പൊതുവേദികളിൽ 'ബോഡി ഡബിൾ', പുട്ടിൻ ഗുരുതര ആരോഗ്യ പ്രതിസന്ധിയിലോ? കാട്ടുതീ പോലെ റിപ്പോർട്ടുകൾ
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് ഹൃദയാഘാതം സംഭവിച്ചെന്ന റിപ്പോർട്ടുകൾ ചില മാധ്യമങ്ങളിൽ വന്നിരുന്നു, പക്ഷേ എന്താണ് ആ വാർത്തകളുടെ പിന്നിലുള്ള യാഥാർഥ്യം. ഔദ്യോഗിക വസതിയിലെ കിടപ്പുമുറിയിൽ തറയിൽ വീണുകിടന്ന പുട്ടിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായായിരുന്നു ടെലഗ്രാം ചാനലുകളിൽ പ്രചാരണമുണ്ടായത്.

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് ഹൃദയാഘാതം സംഭവിച്ചെന്ന റിപ്പോർട്ടുകൾ ചില മാധ്യമങ്ങളിൽ വന്നിരുന്നു, പക്ഷേ എന്താണ് ആ വാർത്തകളുടെ പിന്നിലുള്ള യാഥാർഥ്യം. ഔദ്യോഗിക വസതിയിലെ കിടപ്പുമുറിയിൽ തറയിൽ വീണുകിടന്ന പുട്ടിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായായിരുന്നു ടെലഗ്രാം ചാനലുകളിൽ പ്രചാരണമുണ്ടായത്. ഇതെത്തുടർന്ന് പുട്ടിന്റെ ആരോഗ്യസ്ഥിതി ചർച്ചയാകുകയും ചെയ്തു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി പുട്ടിന് (71) വിവിധ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി വാർത്തകൾ പുറത്തുവന്നെങ്കിലും എല്ലാം ഔദ്യോഗികമായി നിഷേധിക്കുകയായിരുന്നു. പുതിയ പ്രചാരണവും വ്യാജവാർത്തയാണെന്ന് ക്രെംലിൻ വക്താക്കൾ പറയുന്നു. റഷ്യൻ പ്രസിഡന്റ് ബോഡി ഡബിൾ ഉപയോഗിക്കുന്നു എന്ന വാർത്ത ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ചിരിച്ചുതള്ളി.
ലോകത്തേറെ ശ്രദ്ധ നേടുന്ന നേതാക്കളിൽ മുൻനിരയിലുള്ളയാളാണ് പുട്ടിൻ. യുക്രെയ്നിൽ റഷ്യ നടത്തുന്ന യുദ്ധം തന്നെയാണ് ഇതിന്റെ പ്രധാന കാരണം. പിന്നെ പുട്ടിനെ ചൂഴ്ന്നു നിൽക്കുന്ന ദുരൂഹതകളും കഥകളും. പലകാര്യങ്ങളിലും വിചിത്രമായ പെരുമാറ്റ രീതിയും പ്രസ്താവനകളും നടത്താറുണ്ട് പുട്ടിൻ. മറ്റുചിലർ ഒരു സിനിമാ നായകനും തുല്യമായ 'സ്വാഗ്' ഉള്ളയാളായും പുട്ടിനെ ഒരു കൂട്ടർ കാണുന്നു.
1952 ഒക്ടോബർ ഏഴിനാണു പുടിൻ സോവിയറ്റ് നഗരമായ ലെനിൻഗ്രാഡിൽ (ഇന്നത്തെ സെന്റ് പീറ്റേഴ്‌സ്ബർഗ്) പിറന്നത്. ഫാക്ടറി തൊഴിലാളിയായിരുന്നു പുടിന്റെ പിതാവ്. കൗമാരപ്രായക്കാരനായിരിക്കെ, 1968ൽ റഷ്യയിൽ പുറത്തിറങ്ങിയ ‘ദ് ഷീൽഡ് ആൻഡ് സ്വോഡ്’ എന്ന സിനിമ പല റഷ്യൻകുട്ടികളെയുമെന്നതുപോലെ പുടിനെയും സ്വാധീനിച്ചു.നാത്സികൾക്കെതിരെ പോരാടുന്ന ഒരു സോവിയറ്റ് ചാരന്റെ കഥയായിരുന്നു സിനിമ പറഞ്ഞത്.
