ഇസ്രയേൽ ഇന്നും തിരയുന്നു റോൺ അറാദിനെ: ഇറാനുമായ ബന്ധം വഷളാക്കിയ സംഭവങ്ങളിലൊന്ന്
പതിറ്റാണ്ടുകളായി തുടരുന്ന സംഘർഷാവസ്ഥയാണ് ഇസ്രയേലും ഇറാനും തമ്മിലുള്ളത്. ഇരു രാജ്യങ്ങളും നേരിട്ടല്ലാതെ അങ്ങോട്ടുമിങ്ങോട്ടും ഉരസലുകൾ നടത്തിക്കൊണ്ടിരിക്കുന്നു. ഏഷ്യയിലെ അപ്രഖ്യാപിത ശീതയുദ്ധമെന്നാണ് ഈ സംഘർഷാവസ്ഥ രാജ്യാന്തര വിദഗ്ധർക്കിടയിൽ അറിയപ്പെടുന്നത്. അങ്ങോട്ടുമിങ്ങോട്ടും മറക്കാനാകാത്ത ഒട്ടേറെ

പതിറ്റാണ്ടുകളായി തുടരുന്ന സംഘർഷാവസ്ഥയാണ് ഇസ്രയേലും ഇറാനും തമ്മിലുള്ളത്. ഇരു രാജ്യങ്ങളും അടുത്തകാലംവരെ നേരിട്ടല്ലാതെ അങ്ങോട്ടുമിങ്ങോട്ടും ഉരസലുകൾ നടത്തിക്കൊണ്ടിരിക്കുന്നു. ഏഷ്യയിലെ അപ്രഖ്യാപിത ശീതയുദ്ധമെന്നാണ് ഈ സംഘർഷാവസ്ഥ രാജ്യാന്തര വിദഗ്ധർക്കിടയിൽ അറിയപ്പെടുന്നത്. അങ്ങോട്ടുമിങ്ങോട്ടും മറക്കാനാകാത്ത ഒട്ടേറെ സംഭവങ്ങളും ഈ സംഘർഷത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങൾക്കുമിടയിൽ ഉണ്ടായിട്ടുണ്ട്.
ഇസ്രയേൽ-ഇറാൻ ബന്ധത്തിലെ ഏറ്റവും വലിയ വിള്ളലുകൾക്കൊന്നിനു കാരണമായത് റോൺ അറാദിന്‌റെ തിരോധാനമാണ്. 1986 ഒക്ടോബറിൽ ലബനനു മുകളിലൂടെ സൈനികവിമാനം പറപ്പിക്കുകയായിരുന്നു വ്യോമസേനാ ഉദ്യോഗസ്ഥനും പൈലറ്റുമായ അറാദ്. 28 വയസ്സായിരുന്നു അന്ന് അറാദിന് പ്രായം.
എന്നാൽ ഒരു ബോംബ് ഡ്രോപ് ചെയ്തതിനെത്തുടർന്നുണ്ടായ അപകടം മൂലം അറാദിന്‌റെ വിമാനം തകർന്നു വീണു. അറാദിന്‌റെ ജീവൻ രക്ഷപ്പെട്ടില്ലെങ്കിലും ലബനീസ് ഷിയാ സംഘടനയായ അമാലിന്‌റെ പിടിയിലായി പൈലറ്റ്. ഇസ്രയേലിൽ തടവിൽ കഴിയുന്ന 200 ലബനീസ്, 450 പലസ്തീൻ തടവുപുള്ളികൾക്കു പകരം അറാദിനെ കൈമാറാമെന്ന് അമാൽ ഉടമ്പടി മുന്നോട്ടുവച്ചെങ്കിലും ഇസ്രയേൽ ഇതിന് ഒരുക്കമായിരുന്നില്ല. തുടർന്ന് അറാദിനെ ഇറാനിയൻ റവല്യൂഷണറി ഗാർഡ്സ് സേനയ്ക്ക് കൈമാറിയെന്നാണ് അഭ്യൂഹം. പിന്നീട് അറാദിനെ ഇറാനിലേക്കു കൊണ്ടുപോയിരിക്കാമെന്നും വിദഗ്ധർ പറയുന്നു.
പിന്നീട് രണ്ടുവർഷത്തിനിടയ്ക്ക് ഇസ്രയേലിലേക്ക് 2 കത്തുകൾ അറാദ് എഴുതി. അദ്ദേഹത്തിന്‌റെ ചിത്രങ്ങളും പുറത്തിറങ്ങി. എന്നാൽ 1988 മുതൽ അറാദിനെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും ഇല്ല. അറാദിന് എന്തു സംഭവിച്ചെന്ന് അറിയാനായി അന്നു മുതൽ ഇസ്രയേലി സേനയായ ഐഡിഎഫും മൊസാദും വിവിധ ദൗത്യങ്ങൾ നടത്തിവരുന്നു. 2016ൽ പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ അറാദ് 1988ൽ തന്നെ കൊല്ലപ്പെട്ടിരിക്കാമെന്ന് മൊസാദ് പ്രസ്താവിച്ചിരുന്നു. 2006ൽ ഇതേകാര്യം ഹിസ്ബുല്ല നേതാവ് ഹസൻ നസ്രല്ലായും പറഞ്ഞിരുന്നു.
ഇസ്രയേൽ ഇന്നും അറാദിനു വേണ്ടി തിരച്ചിൽ പദ്ധതികൾ നടത്തുന്നുണ്ട്. ഇപ്പോഴത്തെ പ്രധാനമന്ത്രിയായ ബെന്യാമിൻ നെതന്യാഹുവിന് മുൻപുണ്ടായിരുന്ന നാഫ്താലി ബെന്നറ്റ് ഇതിനായി വലിയ ഒരു പദ്ധതി രൂപീകരിച്ചെങ്കിലും വിജയം കണ്ടില്ല.