ADVERTISEMENT

സ്റ്റെയിൻലെസ് സ്റ്റീൽ എക്സോസ്കെലിറ്റണും ബുള്ളറ്റ്പ്രൂഫ് രൂപകൽപ്പനയുമുള്ള ഇലോൺ മസ്കിന്റെ സൈബർ ട്രക് ഇതിനകം തന്നെ വിവിധ വിവാദങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നു. എന്നാൽ ഇപ്പോഴിതാ മസ്കിനെ ആകെ കുഴപ്പത്തിലാക്കി ചെച്‌നിയൻ യുദ്ധപ്രഭു സൈബർട്രക്കിൽ മൌണ്ട് ചെയ്ത ഒരു യന്ത്രത്തോക്ക് സമൂഹമാധ്യമത്തിൽ പ്രദർശിപ്പിച്ചു നന്ദി പറഞ്ഞിരിക്കുന്നു. ചെച്നിയ പ്രസിഡന്റ് റംസാൻ കദിറോവാണ് ടെസ്‌ല സിഇഒ എലോൺ മസ്‌കിനെ റഷ്യയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. 

മാത്രമല്ല യുക്രൈൻ അധിനിവേശത്തിൽ പോരാടുന്ന റഷ്യൻ സൈന്യത്തിന് ഈ വാഹനം നൽകുമെന്നും മസ്‌കിൽ നിന്നാണ് തനിക്ക് സൈബർട്രക്ക് ലഭിച്ചതെന്ന് കാദിറോവ് അവകാശപ്പെട്ടതോടെയാണ് ടെസ്​ല സിഇഒയായ വിവാദത്തിൽപ്പെട്ടത്. ഒരു ഹൈടെക് ഇലക്ട്രിക് വാഹനത്തിന്റെയും സൈനിക ആയുധത്തിന്റെയും അസാധാരണമായ ഈ സംയോജനമാണ് ആളുകളെ ആശങ്കയിലാക്കിയിരിക്കുന്നത്.

സൈബർട്രക് റഷ്യൻ ജനറലിന് അയച്ചിട്ടില്ലെന്ന് മസ്ക് വ്യക്തമാക്കുകയും വാർത്ത പുറത്തുവിട്ട മാധ്യമങ്ങളെ വിമർശിക്കുകയും ചെയ്തു. റഷ്യൻ പ്രസിഡന്റ് പുട്ടിന്റെ അടുത്തയാളാണ് കദിറോവ്, ചെച്‌നിയയെ ഉരുക്കുമുഷ്‌ടി ഉപയോഗിച്ച് ഭരിക്കുന്ന കദിറോവ് പലപ്പോഴും മനുഷ്യാവകാശ ലംഘനമായി വിമർശിക്കപ്പെട്ട തന്ത്രങ്ങൾ പ്രയോഗിക്കുന്നുവെന്ന ആരോപണങ്ങൾ കേൾക്കുന്നയാളാണ്. മാത്രമല്ല നിരവധി യുഎസ്, ഇയു ഉപരോധങ്ങൾക്ക് വിധേയനുമാണ്.  ഒരു വിവാദ വ്യക്തിയെന്ന നിലയിൽ കാദിറോവിന്റെ പ്രശസ്തി കൂടുതൽ ഉറപ്പിക്കുകയും അതോടൊപ്പം മസ്കിനും ടെസ്​ലയ്ക്കും അൽപ്പം ക്ഷീണവും ആയിരിക്കുകയാണ് ഈ അവകാശവാദങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com