യുഎസിലെ സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ ഇരുപത്തിരണ്ടാം വാർഷികം സമാഗതമാകുകയാണ്. 2001 സെപ്റ്റംബർ 11 - വർത്തമാന ലോകത്തിലെ ഏറ്റവും ഞെട്ടിച്ച ദിനം. യുഎസിന്റെ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ടഗോപുരങ്ങൾ വിമാനം ഉപയോഗിച്ചുള്ള ആക്രമണത്തിൽ തകർന്നു വീണു. മറ്റൊരു ആക്രമണത്തിൽ പെന്റഗണും ലക്ഷ്യം വയ്ക്കപ്പെട്ടു. ലോക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസിലെ സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ ഇരുപത്തിരണ്ടാം വാർഷികം സമാഗതമാകുകയാണ്. 2001 സെപ്റ്റംബർ 11 - വർത്തമാന ലോകത്തിലെ ഏറ്റവും ഞെട്ടിച്ച ദിനം. യുഎസിന്റെ  വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ടഗോപുരങ്ങൾ വിമാനം ഉപയോഗിച്ചുള്ള ആക്രമണത്തിൽ തകർന്നു വീണു. മറ്റൊരു ആക്രമണത്തിൽ പെന്റഗണും ലക്ഷ്യം വയ്ക്കപ്പെട്ടു. ലോക സാമ്പത്തിക രംഗത്തെയും സാമൂഹിക മേഖലയെയുമൊക്കെ ബാധിച്ച ആ ആക്രമണത്തിന് ഒരു മൂന്നാംഘട്ടം കൂടിയുണ്ടായിരുന്നു. ലക്ഷ്യത്തിലെത്താത്ത ഒരു ഘട്ടം. ആ ഘട്ടത്തിൽ അക്രമികൾ ലക്ഷ്യം വച്ചത് യുഎസ് പാർലമെന്റ് അഥവാ യുഎസ് കാപ്പിറ്റോൾ മന്ദിരത്തെത്തന്നെയാണ്.

സെപ്റ്റംബറിലെ ആ  ദിനത്തിൽ അൽഖായ്‌ദ ഭീകരർ 4 യാത്രാവിമാനങ്ങൾ റാഞ്ചിയിരുന്നു.ഇവയിൽ അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 11, യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 175 എന്നിവയാണ് വേൾഡ് ട്രേ‍ഡ് സെന്റർ ആക്രമിക്കാനായി ഉപയോഗിച്ചത്.അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 77 പെന്റ‍ഗൺ ആക്രമിക്കാനായി നിയോഗിക്കപ്പെട്ടു. നാലാമത്തെ വിമാനമായിരുന്നു ഫ്ലൈറ്റ് 93. 

ADVERTISEMENT

∙ 7 ജീവനക്കാർ, 33 യാത്രികർ

fdastudillo/Istock

എല്ലാ ദിവസവും പുലർച്ചെ യുഎസിലെ ന്യൂജഴ്സിയിലെ നേവാർക്കിൽ നിന്നും സാൻ ഫ്രാൻസിസ്കോയിലേക്കു പോകുന്ന വിമാനമായിരുന്നു ഇത്. വേൾഡ് ട്രേ‍ഡ് സെന്ററിൽ ആക്രമണം നടക്കുന്നതിന് അൽപസമയം മുൻപ് രാവിലെ 8.42നാണു വിമാനം ടേക്ക് ഓഫ് നടത്തിയത്.7 ജീവനക്കാർ,33 യാത്രികർ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

ADVERTISEMENT

യാത്രക്കാരിൽ 4 പേർ അൽഖായ്ദ ഭീകരരാണെന്ന കാര്യം ആരുമറിഞ്ഞില്ല. സമാധാനപൂർണമായ ആ സെപ്റ്റംബർ അന്തരീക്ഷത്തിൽ ആരും അങ്ങനെയൊരു ആക്രമണത്തെപ്പറ്റി ചിന്തിച്ചുപോലും കാണില്ല. വിമാനയാത്രയുടെ ആദ്യ 40 മിനിറ്റിൽ റാഞ്ചാനുള്ള ഒരു നടപടികളും ഭീകരരുടെ ഇടയിൽ നിന്നുണ്ടായില്ല.ഇതിനിടെ വേൾഡ് ട്രേ‍‍ഡ് സെന്റർ തകർത്ത വാർത്ത പൈലറ്റുമാർ അറിഞ്ഞിരുന്നു അവർ വാർത്ത പുറത്തുവിട്ടില്ല.കുറച്ചു മിനിട്ടുകൾ കടന്നു പോയി. ഇതിനിടെ കോക്ക്പിറ്റിലേക്ക് ഭീകരർ ഇരച്ചുകയറി.ഞൊടിയിടയ്ക്കുള്ളി‍ൽ അവർ വിമാനത്തിന്റെ നിയന്ത്രണം കൈക്കലാക്കി.