ഭാവിയിൽ തനിക്കും ഒരു ചാരനാകണമെന്ന് പുടിന്റെ ഉള്ളിൽ ആഗ്രഹം വളർത്താൻ സിനിമ വഴിയൊരുക്കി.1975ൽ ലെനിൻഗ്രാഡ് സർവകലാശാലയിൽ നിന്നു ബിരുദം പാസായ പുടിനെ തങ്ങളുടെ ഇന്റലിജൻസ് വിഭാഗത്തിലേക്ക് കെജിബി നിയമിച്ചു.കിഴക്കൻ ജർമനിയിലെ ദ്രെസ്‌ഡെനിലായിരുന്നു പുടിന്റെ ആദ്യ രാജ്യാന്തര നിയമനം.1991ൽ കെജിബിയിൽ നിന്നു കേണൽ റാങ്കിൽ വിരമിച്ച പുടിൻ പിന്നീട് അധികാരത്തിന്റെ ഇടനാഴികൾ തേടി.
അനാറ്റോളി സോബ്ചാക് എന്ന റഷ്യൻ രാഷ്ട്രീയക്കാരന്റെ വലംകൈയായാണ് പുടിന്റെ രാഷ്ട്രീയ തുടക്കം. അനറ്റോളി വൈകാതെ ലെനിൻഗ്രാഡ് നഗരത്തിന്റെ മേയറായി. പുടിനെ അദ്ദേഹം 1994ൽ നഗരത്തിന്റെ ഡപ്യൂട്ടി മേയറായി നിയമിച്ചു.1996ൽ ക്രെംലിൻ ലക്ഷ്യം വച്ചുള്ള തന്റെ യാത്രയ്ക്ക് പുടിൻ തുടക്കമിട്ടു. അന്നു റഷ്യ ഭരിച്ചിരുന്നത് ബോറിസ് യെൽസിനായിരുന്നു. യെൽസിന്റെ പ്രസിഡൻഷ്യൽ സംഘത്തിൽ മാനേജ്‌മെന്റ് വിഭാഗത്തിൽ ഉപമേധാവിയായി മോസ്‌കോയിൽ പുടിൻ തന്റെ താവളം ഉറപ്പിച്ചു.തുടർന്ന് കുറച്ചുകാലം കെജിബിയുടെ പുതിയ രൂപമായ എഫ്എസ്ബിയുടെ സാരഥ്യം വഹിക്കാനുള്ള നിയോഗവും പുടിനെ തേടിയെത്തി.
1999 ആയപ്പോഴേക്കും ബോറിസ് യെൽസിൻ ജനങ്ങൾക്ക് അപ്രിയനായി മാറിയിരുന്നു. തുടർന്ന് 1999ൽ അദ്ദേഹം പ്രസിഡന്‌റ് സ്ഥാനം രാജിവച്ചു. തന്‌റെ പിൻഗാമിയായി അദ്ദേഹം നിർദേശിച്ചത് പുടിനെയാണ്. 2000 മാർച്ച് 26നു അദ്ദേഹം റഷ്യയുടെ പ്രസിഡന്‌റായി അവരോധിക്കപ്പെട്ടു.
രണ്ടാം ചെച്‌നിയൻ യുദ്ധത്തിൽ നേടിയ മേൽക്കൈയും ജോർജിയയിലും ക്രിമിയൻ പ്രതിസന്ധിയിലും നേടിയ റഷ്യൻ വിജയങ്ങളുമാണ് പുടിനെ റഷ്യക്കാർക്കിടയിൽ വീരനായകനാക്കിയത്. ഇതിനിടെ ജനാധിപത്യ രീതിയിൽ നിന്ന് ഏകാധിപത്യത്തിലേക്കു ചാഞ്ഞ പുടിൻ ഭരണം എതിർസ്വരങ്ങളെ അമർച്ച ചെയ്യുന്നതിൽ യാതൊരു ദാക്ഷിണ്യവും വിചാരിച്ചില്ല.