ആഭ്യന്തരയുദ്ധം കൊടുമ്പിരികൊണ്ടിരിക്കുകയാണ് ആഫ്രിക്കൻ രാജ്യമായ സുഡാനിൽ.സുഡാന്റെ കരസേനയും പ്രധാന പാരാമിലിട്ടറി വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്‌സസും തമ്മിലാണ് ഏറ്റുമുട്ടൽ. കരസേന ഇപ്പോഴത്തെ സുഡാൻ പട്ടാളഭരണാധികാരി ജനറൽ അബ്ദേൽല ഫത്താ അൽ ബുർഹാന് പരിപൂർണ പിന്തുണ നൽകുന്നവരാണ്. റാപിഡ് സപ്പോർട്ട് ഫോഴ്‌സ് ജനറൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഭ്യന്തരയുദ്ധം കൊടുമ്പിരികൊണ്ടിരിക്കുകയാണ് ആഫ്രിക്കൻ രാജ്യമായ സുഡാനിൽ.സുഡാന്റെ കരസേനയും പ്രധാന പാരാമിലിട്ടറി വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്‌സസും തമ്മിലാണ് ഏറ്റുമുട്ടൽ. കരസേന ഇപ്പോഴത്തെ സുഡാൻ പട്ടാളഭരണാധികാരി ജനറൽ അബ്ദേൽല ഫത്താ അൽ ബുർഹാന് പരിപൂർണ പിന്തുണ നൽകുന്നവരാണ്. റാപിഡ് സപ്പോർട്ട് ഫോഴ്‌സ് ജനറൽ മുഹമ്മദ് ഹംദാൻ ഡഗാലോ എന്ന മുൻ യുദ്ധപ്രഭുവിനെ അനുകൂലിക്കുന്നവരാണ്. 2019ൽ സുഡാന്റെ ഏകാധിപതി ഒമർ അൽ ബാഷിറിനെ പുറത്താക്കിയതു മുതലാണ് ഇരു സേനകളും തമ്മിൽ വടംവലി തുടങ്ങിയത്. ഇരുസേനകളെയും കരുത്തരാക്കി വളർത്തി അന്യോന്യം മത്സരസ്വഭാവമുണ്ടാക്കിയതിൽ ഒമർ അൽ ബാഷിറിന് നല്ല പങ്കുണ്ട്. റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനെ കരസേനയിൽ ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളാണ് ഇപ്പോഴത്തെ ആഭ്യന്തര യുദ്ധത്തിനു പ്രധാനകാരണമായത്.

ADVERTISEMENT

റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസിന്റെ ചരിത്രം ചികഞ്ഞുചെന്നാൽ ചോരയിൽ എഴുതിയ ഏടുകളാകും കാണാൻ സാധിക്കുക. ആധുനിക സൈന്യത്തെ അനുസ്മരിപ്പിക്കുന്ന റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് യഥാർഥത്തിൽ സുഡാനിലെ ഏറ്റവും അക്രമോത്സുകരായ ഒരു സായുധ വിഭാഗത്തിന്റെ പരിണാമരൂപമാണ്. ആ സായുധസേനയുടെ പേരാണ് ജൻജവീദ്.

പടിഞ്ഞാറൻ സുഡാനിലെ ഡാർഫറിലാണ് ജൻജവീദ് ഉദ്ഭവിച്ചത്.കുതിരപ്പടയാളികൾ എന്നാണ് ഇവർ തങ്ങളെ സ്വയം വിശേഷിപ്പിക്കുന്നത്. പടിഞ്ഞാറൻ സുഡാനിൽ സ്ഥിതി ചെയ്യുന്ന ഡാർഫർ വടക്കൻ, തെക്കൻ, പടിഞ്ഞാറൻ മേഖലകളായി തരംതിരിക്കപ്പെട്ടിരിക്കുന്നു. വടക്കൻ ഡാർഫർ ഊഷരഭൂമിയാണ്. ആകെ 70ലക്ഷം ആളുകൾ ഡാർഫറിൽ ജീവിക്കുന്നു.

Image: Manorama News
ADVERTISEMENT

എൺപതുകളിൽ സുഡാനിലുണ്ടായ ആഭ്യന്തരയുദ്ധവും വരൾച്ചയും ക്ഷാമവും തൊട്ടടുത്ത രാജ്യമായ ചാഡിൽ നിന്നുള്ള അഭയാർഥിപ്രവാഹവുമൊക്കെയാണ് ജൻജവീദിന്റെ ഉയർച്ചയ്ക്ക് വഴിവച്ചത്. ഡാർഫറിലെ വിവിധ സായുധ സംഘങ്ങളെല്ലാം ജൻജവീദ് എന്ന പൊതുപ്പേരിൽ അറിയപ്പെടുകയായിരുന്നു. 2003 വരെ കൊള്ളയടികളും ഒറ്റപ്പെട്ട ആക്രമണങ്ങളും പുലർത്തിവന്ന ജൻജവീദ് 2003 മുതൽ കൂടുതൽ കരുത്തരും സജീവവും ആകാൻ തുടങ്ങി. 3 ലക്ഷത്തോളം പേരുടെ മരണത്തിന് ഇടയാക്കിയ ഡാർഫർ പ്രക്ഷോഭത്തിൽ ജൻജവീദിന് നിർണായക പങ്കുണ്ട്.

2013ൽ ജൻജവീദിനെ പാരാമിലിട്ടറി സേനയാക്കി മാറ്റിയ ബാഷിർ, ജൻജവീദിന്റെ യുദ്ധപ്രഭുക്കൻമാർക്ക് സൈനിക റാങ്കുകളും നൽകി. പിന്നീട് ദക്ഷിണ ഡാർഫറിലെ പ്രക്ഷോഭങ്ങൾ അമർച്ച ചെയ്യാനായി ഇവരെ നിയോഗിച്ചു. അതിനുശേഷം യെമനിലേക്കും ലിബിയയിലേക്കും യുദ്ധത്തിന് ഇവരെ നിയോഗിക്കുകയും ചെയ്തു.

ADVERTISEMENT

എന്നാൽ ബാഷിറിനെ പുറത്താക്കുന്നതിൽ സൈന്യവുമായി ജൻജവീദ് അഥവാ റാപിഡ് സപ്പോർട്ട് ഫോഴ്‌സ് സഹകരിച്ചു. സൈന്യത്തിനെതിരെ സമാധാനപരമായി പ്രക്ഷോഭം നടത്തിയ നൂറിലധികം പേരെ കൊല്ലുകയും മറ്റു ക്രൂരതകൾ ചെയ്യുകയും ചെയ്തു.

റാപിഡ് സപ്പോർട്ട് ഫോഴ്‌സ് മേധാവിയായ ജനറൽ ഡഗാലോ സുഡാനിലെ വലിയ ധനികൻമാരിലൊരാളാണ്. അനധികൃത ഖനികളിൽ നിന്നുള്ള സ്വർണക്കയറ്റുമതിയാണ് ഈ സമ്പത്തിനു പിന്നിലെ പ്രധാന ശ്രോതസ്സ്.

English Summary: Tracing The History Of Sudan's Janjaweed Militia