ഭീകരർ,യാത്രികരോട് വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നും പ്രശ്നമുണ്ടാക്കിയാൽ വിമാനം തകർത്തുകളയുമെന്നും ഭീഷണിപ്പെടുത്തി.വിമാനത്തിന്റെ ദിശയും മാറ്റി. എന്നാൽ ഭീകരരുടെ ഭീഷണി കേട്ട് പേടിച്ചിരിക്കാൻ യാത്രക്കാർ തയാറായില്ല. പലരും വിമാനത്തിലെ ഫോണിലൂടെ വീട്ടുകാരെ വിളിച്ച് അവസാനമായി സംസാരിച്ചു.ധൈര്യമായിരിക്കാൻ അവർ വീട്ടുകാരോട് ആവശ്യപ്പെട്ടു.എന്നിട്ട് ഭീകരർക്കെതിരെ തിരിച്ചടി തുടങ്ങി.

ADVERTISEMENT

അപ്രതീക്ഷിതമായ യാത്രക്കാരുടെ തിരിച്ചടിയിൽ അങ്കലാപ്പിലായ ഭീകരർ യാത്രക്കാരെ പേടിപ്പിക്കാനായി വിമാനം ചായിക്കുകയും ചരിയിക്കുകയും കുത്തിമറിപ്പിക്കുകയുമൊക്കെ ചെയ്തു.എന്നാൽ യാത്രക്കാർ ചെറുത്തു നിൽപ് തുടർന്നു ഇതോടെ രക്ഷയില്ലെന്നു ഭീകരർക്കു മനസ്സിലായി.പെൻസിൽവേനിയയ്ക്കു സമീപം ഷാങ്ക്സ്വില്ലയിലേക്ക് അവർ വിമാനം അതിവേഗത്തിൽ ഇടിച്ചിറക്കി.നിമിഷങ്ങൾക്കുള്ളിൽ ഇന്ധനം ഒഴുകിയിറങ്ങിയ വിമാനം ഒരു തീഗോളമായി മാറി.ഭീകരരും യാത്രികരും എല്ലാവരും ദുരന്തത്തിൽ മരിച്ചു.അപകടസ്ഥലത്തിനടുത്തുള്ള മരങ്ങൾ മണിക്കൂറുകളോളം നിന്നു കത്തിയത് അപകടത്തിന്റെ തീവ്രത വെളിവാക്കുന്നു.

∙ എന്തായിരുന്നു ഫ്ലൈറ്റ് 93 റാഞ്ചിയ ഭീകരരുടെ ലക്ഷ്യം

എന്തായിരുന്നു ഫ്ലൈറ്റ് 93 റാഞ്ചിയ ഭീകരരുടെ ലക്ഷ്യമെന്നത് കുറേക്കാലം ഒരു ദുരൂഹതയായി തുടർന്നു.വൈറ്റ് ഹൗസാണെന്നും, ക്യാംപ് ഡേവിഡ് ആണെന്നും അതല്ല മറിച്ച് ഏതോ ആണവനിലയങ്ങളാണെന്നുമൊക്കെ അഭ്യൂഹങ്ങൾ പരന്നു. എന്നാൽ പിന്നീട് നടന്ന കൂടുതൽ അന്വേഷണങ്ങൾ ഒരു കാര്യത്തിലേക്കാണ് വിരൽ ചൂണ്ടിയത്.അമേരിക്കൻ പാർലമെന്റ് കുടികൊള്ളുന്ന യുഎസ് കാപ്പിറ്റോൾ മന്ദിരം തന്നെയായിരുന്നു ഭീകരരുടെ ലക്ഷ്യം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT