ഇസ്രയേലിന്റെ അഭിമാനമായ അയേണ്‍ ഡോം വ്യോമ പ്രതിരോധം; ഹമാസ് മറികടന്നത് ഇങ്ങനെ
ലോകത്തിലെ ഏറ്റവും മികച്ച ചാര സംഘടന, എണ്ണത്തില്‍ കുറവെങ്കിലും ലോകത്തെ തന്നെ എണ്ണം പറഞ്ഞ സൈന്യം, ഏതു മിസൈല്‍ ആക്രമണങ്ങളേയും ഫലപ്രദമായി നേരിടാന്‍ ശേഷിയുള്ള വ്യോമ പ്രതിരോധം... ഇങ്ങനെ അഹങ്കാരത്തോളമെത്തിയ ആത്മവിശ്വാസത്തിലായിരുന്ന ഇസ്രയേലി ജനത ശനിയാഴ്ച്ച ഉറക്കമുണര്‍ന്നത് യുദ്ധത്തിലേക്കായിരുന്നു. ആകാശത്തു
ലോകത്തിലെ ഏറ്റവും മികച്ച ചാര സംഘടന, എണ്ണത്തില്‍ കുറവെങ്കിലും ലോകത്തെ തന്നെ എണ്ണം പറഞ്ഞ സൈന്യം, ഏതു മിസൈല്‍ ആക്രമണങ്ങളേയും ഫലപ്രദമായി നേരിടാന്‍ ശേഷിയുള്ള വ്യോമ പ്രതിരോധം... ഇങ്ങനെ അഹങ്കാരത്തോളമെത്തിയ ആത്മവിശ്വാസത്തിലായിരുന്ന ഇസ്രയേലി ജനത ശനിയാഴ്ച്ച ഉറക്കമുണര്‍ന്നത് യുദ്ധത്തിലേക്കായിരുന്നു. ആകാശത്തു
ലോകത്തിലെ ഏറ്റവും മികച്ച ചാര സംഘടന, എണ്ണത്തില്‍ കുറവെങ്കിലും ലോകത്തെ തന്നെ എണ്ണം പറഞ്ഞ സൈന്യം, ഏതു മിസൈല്‍ ആക്രമണങ്ങളേയും ഫലപ്രദമായി നേരിടാന്‍ ശേഷിയുള്ള വ്യോമ പ്രതിരോധം... ഇങ്ങനെ അഹങ്കാരത്തോളമെത്തിയ ആത്മവിശ്വാസത്തിലായിരുന്ന ഇസ്രയേലി ജനത ശനിയാഴ്ച്ച ഉറക്കമുണര്‍ന്നത് യുദ്ധത്തിലേക്കായിരുന്നു. ആകാശത്തു
ലോകത്തിലെ ഏറ്റവും മികച്ച ചാര സംഘടന, എണ്ണത്തില്‍ കുറവെങ്കിലും ലോകത്തെ തന്നെ എണ്ണം പറഞ്ഞ സൈന്യം, ഏതു മിസൈല്‍ ആക്രമണങ്ങളേയും ഫലപ്രദമായി നേരിടാന്‍ ശേഷിയുള്ള വ്യോമ പ്രതിരോധം... ഇങ്ങനെ അഹങ്കാരത്തോളമെത്തിയ ആത്മവിശ്വാസത്തിലായിരുന്ന ഇസ്രയേലി ജനത ശനിയാഴ്ച്ച ഉറക്കമുണര്‍ന്നത് യുദ്ധത്തിലേക്കായിരുന്നു. ആകാശത്തു നിന്നേ തകര്‍ക്കപ്പെടുന്നതിനാല്‍ 'വെടിക്കെട്ട്' എന്നു വിളിച്ച് ആക്ഷേപിച്ചിരുന്ന ഹമാസിന്റെ റോക്കറ്റുകള്‍ കഴിഞ്ഞ ദിവസം ഇസ്രയേലില്‍ മരണം വിതച്ചു. ഇസ്രയേലിന്റെ അഭിമാനമായ അയേണ്‍ ഡോം എന്ന വ്യോമ പ്രതിരോധ സംവിധാനത്തിന് എന്താണ് സംഭവിച്ചത്?
1948ല്‍ നിലവില്‍ വന്ന ശേഷം ഇസ്രയേല്‍ നേരിട്ട ഏറ്റവും ഞെട്ടിക്കുന്ന ആക്രമണമെന്ന് ശനിയാഴ്ച്ചത്തെ ഹമാസ് ആക്രമണത്തെ വിശേഷിപ്പിക്കാം. 'ഒന്നു പോലുമില്ലാതെ എല്ലാ സംവിധാനവും തോറ്റു. ഇസ്രയേലി പൗരന്മാര്‍ക്ക് സംരക്ഷണം കൊടുക്കുന്നതില്‍ പ്രതിരോധ സംവിധാനം പൂര്‍ണമായും പരാജയപ്പെട്ടു. ഇസ്രയേലിന്റെ പേള്‍ഹാര്‍ബറാണിത്' എന്നാണ് ഇസ്രയേല്‍ ഡിഫെന്‍സ് ഫോഴ്‌സിന്റെ മുന്‍ അന്താരാഷ്ട്ര വക്താവ് ജൊനാഥന്‍ കോണ്‍റിക്കസ് തന്നെ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട് ഇസ്രയേലി ജനത നേരിട്ട ആക്രമണത്തിന്റെ ആഘാതം.
എന്താണ് അയേണ്‍ ഡോം?
മിസൈല്‍ ആക്രമണങ്ങളില്‍ നിന്നും ഇസ്രയേലിനെ രക്ഷിക്കുന്ന വ്യോമ പ്രതിരോധ സംവിധാനമാണ് അയേണ്‍ ഡോം. ആകാശത്തു വെച്ചു തന്നെ മിസൈലുകളെ അതീവകൃത്യതയോടെ തകര്‍ക്കാന്‍ അയേണ്‍ ഡോം സംവിധാനത്തിന് സാധിക്കും. മിസൈലുകളുടെ സാന്നിധ്യം തിരിച്ചറിയാനും അതിവേഗം അതിന്റെ സഞ്ചാര പാത മനസിലാക്കി കൃത്യതയോടെ പകരം മിസൈലുകള്‍ അയച്ച് അവയെ തകര്‍ക്കാനും അയേണ്‍ ഡോമിന് സാധിക്കും. ആകാശത്തു വെച്ചാണ് അതിവേഗത്തില്‍ അയേണ്‍ ഡോമില്‍ നിന്നും തൊടുക്കുന്ന മിസൈലുകള്‍ ലക്ഷ്യസ്ഥാനത്തെക്കുറിച്ച് കണക്കുകൂട്ടലുകള്‍ നടത്തുക.
2011 മാര്‍ച്ചിലാണ് ആദ്യത്തെ അയേണ്‍ഡോം ബാറ്ററി ഇസ്രയേല്‍ സ്ഥാപിച്ചത്. തെക്കന്‍ നഗരമായ ബീര്‍ഷെവയിലായിരുന്നു അത്. ഗാസ മുനമ്പില്‍ നിന്നും 40 കിലോമീറ്റര്‍ മാത്രം ദൂരെയുള്ള ഈ ഇസ്രയേലി നഗരം സ്ഥിരമായി ഹമാസിന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് ഇരയായിരുന്നു. സോവിയറ്റ് കാലത്തു നിര്‍മിച്ച റോക്കറ്റുകളാണ് ഇസ്രയേലിനു നേരെ തൊടുത്തിരുന്നത്. പിന്നീട് ഇന്നു വരെ പത്ത് അയേണ്‍ ഡോം ബാറ്ററികള്‍ ഇസ്രയേല്‍ പലയിടത്തായി സ്ഥാപിച്ചു കഴിഞ്ഞു.
എങ്ങനെയാണ് പ്രവര്‍ത്തനം?
ലോകത്തെ തന്നെ ഏറ്റവും ആധുനികമായ വ്യോമ പ്രതിരോധ സംവിധാനമായാണ് അയേണ്‍ ഡോമിനെ കണക്കാക്കുന്നത്. മിസൈലുകളുടെ വരവും വേഗവും കണക്കുകൂട്ടാന്‍ റഡാറുകളെയാണ് അയേണ്‍ ഡോം ഉപയോഗിക്കുന്നത്. ഗാസയില്‍ നിന്നും വരുന്ന ഹ്രസ്വദൂര മിസൈലുകളെ നേരിടാന്‍ യോജിച്ചതാണ് അയേണ്‍ ഡോം. റഡാറിനു പുറമേ ഒരു ഫയറിങ് കണ്‍ട്രോള്‍ സിസ്റ്റവും 20 ഇന്റര്‍സെപ്റ്റര്‍ മിസൈലുകള്‍ വീതമുള്ള മൂന്നു ലോഞ്ചറുകളുമാണ് അയേണ്‍ ഡോമിലുള്ളത്. നാലു മുതല്‍ 70 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെ ഇതുപയോഗിച്ച് ആകാശത്തു വെച്ചു തകര്‍ക്കാനാവും. അയേണ്‍ ഡോം ബാറ്ററികളെ എളുപ്പം മാറ്റി സ്ഥാപിക്കാമെന്നതിനാല്‍ എവിടെയാണോ ആവശ്യം അവിടേക്ക് ഇസ്രയേല്‍ സൈന്യത്തിന് എത്തിക്കാനും സാധിക്കും.
അമേരിക്കന്‍ സഹായം
വടക്കന്‍ ഇസ്രയേലിലെ നഗരമായ ഹൈഫയിലെ റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫെന്‍സ് സിസ്റ്റംസാണ് അയേണ്‍ ഡോമിനെ വികസിപ്പിച്ചെടുത്തത്. അമേരിക്കയുടെ സാമ്പത്തിക സഹായവും കൂടി ഉപയോഗിച്ചാണ് അയേണ്‍ ഡോമിനെ ഇസ്രയേല്‍ വികസിപ്പിച്ചെടുത്തത്. ഏകദേശം 5 ബില്യണ്‍ ഡോളര്‍ അമേരിക്ക ഇസ്രയേലിന് അയേണ്‍ ഡോം നിര്‍മിക്കാനായി സഹായിച്ചുവെന്നാണ് കരുതപ്പെടുന്നത്. 2011ല്‍ ആദ്യ അയേണ്‍ ഡോം നിര്‍മിക്കപ്പെട്ട ശേഷം ഇത് ഇസ്രയേലി പ്രതിരോധത്തിലെ പ്രധാനിയായി മാറുകയായിരുന്നു. രണ്ട് അയേണ്‍ ഡോമുകള്‍ വാങ്ങുന്നതിന് അമേരിക്കന്‍ സൈന്യം 2019 ഓഗസ്റ്റില്‍ കരാര്‍ ഒപ്പിട്ടിരുന്നു.
അയേണ്‍ ഡോം മാത്രമല്ല ഇസ്രയേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനം. ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാന്‍ ആരോയും മധ്യദൂര റോക്കറ്റുകളേയും മിസൈലുകളേയും പ്രതിരോധിക്കാന്‍ ഡേവിഡ്‌സ് സ്ലിങും ഇസ്രയേലിനുണ്ട്.
എങ്ങനെ അയേണ്‍ ഡോമിനെ മറികടന്നു?
അയേണ്‍ ഡോമിനെ മറികടന്നുകൊണ്ട് ഇസ്രയേലിനെതിരെ ആക്രമണം നടത്തുകയെന്നതാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഹമാസ് നേരിട്ട പ്രധാന വെല്ലുവിളികളിലൊന്ന്. ഹമാസും ഇസ്രയേലും ഉപയോഗിക്കുന്ന ആയുധങ്ങളുടേയും പ്രതിരോധ സാങ്കേതികവിദ്യയുടേയും കാര്യത്തില്‍ യാതൊരു താരതമ്യവുമില്ല. എന്നിട്ടും ഹമാസ് ഇസ്രയേലിന്റെ അയേണ്‍ ഡോമിനെ മറികടന്നു.
വളരെ ലളിതമായിരുന്നു ഹമാസിന്റെ യുദ്ധ തന്ത്രം. കുറഞ്ഞ സമയത്തില്‍ പരമാവധി റോക്കറ്റുകള്‍ ഒരേ ലക്ഷ്യത്തിലേക്ക് തൊടുക്കുക. എല്ലാ റോക്കറ്റുകളേയും തകര്‍ക്കുക ഏറ്റവും കാര്യക്ഷമമായ ഇസ്രയേലി പ്രതിരോധ സംവിധാനത്തിനു പോലും അസാധ്യമാണ്. ഏകദേശം 5,000 റോക്കറ്റുകള്‍ വരെ 20 മിനുറ്റുകൊണ്ട് ഇസ്രയേലിലേക്ക് ഹമാസ് തൊടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 90 ശതമാനം റോക്കറ്റുകളെ തകര്‍ക്കാന്‍ അയേണ്‍ ഡോമിന് സാധിക്കും. എങ്കിലും 500 റോക്കറ്റുകളോളം ലക്ഷ്യത്തിലേക്കെത്തിയെന്നാണ് ഇതിന്റെ അര്‍ഥം. അതു തന്നെയായിരുന്നു ഹമാസിന്റെ ലക്ഷ്യവും.
കൂടുതല്‍ അകലേക്കു ലക്ഷ്യം വെക്കാനായി ക്രൂഡ് റോക്കറ്റ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാന്‍ ഹമാസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇസ്രയേലിലെ ടെല്‍ അവീവും ജെറൂസലേമും പോലുള്ള പ്രധാന നഗരങ്ങളാണ് ലക്ഷ്യം. മിസൈല്‍ യുദ്ധത്തില്‍ മറ്റൊരു മേല്‍ക്കൈ കൂടിയുണ്ട് ഹമാസിന്. ഹമാസിന്റെ ചാവേര്‍ മിസൈലാക്രമണങ്ങള്‍ ഇസ്രയേലിന് സാമ്പത്തിക നഷ്ടവും വരുത്തുന്നുണ്ട്. ഓരോ അയേണ്‍ ഡോം ടാമിര്‍ മിസൈലുകളും ഏകദേശം 50,000 ഡോളര്‍ വില വരുന്നതാണ്. ഇതിനേക്കാള്‍ ഏറെ ചിലവു കുറഞ്ഞതാണ് ഹമാസ് തൊടുക്കുന്ന മിസൈലുകള്‍.