ഫൈറ്റർ ജെറ്റ് എഞ്ചിനുകൾ ഇനി മേക്ക് ഇൻ ഇന്ത്യ; 'തേജസിനു കരുത്തേറും, കുത്തനെ കുതിച്ചു കയറും'
അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ണായകമായ ഒരുപ്രതിരോധ കരാറില്‍ ഒപ്പുവെച്ചിരിക്കുകയാണ്. അമേരിക്കന്‍ ജെറ്റ് എന്‍ജിന്‍ നിര്‍മാണ കമ്പനിയായ ജനറല്‍ ഇലക്ട്രിക്ക്(ജിഇ) എന്‍ജിന്‍ നിര്‍മാണ സാങ്കേതികവിദ്യ ഇന്ത്യന്‍ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന് കൈമാറുന്ന

അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ണായകമായ ഒരുപ്രതിരോധ കരാറില്‍ ഒപ്പുവെച്ചിരിക്കുകയാണ്. അമേരിക്കന്‍ ജെറ്റ് എന്‍ജിന്‍ നിര്‍മാണ കമ്പനിയായ ജനറല്‍ ഇലക്ട്രിക്ക്(ജിഇ) എന്‍ജിന്‍ നിര്‍മാണ സാങ്കേതികവിദ്യ ഇന്ത്യന്‍ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന് കൈമാറുന്ന കരാറാണിത്. പിന്നീട് ഇരു കമ്പനികളും ചേര്‍ന്നു ജിഇ-എഫ്414 ജെറ്റ് എന്‍ജിനുകള്‍ നിർമിക്കും. ഇവ ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ലൈറ്റ് കോംപാക്ട് എയര്‍ക്രാഫ്റ്റ് തേജസ് എംകെ-IIവിലാണ് ഘടിപ്പിക്കുക.
ബോയിംങ് എഫ്/എ-18ഇ/എഫ് സൂപ്പര്‍ ഹോര്‍നെറ്റ് പോര്‍വിമാനങ്ങളില്‍ ഉപയോഗിക്കുന്ന എന്‍ജിന്റെ ഇന്ത്യന്‍ പതിപ്പാണ് ജനറല്‍ ഇലക്ട്രിക്ക് എച്ച്എഎല്ലിന് കൈമാറുക. മേക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് എച്ച്എഎല്ലില്‍ എഫ് 414 എന്‍ജിനുകള്‍ നിര്‍മിക്കുക. കുറഞ്ഞത് 500 എഫ് 414 എഞ്ചിനുകൾ എച്ച്.എ.എല്ലില്‍ നിര്‍മിക്കുമെന്നാണ് കരുതപ്പെടുന്നത്. റഷ്യന്‍ സുഖോയ് 30 എംകെഐ പോര്‍വിമാനങ്ങളുടെ എഎല്‍31എഫ്പി എന്‍ജിനുകള്‍ കൂട്ടിയോജിപ്പിച്ചത് എച്ച്എഎല്ലിലാണ്. അതുകൊണ്ടുതന്നെ പോര്‍വിമാനങ്ങളുടെ എന്‍ജിന്‍ നിര്‍മാണത്തില്‍ എച്ച്എഎല്ലിന് മുന്‍ പരിചയമുണ്ട്.
തേജസ് എംകെ II പോര്‍വിമാനത്തിന് ഉയര്‍ന്ന കാര്യക്ഷമതയും കരുത്തും നല്‍കാന്‍ പുതിയ എന്‍ജിന് സാധിക്കും. ഇത് ഇന്ത്യന്‍ വ്യോമസേനക്കും നാവികസേനക്കും പുതിയ ഉണര്‍വാകുമെന്നാണ് പ്രതീക്ഷ. 9:4:1 എന്നതാണ് ജിഇ എഫ് 414 എന്‍ജിന്റെ ത്രസ്റ്റ് ടു വെയ്റ്റ് അനുപാതം. ഇത് ഉയര്‍ന്ന വേഗതയും പെട്ടെന്ന് കുത്തനെ മുകളിലേക്ക് പറക്കാനുള്ള ശേഷിയും തേജസിന് നല്‍കും. പരമാവധി മാക് 2.0 വേഗവും 1600 കിലോമീറ്റര്‍ ഇന്ധനക്ഷമതയും എഫ് 414 എന്‍ജിനുകള്‍ക്കുണ്ട്.
ഇന്ത്യ ഈ അമേരിക്കന്‍ എന്‍ജിനുകള്‍ തെരഞ്ഞെടുക്കാനുള്ള മറ്റു പ്രധാന കാരണങ്ങള്‍ വിശ്വാസ്യതയും കുറഞ്ഞ ചിലവുമാണ്. ഒരു കോടി മണിക്കൂര്‍ പറക്കാനുള്ള ശേഷിയുണ്ട് ജിഇ എപ്414ന്. വിവിധ രാജ്യങ്ങള്‍ ഉപയോഗിക്കുന്ന എഫ്/എ-18ഇ/എഫ് സൂപ്പര്‍ഹോര്‍നെറ്റ്, ജെഎഎസ് 39 ഗ്രിപ്പന്‍ തുടങ്ങിയ പോര്‍വിമാനങ്ങളില്‍ ഉപയോഗിക്കുന്നത് ഇതേ എന്‍ജിനാണ്. ഇതിന്റെ പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചിലവു കുറഞ്ഞ റോക്കറ്റ് എന്‍ജിനാണിത്.
'പുതിയ ധാരണാപത്രം ഇരു രാജ്യങ്ങൾ തമ്മിലുള്ള സുരക്ഷ, വ്യാപാര ബന്ധം ശക്തമാക്കും. സൈനിക ആവശ്യങ്ങൾക്കായി ഉന്നതഗുണനിലവാരമുള്ള എൻജിനുകളാണ് നിർമിക്കുക' – ജിഇ എയ്റോസ്‌പേസ് സിഇഒ എച്ച്.ലോറൻസ് കൾപ് ജൂനിയർ പറഞ്ഞു