ആണവ ഇന്ധനങ്ങളിലൂടെ നിയന്ത്രിത ചെയിൻ റിയാക്ഷൻ ആരംഭിക്കുന്നതിനായി, ഇന്ത്യയുടെ ഏറ്റവും നൂതനമായ തമിഴ്‌നാട്ടിലെ കൽപ്പാക്കത്തുള്ള പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടറിന് (PFBR) ആണവോർജ്ജ നിയന്ത്രണ ബോർഡിന്റെ (AERB) അനുമതി ലഭിച്ചു. കൽപ്പാക്കത്തുനിന്ന് ഇനി അപകടരഹിതമായ ആണവ വൈദ്യുതി. ആണവ മാലിന്യങ്ങൾ തീരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആണവ ഇന്ധനങ്ങളിലൂടെ നിയന്ത്രിത ചെയിൻ റിയാക്ഷൻ ആരംഭിക്കുന്നതിനായി,  ഇന്ത്യയുടെ ഏറ്റവും നൂതനമായ തമിഴ്‌നാട്ടിലെ കൽപ്പാക്കത്തുള്ള പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടറിന് (PFBR) ആണവോർജ്ജ നിയന്ത്രണ ബോർഡിന്റെ (AERB) അനുമതി ലഭിച്ചു. കൽപ്പാക്കത്തുനിന്ന് ഇനി അപകടരഹിതമായ ആണവ വൈദ്യുതി. ആണവ മാലിന്യങ്ങൾ തീരെ കുറവും അത്യാഹിതങ്ങളുണ്ടായാൽ സ്വയം പ്രവർത്തനം അവസാനിപ്പിക്കാൻ കഴിയുന്നതുമായ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടറിനാണ് (പിഎഫ്ബിആർ) അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് (എഐആർബി) പ്രവർത്തനാനുമതി നൽകിയത്. 

പ്ലൂട്ടോണിയം ഉപയോഗപ്പെടുത്തുന്നതിനും സുസ്ഥിര ഊർജ്ജ സ്രോതസ്സായി തോറിയത്തിന്റെയും സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനുമൊക്കെ ഉതകുന്നതിലൂടെ ഊർജ്ജ സ്വാതന്ത്ര്യത്തിലേക്കുള്ള ചവിട്ടുപടിയായി മാറും ഈ പദ്ധതിയെന്നാണ് പ്രതീക്ഷ. റഷ്യയ്ക്കു ശേഷം ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യയും മാറും. തദ്ദേശീയമായി നിർമിച്ച റിയാക്ടർ ഏറ്റവും സുരക്ഷിതവും നൂതനവുമാണെന്നാണ് വിലയിരുത്തൽ.‌ ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസർച്ച് (IGCAR) ആണ് ഈ റിയാക്ടറിന്റെ രൂപകല്പനയുടെ ചുമതല വഹിക്കുന്നത്.  BHEL ആണ് റിയാക്ടറിന്റെ നിർമ്മാണത്തിനുള്ള സാങ്കേതികവിദ്യയും ഉപകരണങ്ങളും നൽകുന്നത്

ADVERTISEMENT

യുറേനിയം,പ്ലൂട്ടോണിയം മിക്സഡ് ഓക്സൈഡ് (MOX) ഇന്ധനമാണ് റിയാക്ടറിൽ ആദ്യം ഉപയോഗിക്കുകയെന്നാണ് വിവരം. പൂർണ്ണമായും ഇന്ത്യൻ എൻജിനീയർമാരും ശാസ്ത്രജ്ഞരും ചേർന്ന് രൂപകൽപ്പന ചെയ്യുകയും വികസിപ്പിച്ചെടുക്കുകയും ചെയ്തതായതിനാൽ ആണവ സാങ്കേതികവിദ്യയിലെ ഇന്ത്യയുടെ സ്വാശ്രയത്വം പ്രകടമാക്കുന്നു. നിലവിൽ കൽപ്പാക്കത്ത് ഒരു ഫാക്ട് ബ്രീഡ് റിയാക്ടറും പ്രവർത്തിക്കുന്നുണ്ട്.