'അബ്രകഡബ്ര' അല്ലെങ്കില്‍ ഹാരിപോട്ടറിലെ 'സെക്റ്റം സെപ്രെ' പോലെയുള്ള ചില അർഥ രഹിത വാക്കുകളാൽ ഒരു മാന്ത്രിക ലോകത്തു അത്ഭുതങ്ങള്‍തന്നെ സൃഷ്ടിക്കാനാവും .അതേപോലെ തന്നെയാണ് ഒരു കീബോർഡിൽ ടൈപ്പ് ചെയ്യപ്പെടുന്ന 'അർഥരഹിതമായ ?' (സാധാരണക്കാരുടെ കാര്യം നോക്കിയാൽ)കോഡുകളും. ഒരു യുദ്ധം തുടങ്ങാനും നിർത്താനും

'അബ്രകഡബ്ര' അല്ലെങ്കില്‍ ഹാരിപോട്ടറിലെ 'സെക്റ്റം സെപ്രെ' പോലെയുള്ള ചില അർഥ രഹിത വാക്കുകളാൽ ഒരു മാന്ത്രിക ലോകത്തു അത്ഭുതങ്ങള്‍തന്നെ സൃഷ്ടിക്കാനാവും .അതേപോലെ തന്നെയാണ് ഒരു കീബോർഡിൽ ടൈപ്പ് ചെയ്യപ്പെടുന്ന 'അർഥരഹിതമായ ?' (സാധാരണക്കാരുടെ കാര്യം നോക്കിയാൽ)കോഡുകളും. ഒരു യുദ്ധം തുടങ്ങാനും നിർത്താനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'അബ്രകഡബ്ര' അല്ലെങ്കില്‍ ഹാരിപോട്ടറിലെ 'സെക്റ്റം സെപ്രെ' പോലെയുള്ള ചില അർഥ രഹിത വാക്കുകളാൽ ഒരു മാന്ത്രിക ലോകത്തു അത്ഭുതങ്ങള്‍തന്നെ സൃഷ്ടിക്കാനാവും .അതേപോലെ തന്നെയാണ് ഒരു കീബോർഡിൽ ടൈപ്പ് ചെയ്യപ്പെടുന്ന 'അർഥരഹിതമായ ?' (സാധാരണക്കാരുടെ കാര്യം നോക്കിയാൽ)കോഡുകളും. ഒരു യുദ്ധം തുടങ്ങാനും നിർത്താനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'അബ്രകഡബ്ര' അല്ലെങ്കില്‍ ഹാരിപോട്ടറിലെ 'സെക്റ്റം സെപ്രെ' പോലെയുള്ള ചില  അർഥ രഹിത വാക്കുകളാൽ ഒരു മാന്ത്രിക ലോകത്തു അത്ഭുതങ്ങള്‍തന്നെ സൃഷ്ടിക്കാനാവും .അതേപോലെ തന്നെയാണ്  ഒരു കീബോർഡിൽ ടൈപ്പ് ചെയ്യപ്പെടുന്ന  'അർഥരഹിതമായ ?' (സാധാരണക്കാരുടെ കാര്യം നോക്കിയാൽ)കോഡുകളും.  ഒരു യുദ്ധം തുടങ്ങാനും നിർത്താനും എന്തുതന്നെയായാലും നിലംപരിശാക്കാനും കോഡുകൾക്കു കഴിയുന്ന ഒരു മാന്ത്രിക ലോകത്താണ് നാം ജീവിക്കുന്നത്. ഇതിനു തുടക്കമിട്ടതും സ്റ്റക്സ്നെറ്റാണെന്നു പറയാം.

എന്താണ് സ്റ്റക്സ്നെറ്റ്?

ADVERTISEMENT

ഇറാനിയൻ ആണവ പദ്ധതിയുടെ ഒരു പ്രധാന ഭാഗം പ്രവർത്തനരഹിതമാക്കാൻ യുഎസും ഇസ്രായേലി ഇന്റലിജൻസും ചേർന്ന് രൂപകല്പന ചെയ്ത ശക്തമായ കമ്പ്യൂട്ടർ വേമാണ് സ്റ്റക്സ്നെറ്റ്.ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സങ്കീർണ്ണവും നന്നായി രൂപകൽപ്പന ചെയ്തതുമായ കമ്പ്യൂട്ടർ വേമുകളിൽ ഒന്നായാണ് സ്റ്റക്സ്നെറ്റിനെ പലരും കണക്കാക്കുന്നത്. ആണവായുധങ്ങൾ വികസിപ്പിക്കാനുള്ള ഇറാനിയൻ പദ്ധതി അട്ടിമറിക്കാനോ അല്ലെങ്കിൽ കുറഞ്ഞത് വൈകിക്കാനെങ്കിലോ കഴിയുന്ന ഒരു അയുധമായാണ് യുഎസും ഇസ്രായേലി സർക്കാരുകളും സ്റ്റക്‌സ്‌നെറ്റിനെ ഉദ്ദേശിച്ചത്. 

