അഡോൾഫ് ഹിറ്റ്ലറിന്റെ നിയന്ത്രണത്തിൽ നിന്ന് പടിഞ്ഞാറൻ യൂറോപ്പിനെ മോചിപ്പിച്ച നോർമൻഡി ലാൻഡിങ് ദൗത്യത്തിന്റെ എൺപതാം വാർഷികമാണ് കടന്നുപോകുന്നത്. ബ്രിട്ടിഷ്– യുഎസ് സൈനികരാണ് നോർമൻഡി ദൗത്യത്തിൽ പങ്കെടുത്തത്.ലോകത്തെ മുഴുവൻ വിറപ്പിച്ച കിരാത ഭരണമായിരുന്നു അഡോൾഫ് ഹിറ്റ്‌ലറിനു കീഴിലെ നാത്‌സി വാഴ്ച. രണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഡോൾഫ് ഹിറ്റ്ലറിന്റെ നിയന്ത്രണത്തിൽ നിന്ന് പടിഞ്ഞാറൻ യൂറോപ്പിനെ മോചിപ്പിച്ച നോർമൻഡി ലാൻഡിങ് ദൗത്യത്തിന്റെ എൺപതാം വാർഷികമാണ് കടന്നുപോകുന്നത്. ബ്രിട്ടിഷ്– യുഎസ് സൈനികരാണ് നോർമൻഡി ദൗത്യത്തിൽ പങ്കെടുത്തത്.ലോകത്തെ മുഴുവൻ വിറപ്പിച്ച കിരാത ഭരണമായിരുന്നു അഡോൾഫ് ഹിറ്റ്‌ലറിനു കീഴിലെ നാത്‌സി വാഴ്ച. രണ്ട് കോടിയിലധികം ആളുകൾ നാത്‌സി ക്രൂരത കാരണം കൊല്ലപ്പെട്ടെന്നാണു കണക്ക്. 1933 മുതൽ 1945 വരെയുള്ള കാലഘട്ടത്തിൽ നാത്സികൾ യൂറോപ്പിൽ തങ്ങൾക്കധീനപ്പെട്ട മേഖലകളിൽ കുപ്രസിദ്ധമായ കോൺസൻട്രേഷൻ ക്യാംപുകൾ നടത്തിയിരുന്നു. ഇക്കൂട്ടത്തിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ മലയാളിയാണ്.  മയ്യഴി(മാഹി) സ്വദേശിയായ മിച്ചിലോട്ട് മാധവൻ. ഇരുപത്തിയെട്ടു വയസ്സുള്ളപ്പോൾ നാത്‌സി പട്ടാളം അദ്ദേഹത്തെ വെടിവച്ചുകൊന്നു. ഡി ഡേ സംഭവിക്കുന്നതിനു രണ്ട് വർഷം മുൻപായിരുന്നു ഇത്.

മാഹിയിൽ നിന്നു ഫ്രാൻസിലെ പാരിസിലേക്കു എൻജിനീയറിങ് പഠനത്തിനായാണു മാധവൻ എത്തിയത്.പാരിസിലെ സോബൺ സർവകലാശാലയിലായിരുന്നു അദ്ദേഹത്തിനു പ്രവേശം ലഭിച്ചത്. ഇതിനു മുൻപ് തന്നെ മാധവൻ പോണ്ടിച്ചേരിയിൽ നിന്നു ബിരുദം നേടിയിരുന്നു. അക്കാലത്ത് മഹാത്മാ ഗാന്ധി സ്ഥാപിച്ച ഹരിജൻ സേവക് സംഘിൽ അംഗവുമായിരുന്നു.

ADVERTISEMENT

ഇവിടെ എത്തിയ ശേഷം ഫ്രഞ്ച് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനാകുകയും ജർമനിക്കെതിരെ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.

 അക്കാലത്ത് ഫ്രാൻസ് ജർമൻ അധിനിവേശത്തിനു കീഴിലുള്ള സമയമാണ്. 1942 മാർച്ച് ഒൻപതിനു നാത്‌സി പട്ടാളം മാധവനെയും കൂട്ടരെയും അറസ്റ്റ് ചെയ്തു. തുടർന്ന് ഇവരെ ജർമൻ രഹസ്യപ്പൊലീസായ ഗെസ്റ്റാപ്പോയ്ക്കു കൈമാറി.പാരിസിൽ ഫോർട് ഡി റോമൻവില്ല എന്ന നാത്‌സി കോൺസൻട്രേഷൻ ക്യാംപിലേക്കാണ് ഇവരെ കൊണ്ടുപോയത്. അവിടെ മൃഗീയമായ പീഡനങ്ങൾ ഇവർ നേരിട്ടു. ഒരു ദിവസം രാത്രി ക്യാംപിലെത്തിയ ജർമൻ പട്ടാളം മാധവനുൾപ്പെടെ 115 തടവുകാരെ വിളിച്ചിറക്കി വാനിൽ കയറ്റി എങ്ങോട്ടോ കൊണ്ടുപോയി. 

ADVERTISEMENT

ഫ്രാൻസിലെ തടവുകാരെ കൊല്ലില്ലെന്ന് നാത്‌സി ഭരണകൂടം നേരത്തെ പ്രഖ്യാപിച്ചിരുന്നതിനാൽ തടവുകാർ കൂടുതൽ ആലോചിച്ചില്ല. തങ്ങളെ മറ്റേതോ ക്യാംപിലേക്കു മാറ്റുകയാണെന്നായിരുന്നു അവരുടെ ചിന്ത. അവർ സൈനിക വാഹനത്തിനുള്ളിലിരുന്നു വിപ്ലവഗാനങ്ങൾ പാടി.

എന്നാൽ പാരിസിനു വടക്കുള്ള മൗണ്ട് വലേറിയൻ എന്ന സ്ഥലത്തേക്കാണ് ഇവരെ കൊണ്ടുപോയത്. അവിടെത്തിയശേഷം തടവുകാരെയെല്ലാം നാത്‌സി സൈന്യം പുറത്തിറക്കിയ ശേഷം വെടിവച്ചുകൊന്നു. 

ADVERTISEMENT

aനാട്ടിലുണ്ടായിരുന്ന മാധവന്റെ ബന്ധുക്കൾക്കും കുടുംബക്കാർക്കും മരണവിവരം ഉടനെയൊന്നും ലഭിച്ചില്ല. വർഷങ്ങൾക്കു ശേഷം ഫ്രാൻസിലെത്തിയ ഇവരുടെ ഒരു കുടുംബസുഹൃത്ത് മാധവന്റെ ശവകുടീരത്തിന്റെ ചിത്രം അയച്ചുകൊടുത്തപ്പോഴാണ് കുടുംബാംഗങ്ങൾ ഇതു മനസ്സിലാക്കിയത്.മാധവൻ ഇന്നും ചരിത്രത്തിൽ ജീവിക്കുന്നു. നാത്‌സികൾ കോൺസൻട്രേഷൻ ക്യാംപിലടച്ചു കൊലപ്പെടുത്തിയ മലയാളിയെന്ന പേരുമായി.

English Summary:

Only Indian Executed by Nazis: Michillotte Madhavan