തോക്കുമേന്തി നടക്കാനിറങ്ങുന്ന കമിതാക്കൾ; ഒക്ടോബർ 7നുശേഷം 2,60,000 ഗൺ ലൈസൻസ്; ഇസ്രയേൽ ഇങ്ങനെ
തോക്കുമേന്തി സായാഹ്ന നടത്തത്തിനിറങ്ങിയ കമിതാക്കളുടെ ചിത്രം അടുത്തിടെ ഇസ്രായേലിൽനിന്നു പുറത്തുവന്നു. ഹമാസ് സ്ത്രീകളെയുൾപ്പെടെ ബന്ദികളാക്കിയതിനെത്തുടർന്നാണ് സാധാരണക്കാര്‍ ആയുധം എപ്പോഴും കൈവശം കരുതുന്നത്. ഒക്‌ടോബർ 7 ന് ഹമാസ് ആക്രമണം നടത്തിയതുമുതൽ ഇസ്രായേൽ യുദ്ധത്തിലാണ്. അകത്തും പുറത്തും

തോക്കുമേന്തി സായാഹ്ന നടത്തത്തിനിറങ്ങിയ കമിതാക്കളുടെ ചിത്രം അടുത്തിടെ ഇസ്രയേലിൽനിന്നു പുറത്തുവന്നു. ഹമാസ് സ്ത്രീകളെയുൾപ്പെടെ ബന്ദികളാക്കിയതിനെത്തുടർന്നാണ് സാധാരണക്കാര്‍ ആയുധം എപ്പോഴും കൈവശം കരുതുന്നത്. ഒക്‌ടോബർ 7 ന് ഹമാസ് ആക്രമണം നടത്തിയതുമുതൽ ഇസ്രയേൽ യുദ്ധത്തിലാണ്. അകത്തും പുറത്തും ഏറ്റുമുട്ടലുകൾ. വെടിയൊച്ചകൾ നിലയ്ക്കുന്നില്ല. അതേസമയം ഗാസയിൽ പിഞ്ചുകുഞ്ഞുങ്ങളുൾപ്പെടെ ജീവൻ നഷ്ടമായവരുടെ എണ്ണം പതിനയ്യായിരം കവിയുന്നു.
ആക്രമണത്തിലും പ്രത്യാക്രമണങ്ങളിലും ഇരുപക്ഷത്തും നിരവധി ആളുകൾ കൊല്ലപ്പെട്ടു, പ്രധാനമായും സാധാരണക്കാർ. ഏതുനിമിഷവും മൂളിയെത്തുന്ന വെടിയുണ്ടകൾ പ്രതീക്ഷിച്ചു നടക്കുമ്പോൾ കൈവശം ആയുധം കരുതുകയാണ് സാധാരണക്കാരും. ഒക്ടോബർ 7 ന് ഹമാസിന്റെ കൂട്ടക്കൊലയ്ക്ക് മുൻപ് , ഇസ്രയേലിന് കർശനമായ തോക്ക് ലൈസന്‍സ് നിയമങ്ങൾ ഉണ്ടായിരുന്നു , അധിക സുരക്ഷ ആവശ്യമാണെന്ന് തെളിയിക്കുന്ന ആളുകൾക്ക് മാത്രമേ ലൈസൻസ് അനുവദിക്കൂ.
അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നതിന് മാസങ്ങൾ എടുത്തിരുന്നു, എന്നാൽ ഇപ്പോൾ ഒരു ഓൺലൈൻ ഫോം പൂരിപ്പിച്ച് ദിവസങ്ങൾക്കുള്ളിൽ തോക്ക് ലഭിക്കുമത്രെ. ആദ്യ പ്രതികരണത്തിനു സിവിലിയൻമാരെ സജ്ജരാക്കുകയെന്ന ലക്ഷ്യമാണ് ഇത്തരം ആയുധങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കുന്നതിനുള്ളതെന്നു പൊലീസ് കമീഷണർ കോബി ഷബ്തായി വ്യക്തമാക്കിയിരുന്നു. മുൻപ് ഇസ്രയേലിൽ സാധാരണയായി അനുവദനീയമായ വ്യക്തിഗത ആയുധം 50 വെടിയുണ്ടകളുതിർക്കാൻ കഴിയുന്ന പിസ്റ്റളുകളായിരുന്നു.
യോഗ്യത നേടുന്നതിന്, ഒരാൾക്ക് ഒരു നിശ്ചിത പ്രായമുണ്ടായിരിക്കണം, അധിക സുരക്ഷ ആവശ്യപ്പെടുന്ന ഒരു പ്രദേശത്ത് താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുക, ക്രിമിനൽ റെക്കോർഡുകളൊന്നും പാടില്ലെന്നും കൂടാതെ പരിശീലന കോഴ്സും പശ്ചാത്തല പരിശോധനയും പാസാകുകയും വേണമെന്നുമൊക്കെ നിർദേശങ്ങളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ശരാശരി ഇസ്രയേലി പൗരന് തൊഴിലോ സ്ഥലമോ പരിഗണിക്കാതെ വ്യക്തിഗത ആയുധ ലൈസൻസ് നേടുന്നത് എളുപ്പമാണ്.
അതേസമയം സുരക്ഷാ മന്ത്രാലയത്തിന്റെ തോക്കുകളുടെ പെർമിറ്റ് ബോഡിയുടെ തലവൻ തന്റെ സ്ഥാനം രാജിവെച്ചിരിക്കുകയാണ്. തോക്കിനുള്ള പെർമിറ്റുകൾ അംഗീകരിക്കുന്നതിന് ഒരു വ്യക്തിക്ക് യോഗ്യത നേടുന്നതിന് ആവശ്യമായ ഒരു മാസത്തെ കോഴ്‌സിന് പകരം ഒറ്റദിവസത്തെ പരിശീലനം നൽകുന്നതുപോലെയുള്ള കാര്യങ്ങളാണ് രാജിക്കു പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്.