ഓപ്പറേഷൻ ഒളിമ്പിക് ഗെയിംസ് 

വൈറസിനെ വികസിപ്പിക്കുന്നതിനുള്ള ക്ലാസിഫൈഡ് പ്രോഗ്രാമിന് "ഓപ്പറേഷൻ ഒളിമ്പിക് ഗെയിംസ് " എന്ന കോഡ് നാമമാണ് നൽകിയത്. ആണവ പ്രതിരോധം കൈകാര്യം ചെയ്യുന്ന യുഎസ് സ്ട്രാറ്റജിക് കമാൻഡിന്റെ തലവനായിരുന്ന ജനറൽ ജെയിംസ് ഇ കാർട്ട്‌റൈറ്റിന്റെ ആശയമായിരുന്നു ഇതെന്നു വാഷിംങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.പത്ത് കോഡിങ് വിദഗ്ദരുടെ നേതൃത്വത്തിൽ 3 വര്‍ഷത്തോളമെടുത്താണ് പൂർത്തീകരിച്ചത്. അന്നത്തെ  പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു. ബുഷിന്റെ കീഴിലാണ് ഇത് ആരംഭിച്ചത്, പ്രസിഡന്റ് ഒബാമയുടെ കീഴിലും പ്രവർത്തനം തുടർന്നു. 

യുഎസ്ബി സ്റ്റിക്കുകളിലൂടെയാണ് ഇതു നെറ്റ്​വർകിലേക്കു കടത്തിവിട്ടതത്രെ. സ്റ്റക്‌സ്‌നെറ്റ് വികസിപ്പിച്ചതായി ഒരു ഗവൺമെന്റും ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും, ഇസ്രായേലി ഡിഫൻസ് ഫോഴ്‌സ് മേധാവി ഗാബി അഷ്‌കെനാസിയുടെ വിരമിക്കൽ ആഘോഷിക്കാൻ 2011-ൽ സൃഷ്‌ടിച്ച ഒരു വീഡിയോ സ്റ്റക്‌സ്‌നെറ്റിനെ അദ്ദേഹത്തിന്റെ നിരീക്ഷണത്തിലുള്ള വിജയങ്ങളിലൊന്നായി ഇതിനെ പട്ടികപ്പെടുത്തിയതോടെ ഏവർക്കും കാര്യങ്ങൾ ബോധ്യപ്പെട്ടു.

ADVERTISEMENT

പ്രവർത്തനം ഇങ്ങനെ‌

representative image (Photo Credit : vs148/shutterstock)

ആണവ പദ്ധതിയുടെ ഏറ്റവും നിർണായക ഘ‌ട്ടമാണ് യുറേനിയം സംപുഷ്ടീകരണം.  ഇറാന്റെ നതാൻസ് ന്യൂക്ലിയർ ഫെസിലിറ്റിയിലെ സംഷ്ടീകരണ പ്ലാന്റിനെയാണ് ഈ വേം ലക്ഷ്യമിട്ടത്. അവിശ്വസനീയമാംവിധം  വേഗതയിൽ കറക്കി യുറേനിയം  സമ്പുഷ്ടമാക്കുന്ന യന്ത്രങ്ങളാണ് സെൻട്രിഫ്യൂജുകൾ. ഈ പ്രക്രിയ സാങ്കേതികമായി വളരെയധികം വെല്ലുവിളി നിറഞ്ഞതാണ്. ഇറാന്റെ സെൻട്രിഫ്യൂജുകളെ നിയന്ത്രിക്കുന്ന സംവിധാനത്തിനെ(PLCs) ബാധിച്ച വൈറസുകൾ നിയന്ത്രണാതീത കറക്കലിനും നിർത്താനുമുള്ള സന്ദേശങ്ങൾ നിരന്തരം അയയ്ക്കുകയും സെൻട്രിഫ്യൂജുകളെ കേടാക്കുകയും ചെയ്തു. ഏകദേശം അയ്യാരത്തോളം വരുന്ന സെൻട്രിഫ്യൂജുകളിലെ ആയിരം എണ്ണമാണു പെടുന്നനെ  നശിപ്പിക്കപ്പെട്ടത്. ഇറാന്റെ ആണന പദ്ധതികളെ ഏകദേശം 2 വര്‍ഷം പിന്നോട്ടടിക്കാൻ എന്തായാലും ഈ വൈറസ് അറ്റാക്കിനു കഴിഞ്ഞു.

