ഒരു നൂറ്റാണ്ട് മുൻപ് ജർമൻ യൂബോട്ട് ആക്രമിച്ചു മുക്കിയ ബ്രിട്ടിഷ് പടക്കപ്പൽ കടലിൽ കണ്ടെത്തി
110 വർഷം മുൻപ് ജർമൻ യൂബോട്ട് കടലിൽ ആക്രമിച്ചു മുക്കിയ ബ്രിട്ടിഷ് പടക്കപ്പലിന്റെ അവശിഷ്ടങ്ങൾ,സ്‌കോട്‌ലൻഡിനു സമീപം നോർത്ത് സീയിൽ നിന്ന് കണ്ടെത്തി. എച്ച്എംഎസ് ഹോക്ക് എന്നു പേരുള്ള ഈ കപ്പൽ ജർമൻ യൂബോട്ടിൽ നിന്നുള്ള ടോർപിഡോ ആക്രമണത്തിലാണ് തകർന്നത്. ഇതിലുണ്ടായിരുന്ന ആളുകളിൽ അഞ്ഞൂറിലധികം പേരും

110 വർഷം മുൻപ് ജർമൻ യൂബോട്ട് കടലിൽ ആക്രമിച്ചു മുക്കിയ ബ്രിട്ടിഷ് പടക്കപ്പലിന്റെ അവശിഷ്ടങ്ങൾ,സ്‌കോട്‌ലൻഡിനു സമീപം നോർത്ത് സീയിൽ നിന്ന് കണ്ടെത്തി. എച്ച്എംഎസ് ഹോക്ക് എന്നു പേരുള്ള ഈ കപ്പൽ ജർമൻ യൂബോട്ടിൽ നിന്നുള്ള ടോർപിഡോ ആക്രമണത്തിലാണ് തകർന്നത്. ഇതിലുണ്ടായിരുന്ന ആളുകളിൽ അഞ്ഞൂറിലധികം പേരും കൊല്ലപ്പെട്ടു.
കപ്പലിന്റെ തകർച്ച കണ്ടെത്തിയ സംഘം 100 വർഷത്തിലധികം കടലിൽ കഴിഞ്ഞിട്ടും അവശിഷ്ടങ്ങൾക്ക് കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ലെന്ന് അറിയിച്ചു.118 മീറ്റർ നീളമുള്ള ക്രൂസർ കപ്പലാണ് എച്ച്എംഎസ് ഹോക്ക്. 1914 ഒക്ടോബർ 15നാണ് ഇത് ടോർപിഡോ ആക്രമണത്തിൽ തകർന്നത്. 524 പേർ ഇതിൽ മരിച്ചു. എങ്കിലും കപ്പലിലുണ്ടായിരുന്ന 70 ശതമാനം ആളുകളും രക്ഷപ്പെട്ടു.
ഒന്നാംലോകമഹായുദ്ധത്തിന്റെ തുടക്കകാലഘട്ടമായിരുന്നു ഇത്. ജർമൻ യൂബോട്ടുകളെക്കുറിച്ച് ബ്രിട്ടിഷുകാർ ബോധവാൻമാരായിരുന്നു. എന്നാൽ സ്‌കോട്‌ലൻഡുവരെ എത്താൻ തക്കവണ്ണം ഇന്ധനം സംഭരിക്കാൻ യൂബോട്ടുകൾക്ക് ശേഷിയുണ്ടെന്ന് ബ്രിട്ടിഷുകാർ വിചാരിച്ചിരുന്നി്ല്ല
ജർമൻ നാവികസേനയെ പ്രതിരോധിക്കാനായി ബ്രിട്ടൻ തയാർ ചെയ്ത നാവികവ്യൂഹത്തിലെ കപ്പലുകളിലൊന്നായിരുന്നു ഹോക്ക്. ജർമൻ യൂബോട്ടുകൾ ആദിമകാല മുങ്ങിക്കപ്പലുകളാണ്. മുങ്ങിക്കപ്പൽ സാങ്കേതികവിദ്യ വികസിപ്പിക്കാനായത് ബ്രിട്ടിഷ് നേതൃത്വത്തിലുള്ള സഖ്യശക്തികളുടെ നാവികസേനകൾക്കുമേൽ കടുത്ത പ്രഹരമേൽപ്പിക്കാൻ ജർമനിയെ അനുവദിച്ചു.