ഭീകരർക്കെതിര‌െയുള്ള പോരാട്ടത്തിനു അമേരിക്കൻ സൈന്യത്തിന്റെ നിർണായക കരുത്തായ എംക്യു–9ബി സീഗാർഡിയൻ( MQ-9B SeaGuardian) ഡ്രോണുകൾ വാങ്ങാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം. അടുത്ത ഏതാനും ദിവസത്തിനുള്ളിൽ, പ്രിഡേറ്റർ ഡ്രോണുമായി ബന്ധപ്പെട്ട് ഇന്ത്യയും അമേരിക്കയും തമ്മിൽ കരാർ ഉണ്ടായേക്കും. അന്തിമ അനുമതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭീകരർക്കെതിര‌െയുള്ള പോരാട്ടത്തിനു അമേരിക്കൻ സൈന്യത്തിന്റെ നിർണായക കരുത്തായ എംക്യു–9ബി സീഗാർഡിയൻ( MQ-9B SeaGuardian) ഡ്രോണുകൾ വാങ്ങാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം.  അടുത്ത ഏതാനും ദിവസത്തിനുള്ളിൽ, പ്രിഡേറ്റർ ഡ്രോണുമായി ബന്ധപ്പെട്ട് ഇന്ത്യയും അമേരിക്കയും തമ്മിൽ കരാർ ഉണ്ടായേക്കും. അന്തിമ അനുമതി പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷ സംബന്ധിച്ച സമിതി നൽകേണ്ടതുണ്ട്. 

ഈ കരാർ സംബന്ധിച്ച ചർച്ച ഏതാനും വർഷങ്ങളായി നടന്നിരുന്നുവെങ്കിലും ആയുധ നിർമാണത്തിലെ മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി മുന്നോട്ടു പോയിരുന്നില്ല. ചൈന, പാകിസ്താൻ മേഖലകളിലെ സംഘർഷ സാധ്യതകളുടെ പശ്ചാത്തലത്തിൽ കൂടുതൽ ആയുധശേഷി നിർണായകമായിരിക്കും. യുഎസിലെ ജനറൽ ആറ്റോമിക്‌സാണ് പ്രെഡേറ്റർ നിർമിച്ചിരിക്കുന്നത്. വളരെയധികം വാർത്തകളിൽ സ്ഥാനം പിടിച്ച എംക്യു–9ന്റെ സമുദ്രനിരീക്ഷണ വേരിയന്റാണ് എംക്യു–9ബി സീഗാർഡിയൻ.

ADVERTISEMENT

കൃത്യതയോടെ ശത്രുലക്ഷ്യങ്ങളെ മറികടക്കാൻ കഴിയുന്ന  ഡ്രോണുകളിൽ സ്ട്രൈക്ക് മിസൈലുകൾ സജ്ജീകരിച്ചിട്ടുണ്ട്.  നിരീക്ഷണം, ആക്രമണം എന്നിവയുൾപ്പെടെ വിവിധ ദൗത്യങ്ങൾക്കായി ഉപയോഗിക്കാവുന്ന MQ-9B  40 മണിക്കൂർ വരെ വായുവിൽ തങ്ങിനിൽക്കും. 

എംക്യു–9 

കൃത്യതയോടെയുള്ള നിരീക്ഷണത്തിനും പ്രഹരത്തിനും ഒരുപോലെ ഉപയോഗിക്കാവുന്ന എംക്യു–9 എന്ന ആളില്ലാ വിമാനം യുഎസിലെ ജനറൽ അറ്റോമിക്സ് എയ്റോനോട്ടിക്കൽ സിസ്റ്റംസാണ് വികസിപ്പിച്ചെടുത്തത്.  ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാൻ എന്നീ യുദ്ധഭൂമികളിൽ യുഎസ് പ്രഹരശ്രേണിയിലെ ഈ സജീവ സാന്നിധ്യം പാക്കിസ്ഥാനിലും നിരീക്ഷണ–പ്രഹരങ്ങൾക്കായി യുഎസ് ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പിന്തുടർന്ന് ആക്രമിക്കും ടാർഗെറ്റുചെയ്‌ത കൊലപാതക ദൗത്യങ്ങൾക്ക്  പേരുകേട്ടത്  റീപ്പർ ഡ്രോണാണ്. 