മിഷന്‍ ഇംപോസിബിൾ സ്റ്റൈൽ ഓപ്പറേഷൻ

മിഷൻ ഇംപോസിബിൾ അല്ലെങ്കിൽ ഒരു ബോണ്ട് സിനിമയിലെ പോലെ ആവശ്യമായ കേടുപാടുകൾ എതിരാളിക്കു വരുത്തിയ ശേഷം, സ്റ്റക്സ്നെറ്റ് സ്വയം നശിപ്പിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതിനാൽ അത് കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു.  ലോകം അറിയുന്ന ആദ്യത്തെ സൈബർ ആയുധമായ സ്റ്റക്‌സ്‌നെറ്റിനെക്കുറിച്ചുള്ള ശാശ്വതമായ ഒരു നിഗൂഢത ഇതാണ്: എങ്ങനെയാണ് ഈ  "ഡിജിറ്റൽ മിസൈൽ" ഇറാന്റെ രഹസ്യ നതാൻസ് ആണവ ഇന്ധന സമ്പുഷ്ടീകരണ കേന്ദ്രത്തിലേക്ക് നുഴഞ്ഞുകയറിയത്?

ADVERTISEMENT

സിനിമകളും നോവലുകളും

ഫിലിപ്സ് അലക്സ് ഗിബ്നിയുടെ സീറോ ഡേയ്സ് എന്ന ഡോക്യുമെന്ററി സിനിമ ഈ മെൽവെയറും അതിനെചുറ്റിപ്പറ്റിയുള്ള സൈബർ യുദ്ധവും പരമർശിക്കുന്നു.  മാർക് റുസിനോവിചിന്റെ നോവലായ ട്രോജൻ ഹോഴ്സുംസ്റ്റക്സ്നെറ്റ് വൈറസിന്റെ ഉപയോഗവും അതിനെ മറികടക്കാനുള്ള ഇറാന്റെ ശ്രമവും ഇതിൽ അവതരിപ്പിക്കുന്നു. മൈക്കൽ മാന്റെ 2015-ൽ പുറത്തിറങ്ങിയ ബ്ലാക്ക്‌ഹാറ്റ് എന്ന സിനിമയിൽ, ഹോങ്കോങ്ങിലെ ചായ് വാനിലെ ആണവനിലയത്തിൽ കൂളന്റ് പമ്പുകൾ പൊട്ടിത്തെറിക്കാൻ ഒരു ഹാക്കർ ഉപയോഗിച്ച വൈറസിന്റേതാണെന്ന് കാണിച്ചിരിക്കുന്ന കോഡ് യഥാർത്ഥ സ്റ്റക്‌സ്‌നെറ്റ് മാറ്റംവരുത്തി ചെയ്ത കോഡാണ്.

നിലവിൽ

സംയുക്ത സമഗ്ര കര്‍മ പദ്ധതി (ജോയിന്‍റ് കോംപ്രഹന്‍സീവ് ആക്ഷന്‍ പ്ളാന്‍) എന്ന പേരുള്ളതും ഇറാന്‍, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ചൈന, ജര്‍മ്മനി, യൂറോപ്യന്‍ യൂണിയന്‍ എന്നിവ ഒപ്പുവച്ചതുമായ 2015 ജൂലൈയിലെ കരാർ ഇറാന്‍റെ ആണവ പ്രവര്‍ത്തനം ബോംബ് നിര്‍മാണമായി വികസിക്കാനുള്ള സാധ്യത തടഞ്ഞു. ബോംബ് നിര്‍മിച്ചു കഴിഞ്ഞാല്‍ ഇറാന്‍ അയല്‍രാജ്യങ്ങള്‍ക്കും അമേരിക്കയ്ക്കുപോലും ഭീഷണിയാകുമെന്നായിരുന്നു ഭയം.

പ്രതീകാത്മക ചിത്രം. (Photo - Alexander Geiger/Shutterstock)

അതു തടയുന്നതിനു വേണ്ടി ഇറാന്‍റെ യുറേനിയം സമ്പുഷ്ടീകരണത്തിനും സമ്പുഷ്ട യുറേനിയത്തിന്‍റെ കരുതല്‍ ശേഖരത്തിനും പരിധി നിശ്ചയിക്കപ്പെട്ടു.തങ്ങളുടെ ആണവ നിലയങ്ങളിലെ രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുടെ (ഐഎഇഎ) പരിശോധന കൂടുതല്‍ കര്‍ക്കശമാക്കാനും ഇറാന്‍ അനുവദിച്ചു.

English Summary: Stuxnet is a sophisticated computer worm that was first discovered in June 2010. It is believed to have been created by a joint operation between the United States and Israel, and was designed to attack Iran's nuclear program.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT