യുഎസിൽ ബാസ്കറ്റ്ബോൾ കോർട്ടിന്റെ വലുപ്പമുള്ള ഭീമൻ ‘ബാർകോഡുകൾ’! രഹസ്യം ചുരുളഴിഞ്ഞപ്പോൾ
യുഎസിൽ കാണപ്പെടുന്ന വലിയ ബാർകോഡുകൾ പോലെയുള്ള ഘടനകൾ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഇവ അന്യഗ്രഹജീവികൾക്ക് സ്‌കാൻ ചെയ്യാനുള്ള ക്യുആർ കോഡുകളാണെന്നും ഇതു സ്‌കാൻ ചെയ്താൽ ഏലിയൻസിനായുള്ള ക്ഷണസന്ദേശം അവർക്കു ലഭിക്കുമെന്നുമൊക്കെ സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായി. എന്നാൽ സത്യം ഇതൊന്നുമായിരുന്നില്ല.

യുഎസിൽ കാണപ്പെടുന്ന വലിയ ബാർകോഡുകൾ പോലെയുള്ള ഘടനകൾ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഇവ അന്യഗ്രഹജീവികൾക്ക് സ്‌കാൻ ചെയ്യാനുള്ള ക്യുആർ കോഡുകളാണെന്നും ഇതു സ്‌കാൻ ചെയ്താൽ ഏലിയൻസിനായുള്ള ക്ഷണസന്ദേശം അവർക്കു ലഭിക്കുമെന്നുമൊക്കെ സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായി. എന്നാൽ സത്യം ഇതൊന്നുമായിരുന്നില്ല. ഒരു ശാസ്ത്ര സാങ്കേതിക ദൗത്യം നിർവഹിച്ചിരുന്നവയാണ് ഇരുപതാം നൂറ്റാണ്ടിൽ നിന്നുള്ള ഈ വിചിത്രഘടനകൾ.
1950 കളിലും അറുപതുകളിലുമാണ് ഈ ഘടനകൾ നിർമിച്ചത്. ശീതയുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലഘട്ടമായിരുന്നു അത്. അന്നത്തെ കാലത്ത് ഉപഗ്രഹങ്ങളിലും വ്യോമപേടകങ്ങളിലുമുള്ള തങ്ങളുടെ നിരീക്ഷണ ക്യാമറകളുടെ ഫോക്കസ് പരിശോധിക്കാനും അവയുടെ പ്രവർത്തനക്ഷമത വിലയിരുത്താനുമായാണ് ഇവ സ്ഥാപിച്ചിരുന്നത്.
കോൺക്രീറ്റ് അല്ലെങ്കിൽ അസ്ഫാൾട് ഉപയോഗിച്ച് ഉറപ്പിച്ച ഉപരിതലത്തിലാണ് ഇവ കട്ടിയുള്ള കറുപ്പും വെളുപ്പും പെയിന്റ് ഉപയോഗിച്ച് നിർമിച്ചിരുന്നത്. ഒരു ബാസ്‌കറ്റ് ബോൾ കോർട്ടിന്റെയൊക്കെ അത്ര വലുപ്പമുള്ളവയാണ് ഇവ.
ബാർ കോഡിൽ കാണപ്പെടുന്നതുപോലെ സംഘടിതമായ രീതിയിലുള്ള കറുപ്പും വെളുപ്പും വരകളടങ്ങിയതാണ് ഈ ഘടനകൾ. നമ്മൾ കാഴ്ച പരിശോധിക്കാനായി ആശുപത്രികളിൽ പോകുമ്പോൾ കാഴ്ചാശേഷി മനസ്സിലാക്കാൻ ചാർട്ടുകളിൽ നോക്കാറുണ്ടല്ലോ. അതേ ദൗത്യമാണ് ഈ ബാർ കോഡും നിർവഹിച്ചിരുന്നത്.
എസ്ആർ-71 ബ്ലാക്ക്‌ബേഡ്, യു2 തുടങ്ങി അക്കാലത്ത് യുഎസ് വികസിപ്പിച്ചെടുത്ത ഏറ്റവും ശക്തമായ യുദ്ധ വിമാനങ്ങളെല്ലാം ഈ രീതിയിൽ പരീക്ഷിക്കപ്പെട്ടിരുന്നെന്ന് ഗവേഷകർ പറയുന്നു. ഇക്കാലത്തെ സാങ്കേതികവിദ്യയ്ക്ക് ഇത്തരം ഘടനകൾ ആവശ്യമില്ല. അതിനാൽ ഇവയ്ക്ക് ഇപ്പോൾ ഉപയോഗമില്ല. എയർ ഫോഴ്‌സ് ബേസുകളുടെ സമീപത്തായാണ് ഇവയിൽ കൂടുതലുമുള്ളത്.