ഡിഎഫ് 27: അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടും മിസൈൽ പരീക്ഷണവുമായി ചൈന
ഈവര്‍ഷം തുടക്കത്തില്‍ ചൈനയുടെ ജനകീയ വിമോചന സേന വിജയകരമായി പരീക്ഷിച്ച ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ഇന്റര്‍മീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് (IRBM) മിസൈലാണ് ഡിഎഫ് 27. ആകെ 12 മിനിറ്റു നീണ്ടുനിന്ന പരീക്ഷണത്തിനിടെ 2,100 കിലോമീറ്റര്‍ ദൂരമാണ് ഈ മിസൈല്‍ കുതിച്ചത്. അമേരിക്കയുടെ

ഈവര്‍ഷം തുടക്കത്തില്‍ ചൈനയുടെ ജനകീയ വിമോചന സേന വിജയകരമായി പരീക്ഷിച്ച ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ഇന്റര്‍മീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് (IRBM) മിസൈലാണ് ഡിഎഫ് 27. ആകെ 12 മിനിറ്റു നീണ്ടുനിന്ന പരീക്ഷണത്തിനിടെ 2,100 കിലോമീറ്റര്‍ ദൂരമാണ് ഈ മിസൈല്‍ കുതിച്ചത്. അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടുന്നതായിരുന്നു ഈ ചൈനീസ് മിസൈല്‍ പരീക്ഷണം. അവരുടെ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനത്തെ കബളിപ്പിക്കാന്‍ ഈ ചൈനീസ് മിസൈലിന് സാധിക്കുമെന്നതാണ് യുഎസ് ആശങ്കക്ക് പിന്നില്‍.
5,000 മുതല്‍ 8,000 കിലോമീറ്റര്‍ വരെ പരിധിയുള്ള ബാലിസ്റ്റിക് മിസൈലാണ് ഡിഎഫ് 27. ഈ മിസൈലില്‍ പരമ്പരാഗത ആയുധങ്ങളും ആണവായുധങ്ങളും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കും. ചൈന വികസിപ്പിച്ചെടുത്ത സോളിഡ് ഫ്യുവല്‍ ബാലിസ്റ്റിക് മിസൈലാണ് ഡിഎഫ് 27. സൈനിക ട്രക്കില്‍ എവിടേക്കും കൊണ്ടുപോവാന്‍ സാധിക്കുന്ന ട്രാന്‍സ്‌പോര്‍ട്ടര്‍ ഇറക്ടര്‍ ലോഞ്ചറും (ടിഇഎല്‍) ഈ മിസൈലിനെ കൂടുതല്‍ അപകടകാരിയാക്കുന്നു.
ഇന്റഗ്രല്‍ നാവിഗേഷന്‍ സിസ്റ്റവും ജിപിഎസും അതീവകൃത്യതയോടെ മിസൈലിനെ ലക്ഷ്യത്തിലെത്തിക്കും. അവസാനഘട്ടത്തിന് മുൻപ് ദിശ മാറ്റാനുള്ള സംവിധാനവും ഡിഎഫ് 27ലുണ്ട്. ഇത് അവസാന നിമിഷത്തില്‍ പോലും ടാർഗറ്റ് മാറ്റാനുള്ള ശേഷിയും ഡിഎഫ് 27 മിസൈലിന് നല്‍കുന്നുണ്ട്. ശബ്ദത്തേക്കാള്‍ വേഗമുള്ള ഈ മിസൈലിനെ പ്രതിരോധിക്കുക മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് എളുപ്പമാവില്ല.
ട്രാന്‍സ്‌പോര്‍ട്ടര്‍ ഇറക്ടര്‍ ലോഞ്ചറില്‍ നിന്നും കുത്തനെയാണ് മിസൈല്‍ കുതിച്ചുയരുക. നിശ്ചിത ഉയരത്തിലെത്തിയ ശേഷമാണ് റോക്കറ്റില്‍ നിന്നും വേര്‍പെടുന്നത്. ഇതിനു ശേഷം മുന്‍ നിശ്ചയിച്ച ടാർഗറ്റിലേക്ക് മിസൈല്‍ അതിവേഗം ലക്ഷ്യത്തിലേക്ക് കുതിക്കുകയും ചെയ്യുന്നു. പടിഞ്ഞാറന്‍ പസിഫിക്കിലുള്ള ഗുവാം അടക്കമുള്ള യുഎസ് സൈനിക താവളങ്ങളെ ആക്രമിക്കാന്‍ ചൈനക്ക് ഡിഎഫ് 27 തന്നെ ധാരാളമാണ്.
English Summary: China Tested New DF-27 Hypersonic ICBM That Can Penetrate Mainland US Defense Systems