ശബ്ദവേഗത്തിന്‌റെ 15 മടങ്ങ്, ഫത്ത മിസൈൽ! ഹൈപ്പർസോണിക് കരുത്തിൽ ഇറാൻ; ഇസ്രയേലിന്‌റെ അയൺഡോമിനെയും നിഷ്പ്രഭമാക്കും?
ഇസ്രയേലും യുഎസുമായുള്ള കലുഷിതമായ സാഹചര്യങ്ങൾ തുടരുന്നതിനിടെ തങ്ങളുടെ ആദ്യ ഹൈപ്പർസോണിക് മിസൈൽ അവതരിപ്പിച്ചിരിക്കുകയാണ് ഇറാൻ. ഫത്താ എന്നു പേരിട്ടിരിക്കുന്ന ഈ മിസൈലിന് ഏത് ശത്രു മിസൈൽ സംവിധാനങ്ങളെയും തുളച്ചുകയറി ആക്രമിക്കാനുള്ള കരുത്തുണ്ടെന്ന് ഇറാൻ അവകാശപ്പെടുന്നു. ഇറാനിയൻ റവല്യൂഷനറി ഗാർഡ്‌സിന്‌റെ

ഇസ്രയേലും യുഎസുമായുള്ള കലുഷിതമായ സാഹചര്യങ്ങൾ തുടരുന്നതിനിടെ തങ്ങളുടെ ആദ്യ ഹൈപ്പർസോണിക് മിസൈൽ അവതരിപ്പിച്ചിരിക്കുകയാണ് ഇറാൻ. ഫത്താ എന്നു പേരിട്ടിരിക്കുന്ന ഈ മിസൈലിന് ഏത് ശത്രു മിസൈൽ സംവിധാനങ്ങളെയും തുളച്ചുകയറി ആക്രമിക്കാനുള്ള കരുത്തുണ്ടെന്ന് ഇറാൻ അവകാശപ്പെടുന്നു. ഇറാനിയൻ റവല്യൂഷനറി ഗാർഡ്‌സിന്‌റെ എയ്‌റോസ്‌പേസ് ഫോഴ്‌സ് സ്‌പെഷലിസ്റ്റുകളാണ് ഫത്താ വികസിപ്പിച്ചിരിക്കുന്നത്. ഇറാനിയൻ പ്രസിഡന്‌റ് ഇബ്രാഹിം റെയ്‌സി, റവല്യൂഷനറി ഗാർഡ്‌സിന്‌റെ മറ്റു മുതിർന്ന കമാൻഡർമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഫത്താ അവതരിപ്പിച്ചത്.
ഇറാന്‌റെ ദേശീയ മാധ്യമങ്ങൾ നൽകുന്ന വിവരങ്ങൾ പ്രകാരം 1400 കിലോമീറ്റർ വരെ ഈ മിസൈലിന് റേഞ്ചുണ്ട്. ഇറാന്‌റെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനെയ് ആണ് മിസൈലിനു പേരു നൽകിയതെന്ന് കരുതപ്പെടുന്നു. ജേതാവ് എന്നതാണ് ഫത്താ എന്ന പേരിനർഥം. ശബ്ദവേഗത്തിന്‌റെ 15 മടങ്ങുവേഗം കൈവരിക്കാനും ഇതിനു കഴിയുമെന്ന് കരുതപ്പെടുന്നു. പൊതുവെ ഹൈപ്പർസോണിക് മിസൈലുകളെ തടയാനോ ചെറുക്കാനോ പാടാണ്. ഇതിനു പുറമേ ഫത്തായിൽ അധികമായുള്ള രഹസ്യചലന സംവിധാനങ്ങൾ മിസൈലിനെ കൂടുതൽ അപകടകാരിയാക്കുന്നു.
ലോകത്തെ പല പ്രമുഖ എയർ ഡിഫൻസ് സംവിധാനങ്ങളെയും ചെറുക്കാൻ ഫത്തായ്ക്കു കഴിയും. ഇസ്രയേലിന്‌റെ അയൺ ഡോം പോലുള്ള സംവിധാനങ്ങളെയും ഫത്താ നിഷ്പ്രഭമാക്കുമെന്ന് ഇറാൻ അവകാശപ്പെടുന്നു. ആർട്ടിഫിഷ്യൽ ഇന്‌റലിജൻസ് ശേഷിയും മിസൈലിനുണ്ടെന്ന് റവല്യൂഷനറി ഗാർഡ്‌സ് പറയുന്നു. മധ്യപൂർവദേശ മേഖലയിൽ ഹൈപ്പർസോണിക് മിസൈൽ അവതരിപ്പിക്കുന്ന ആദ്യരാജ്യമായി ഇതോടെ ഇറാൻ മാറിയിരിക്കുകയാണ്. രണ്ടു സ്റ്റേജുകളുള്ള മിസൈൽ ഖര ഇന്ധനത്തിലാണ് പ്രവർത്തിക്കുന്നത്. റഷ്യ, ചൈന, യുഎസ് എന്നിവയാണ് ഹൈപ്പർസോണിക് മിസൈൽ സ്വന്തമായുള്ള മറ്റു രാജ്യങ്ങൾ.
English Summary: Iran claims that it has created a hypersonic missile which can travel at 15 times the speed of sound.