിയാണ് ബറ്റാലിയനിലെ അംഗങ്ങൾ റഷ്യയിലെത്തുന്നത്. റഷ്യൻ റഡാറുകളിൽ നിന്നും മറ്റ് എയർ ഡിഫൻസ് സംവിധാനങ്ങളിൽ നിന്നും രക്ഷപ്പെടാനായി കഴിയുന്നത്ര ഭൂമിനിരപ്പിനോട് താഴ്ന്നു പറന്നാണ് ഈ ഹെലിക്കോപ്റ്ററുകൾ പറക്കുന്നത്.

ADVERTISEMENT

2014ൽ ക്രൈമിയ ആക്രമിച്ച് കീഴ്‌പ്പെടുത്തിയ റഷ്യൻ അധിനിവേശത്തോടെ തന്നെ തങ്ങൾ റഷ്യയ്‌ക്കെതിരെയുള്ള ആക്രമണങ്ങൾ തുടങ്ങിയെന്ന് ഷമാൻ വെളിപ്പെടുത്തുന്നു. അഡോനിസ്, 22 തുടങ്ങിയ വിവിധ വിളിപ്പേരുകളിലാണ് യുക്രെയ്ൻ സൈനിക വൃത്തങ്ങൾക്കുള്ളിൽ ഇവർ അറിയപ്പെടുന്നത്.

യുക്രെയ്‌ന്റെ പത്താം സ്‌പെഷൽ ഓപ്പറേഷൻസ് യൂണിറ്റാണ് ഷമാൻ ബറ്റാലിയനെന്ന് അഭ്യൂഹമുണ്ട്. പരിശീലനം ലഭിച്ച തഴക്കവും പഴക്കവുമുള്ള സൈനികരെയാണ് ഈ യൂണിറ്റിലേക്ക് എടുക്കുന്നത്. ഡൈവിങ്, പാരഷൂട്ട് ട്രെയിനിങ്, മലകയറ്റം തുടങ്ങിയവയിൽ വൈദഗ്ധ്യം നേടിയവരാണ് ഇവർ. കുറ്റമറ്റ ശാരീരികവും മാനസികവുമായ ആരോഗ്യം ഈ യൂണിറ്റിൽ ചേരാൻ നിർബന്ധമാണ്.

റഷ്യയിലേക്കു കടന്നുകയറിയുള്ള ആക്രമണങ്ങൾ കൂടാതെ പുതുതായി വിവിധ സേനാ യൂണിറ്റുകളിൽ റിക്രൂട്ട് ചെയ്യപ്പെടുന്ന സൈനികരുടെ പരിശീലനവും ഷമാൻ ബറ്റാലിയൻ നടത്തുന്നുണ്ട്. യുദ്ധത്തിന്റെ ആദ്യനാളുകളിൽ യുക്രെയ്ൻ തലസ്ഥാനനഗരമായ കീവ് പിടിച്ചടക്കാൻ റഷ്യ ഊർജിത ശ്രമം നടത്തിയിരുന്നു. ഇതിനായി ഹോസ്‌റ്റോമൽ ഓപ്പറേഷൻ എന്ന യുദ്ധപദ്ധതി റഷ്യ നടപ്പാക്കി. കഴിയുന്നത്ര റഷ്യൻ പാരാട്രൂപ്പർമാരെ യുക്രെയ്‌നിലേക്ക് എത്തിക്കാനായിരുന്നു ഇത്.

ADVERTISEMENT

എന്നാൽ ഹോസ്‌റ്റോമൽ ഓപ്പറേഷനു ശേഷം മോസ്ചുൻ എന്ന യുക്രെയ്‌നിയൻ ഗ്രാമം തട്ടകമാക്കി റഷ്യയ്‌ക്കെതിരെ വലിയ യുക്രെയ്‌നിയൻ പ്രതിരോധം ഉടലെടുത്തു. ഗ്രാമമാണെങ്കിലും ഈ യുദ്ധത്തെ സംബന്ധിച്ച് തന്ത്രപ്രധാനമായ ഒരു സ്ഥലമാണ് മോസ്ചുൻ. ഇർപിൻ നദിക്കു കുറുകെ പാലം സ്ഥിതി ചെയ്യുന്ന ഈ മേഖല ഉപയോഗിച്ച് റഷ്യൻ സൈനികർക്ക് കീവിലേക്കെത്താമായിരുന്നു. എന്നാൽ സൈന്യം യുക്രെയ്‌നിയൻ പ്രതിരോധം മൂലം പിന്തിരിയുകയാണുണ്ടായത്.

ഈ പ്രതിരോധത്തിൽ നിർണായകമായ പങ്ക് ഷമാൻ ബറ്റാലിയൻ വഹിച്ചത്രേ. പിന്തിരിഞ്ഞ റഷ്യൻ സേനയെ വടക്ക് ബെലാറസ് അതിർത്തി വരെ ഇവർ പിന്തുടർന്നതായും അങ്ങനെ പിന്മാറ്റം വേഗത്തിലാക്കിയതായും റിപ്പോർട്ടുകളുണ്ട്.

English Summary: Meet The Shadowy Ukrainian Unit That Sabotages Targets Inside Russia