ഡേർട്ടി ബോംബ്, ലോകം ഭയക്കുന്ന ആയുധം:അണുബോംബല്ലാത്ത ആണവ ആക്രമണം!
യുക്രെയ്ൻ-റഷ്യ യുദ്ധം തുടരുകയാണ്. ഈ യുദ്ധം തുടങ്ങിയ കാലം മുതൽ തന്നെ ആണവാക്രമണമുണ്ടാകുമോ എന്ന സാധ്യത ലോകം ചർച്ച ചെയ്തിരുന്നു. എന്നാൽ അടുത്തിടെ ഉയർന്ന ആശങ്ക ഡേർട്ടി ബോംബുകളെക്കുറിച്ചായിരുന്നു. യുക്രെയ്ൻ ഡേർട്ടി ബോംബ് എന്ന ആയുധം പ്രയോഗിക്കുമെന്ന് റഷ്യ ആവർത്തിച്ച് പറയുകയും ഇക്കാര്യം യുഎൻ രക്ഷാസമിതിയിൽ

യുക്രെയ്ൻ-റഷ്യ യുദ്ധം തുടരുകയാണ്. ഈ യുദ്ധം തുടങ്ങിയ കാലം മുതൽ തന്നെ ആണവാക്രമണമുണ്ടാകുമോ എന്ന സാധ്യത ലോകം ചർച്ച ചെയ്തിരുന്നു. എന്നാൽ അടുത്തിടെ ഉയർന്ന ആശങ്ക ഡേർട്ടി ബോംബുകളെക്കുറിച്ചായിരുന്നു. യുക്രെയ്ൻ ഡേർട്ടി ബോംബ് എന്ന ആയുധം പ്രയോഗിക്കുമെന്ന് റഷ്യ ആവർത്തിച്ച് പറയുകയും ഇക്കാര്യം യുഎൻ രക്ഷാസമിതിയിൽ ഉന്നയിക്കുകയും ചെയ്തു. അതോടെയാണ് ഡേർട്ടി ബോംബ് എന്താണെന്ന ചോദ്യം ലോകത്തുയർന്നത്.ആണവ മേഖലയുമായി ബന്ധപ്പെട്ട ആയുധമാണ് ഡേർട്ടി ബോംബ്, എന്നാൽ ആണവായുധമല്ല.
എന്താണ് ഡേർട്ടി ബോംബ്?
ഡൈനാമിറ്റ് പോലുള്ള സ്ഫോടകവസ്തുക്കളിലേക്ക് ആണവ വികിരണ ശേഷിയുള്ള പൗഡറുകളോ തരികളോ കലർത്തുന്നതാണ് ഡേർട്ടി ബോംബ്. ഈ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുമ്പോൾ സ്ഫോടനത്തിനൊപ്പം ആണവ വികിരണശേഷിയുള്ള വസ്തുക്കളും സമീപപ്രദേശങ്ങളിലേക്ക് തെറിക്കും. ഈ സ്ഥലങ്ങൾ ആണവ മാലിന്യ സ്ഥലങ്ങളായി മാറും. ഒരു ആണവബോംബ് (ഹിരോഷിമയിലും നാഗസാക്കിയിലും വീണതുപോലുള്ളവ) കുറഞ്ഞ സമയത്തിൽ അതീവ വിനാശകരമായ സ്ഫോടനവും വികിരണങ്ങളുമുണ്ടാക്കുന്നു. എന്നാൽ ഡേർട്ടി ബോംബിൽ ഇത്തരം സ്ഫോടനമില്ല. സാധാരണ ഒരു ബോംബ് തന്നെയാണ് ഇത്. അതിനാൽ തന്നെ സ്ഫോടനത്തിൽ ഉയർന്ന അളവിൽ ആളുകൾ കൊല്ലപ്പെടുകയുമില്ല.
പിന്നെന്താണ് ഡേർട്ടി ബോംബ് ഇത്ര കുപ്രസിദ്ധമാക്കുന്നത്?
ഉത്തരം ആണവമാലിന്യത്തിന്റെ വിതരണം എന്നതാണ്. ഡേർട്ടി ബോംബ് ഒരു നഗരത്തിൽ വീണാൽ ആ നഗരത്തിലെ പല മേഖലകളിലേക്ക് ആണവമാലിന്യം കടന്നു ചെല്ലും. പെട്ടെന്ന് തന്നെ ഒരു വലിയ വിഭാഗം ജനങ്ങളെ ആ നഗരത്തിൽ നിന്ന് ഒഴിപ്പിക്കേണ്ടതായി വരും. ഇത് ആക്രമിക്കപ്പെടുന്ന രാജ്യത്തെ സമ്മർദ്ദത്തിലാക്കും.ഡേർട്ടിബോംബ് വികസിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ ഉപയോഗിക്കപ്പെട്ടിട്ടില്ല.
ലോകരാജ്യങ്ങൾക്ക് വലിയ സമ്മർദ്ദവും ഈ ബോംബുകൾ ഉണ്ടാക്കുന്നുണ്ട്. സാധാരണഗതിയിൽ ഒരു അണുബോംബ് വികസിപ്പിക്കാൻ വലിയ സൗകര്യങ്ങളുള്ള ശാലകളും ആളുകളും വലിയ അറിവും സുരക്ഷയുമൊക്കെ വേണം.കടത്തിക്കൊണ്ടുവരുന്ന ആണവ മാലിന്യവും അവശിഷ്ടവും കൂട്ടിക്കലർത്തി മാഫിയകൾക്കു പോലും ഇതു നിർമിക്കാമെന്നു രാജ്യങ്ങൾ ഭയപ്പെടുന്നു.