2015 നവംബറിൽ സിറിയയിലെ റാക്കയിൽ ഒരു വാഹനത്തിൽ യാത്രചെയ്യുമ്പോൾ ഇസ്‌ലാമിക് സ്റ്റേറ്റ് അംഗം മുഹമ്മദ് ഇംവാസി എന്ന ‘ജിഹാദി ജോൺ’ കൊല്ലപ്പെട്ടത് എംക്യു–9 റീപ്പർ ആക്രമണത്തിലായിരുന്നു. ഇറാൻ റവല്യൂഷനറി ഗാർഡ്സ് (ഐആർജിസി) കമാൻഡർ ഖാസിം സുലൈമാനിയെ കൊല്ലപ്പെടുത്താന്‍ യുഎസിനെ സഹായിച്ചതും എംക്യു–9 റീപ്പർ ആയിരുന്നു.

Image Source: ga-asi Press Kit
ADVERTISEMENT

ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും നിരീക്ഷണ പ്രത്യാക്രമണങ്ങൾക്ക് ഇത്തരം ഡ്രോൺ ഉപയോഗിക്കുന്നു. എംക്യു 9 എന്നതിലെ ‘എം’ വിവിധോദ്ദേശം (മൾട്ടി റോൾ) എന്നതും ‘ക്യു’ എന്നത് വിദൂരനിയന്ത്രിതമെന്നതും 9 എന്നത് വിദൂരനിയന്ത്രിത വിമാനങ്ങളിലെ ഒൻപതാം പതിപ്പെന്നതുമാണ്. ക്യാമറകളും മിസൈലുകളും ഉൾപ്പെടുന്ന സംവിധാനമാണ് ഇത്തരം ഡ്രോണുകളിലേത്. 2015 സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം യുഎസ് വ്യോമസേനയ്ക്കു കീഴിൽ 93 എംക്യു–9 റീപ്പർ ഡ്രോണുകളാണുള്ളത്.

എംക്യു–9ബി സീഗാർഡിയൻ  ഡ്രോണിനെക്കുറിച്ചുള്ള ചില വിവരങ്ങള്‍ ഇതാ:

ജനറൽ അറ്റോമിക്സ് എയറോനോട്ടിക്കൽ ആണ് ഇത് നിർമ്മിക്കുന്നത്.

30 മണിക്കൂറോളം തുടര്‍ച്ചയായി പറക്കാനാകും.

ADVERTISEMENT

പകലും രാത്രിയും നീരീക്ഷണം നടത്താന്‍ സാധിക്കും

നിലവിൽ ഇന്ത്യൻ നാവികസേന GA-ASI-ൽ നിന്ന് രണ്ട് MQ-9A-കൾ പാട്ടത്തിനെടുത്തിട്ടുണ്ട്

റോൾസ് റോയ്സ് AE 3007H ടർബോപ്രോപ്പ് എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.

മൾട്ടി-മോഡ് റഡാർ, ഇലക്ട്രോ ഒപ്റ്റിക്കൽ/ഇൻഫ്രാറെഡ് (EO/IR) ക്യാമറ, ലേസർ ഡിസൈനർ എന്നിവയുൾപ്പെടെ വിവിധ സെൻസറുകൾ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു

ഹെൽഫയർ മിസൈലുകൾ, ലേസർ-ഗൈഡഡ് ബോംബുകൾ, എയർ ടു എയർ മിസൈലുകൾ തുടങ്ങി വിവിധതരം ആയുധങ്ങൾ വഹിക്കാൻ ഇതിന് കഴിയും.

English Summary: Govt clears deal, India to buy US Predator drones that target enemy with pinpoint accuracy