തുച്ഛ വിലയ്ക്ക് കാര്‍ഡ്‌ബോഡ് ഡ്രോണുകള്‍, റഷ്യയ്ക്കെതിരെ പുതിയ ആയുധം പ്രയോഗിച്ച് യുക്രെയ്ൻ
യുക്രെയ്ന്‍ - റഷ്യ യുദ്ധത്തില്‍ നിര്‍ണായക സ്വാധീനമായി ഡ്രോണുകള്‍ മാറിയിട്ടുണ്ട്. വ്യക്തികളെ വധിക്കാനുള്ള ദൗത്യങ്ങള്‍ മുതല്‍ ടാങ്കുകളെ മിസൈലുകള്‍ അയച്ച് തകര്‍ക്കാനും ശത്രുവിന്റെ നീക്കങ്ങള്‍ രഹസ്യമായ നിരീക്ഷിക്കാനുമൊക്കെ ഡ്രോണുകള്‍ പലപ്പോഴും ഉപയോഗിക്കാറുണ്ട്. ഇപ്പോഴിതാ വില കുറഞ്ഞ കാര്‍ഡ്‌ബോഡ്

യുക്രെയ്ന്‍ - റഷ്യ യുദ്ധത്തില്‍ നിര്‍ണായക സ്വാധീനമായി ഡ്രോണുകള്‍ മാറിയിട്ടുണ്ട്. വ്യക്തികളെ വധിക്കാനുള്ള ദൗത്യങ്ങള്‍ മുതല്‍ ടാങ്കുകളെ മിസൈലുകള്‍ അയച്ച് തകര്‍ക്കാനും ശത്രുവിന്റെ നീക്കങ്ങള്‍ രഹസ്യമായ നിരീക്ഷിക്കാനുമൊക്കെ ഡ്രോണുകള്‍ പലപ്പോഴും ഉപയോഗിക്കാറുണ്ട്. ഇപ്പോഴിതാ വില കുറഞ്ഞ കാര്‍ഡ്‌ബോഡ് ഡ്രോണുകള്‍ വരെ യുക്രെയ്ന്‍ ഫലപ്രദമായി റഷ്യന്‍ സൈന്യത്തിനെതിരെ ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.
കുറഞ്ഞ വേഗത്തില്‍ താഴ്ന്ന് പറക്കുന്ന ഡ്രോണുകളെ പലപ്പോഴും എതിര്‍സൈന്യം വളരെ എളുപ്പത്തില്‍ വീഴ്ത്താറുണ്ട്. ഇതിന് മിസൈലുകള്‍ മുതല്‍ മെഷീന്‍ ഗണ്ണുകളും തോക്കുകളും വരെ ഉപയോഗിക്കുന്നു. വലിയ വിലയും സാങ്കേതികിവിദ്യയും ഉപയോഗിക്കുന്ന ഡ്രോണുകള്‍ ഇതുപോലെ വളരെയെളുപ്പം നശിക്കുന്നത് യുക്രെയ്‌നെ പോലെ പ്രതിരോധത്തിലുള്ള രാജ്യങ്ങള്‍ക്ക് താങ്ങാവുന്ന കാര്യമല്ല.
ഈ പ്രശ്‌നത്തിനാണ് പുതിയൊരു പരിഹാരം യുക്രെയ്ന്‍ കണ്ടിരിക്കുന്നത്. അതാണ് കാര്‍ഡ്‌ബോഡുകൊണ്ടു നിര്‍മിക്കുന്ന ഡ്രോണുകള്‍. ഓസ്‌ട്രേലിയന്‍ കമ്പനിയായ സിപാക്കാണ് ഈ കാര്‍ഡ്‌ബോഡ് ഡ്രോണുകള്‍ നിര്‍മിച്ചു നല്‍കുന്നത്. ഓരോ മാസവും കുറഞ്ഞത് 100 കാര്‍ഡ്‌ബോര്‍ഡ് ഡ്രോണുകളെങ്കിലും യുക്രെയ്‌നിലേക്ക് ഇറക്കുമതി ചെയ്യുന്നുവെന്നാണ് ദ ഓസ്‌ട്രേലിയന്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
Read more at: 3 മണിക്കൂർ നിർത്താതെ പറക്കും, 50 കിലോഗ്രാം പോർമുന വഹിക്കും, പുതിയ ആയുധവുമായി ഇറാൻ
ബോംബുകള്‍ ഇടാനും യുദ്ധമേഖലയിലെ അവശ്യ സാധനങ്ങളുടെ വിതരണത്തിനും നിര്‍ണായക നിരീക്ഷണ പറക്കലുകള്‍ക്കുമൊക്കെ സെലെന്‍സ്‌കിയുടെ സേന കാര്‍ഡ്‌ബോര്‍ഡ് ഡ്രോണുകളെ ഉപയോഗിക്കുന്നുണ്ട്. സാധാരണ കാര്‍ഡ്‌ബോര്‍ഡ് ഒട്ടിക്കുന്ന പശയും ടേപ്പുമുണ്ടെങ്കില്‍ ഈ ഡ്രോണ്‍ കൂട്ടിയോജിപ്പിച്ച് പ്രവര്‍ത്തനക്ഷമമാക്കാനാവും. മൂന്നു കിലോഗ്രാം മുതല്‍ അഞ്ച് കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ ഇവയ്ക്ക് സാധിക്കും. പരമാവധി 120 കിലോമീറ്റര്‍ വരെ ദൂരത്തേക്കും ഈ കാര്‍ഡ്‌ബോര്‍ഡ് ഡ്രോണ്‍ പറന്നെത്തും.
യുക്രെയ്ന്‍ സേന ഉപയോഗിക്കുന്ന ഇത്തരം കാര്‍ഡ്‌ബോര്‍ഡ് ഡ്രോണുകളില്‍ ചിലത് 60 പറക്കല്‍ വരെ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. സാധാരണ പിസ ബോക്‌സിന്റെ വലുപ്പത്തിലേക്ക് ഈ ഡ്രോണുകളെ മടക്കിയൊതുക്കാന്‍ സാധിക്കും. ഇവയെ കയറ്റി അയക്കുന്ന ഒരു പെട്ടിയില്‍ 24 ഡ്രോണുകള്‍ വരെ കൊള്ളും.
670 ഡോളര്‍ മുതല്‍ 3350 ഡോളര്‍ വരെ മാത്രമാണ് ഇവയുടെ വില വരുന്നത്. എംക്യു 9 റീപ്പര്‍ പോലുള്ള ഡ്രോണുകള്‍ക്ക് 30 ദശലക്ഷം ഡോളര്‍ വരെ വില വരുമ്പോഴാണ് നിസാര വിലക്ക് ഓസ്‌ട്രേലിയന്‍ കമ്പനി യുക്രെയ്‌നു വേണ്ടി ഡ്രോണുകള്‍ നിര്‍മിച്ചു നല്‍കുന്നത്. റഡാറുകള്‍ക്ക് കാര്‍ഡ്‌ബോര്‍ഡ് ഡ്രോണുകളെ കണ്ടെത്തുക ബുദ്ധിമുട്ടാണെന്നത് ഇതിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.
English Summary: Ukraine’s Humble Cardboard Drones Are a Master Class in Stealth