ലെബനനെ മാത്രമല്ല ലോകത്തെയാകെ അമ്പരപ്പിച്ചു കളഞ്ഞിരിക്കുകയാണ് പേജർ, വാക്കി ടോക്കി സ്ഫോടന പരമ്പരകൾ.സെൽഫോണുകൾ ഉപയോഗിച്ചാൽ ട്രാക്ക് ചെയ്യാൻ ഇസ്രയേലിനു സാധിച്ചേക്കുമെന്ന കണക്കുകൂട്ടലിലാണ് പേജറും ലാൻഡ് ഫോണുകളുമെല്ലാം ഉപയോഗിക്കാൻ ഹിസ്​ബുല്ല തീരുമാനിച്ചത്. എതിരാളികളെ ആശയവിനിമയ മാർഗങ്ങളെല്ലാം

ലെബനനെ മാത്രമല്ല ലോകത്തെയാകെ അമ്പരപ്പിച്ചു കളഞ്ഞിരിക്കുകയാണ് പേജർ, വാക്കി ടോക്കി സ്ഫോടന പരമ്പരകൾ.സെൽഫോണുകൾ ഉപയോഗിച്ചാൽ ട്രാക്ക് ചെയ്യാൻ ഇസ്രയേലിനു സാധിച്ചേക്കുമെന്ന കണക്കുകൂട്ടലിലാണ് പേജറും ലാൻഡ് ഫോണുകളുമെല്ലാം ഉപയോഗിക്കാൻ ഹിസ്​ബുല്ല തീരുമാനിച്ചത്. എതിരാളികളെ ആശയവിനിമയ മാർഗങ്ങളെല്ലാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലെബനനെ മാത്രമല്ല ലോകത്തെയാകെ അമ്പരപ്പിച്ചു കളഞ്ഞിരിക്കുകയാണ് പേജർ, വാക്കി ടോക്കി സ്ഫോടന പരമ്പരകൾ.സെൽഫോണുകൾ ഉപയോഗിച്ചാൽ ട്രാക്ക് ചെയ്യാൻ ഇസ്രയേലിനു സാധിച്ചേക്കുമെന്ന കണക്കുകൂട്ടലിലാണ് പേജറും ലാൻഡ് ഫോണുകളുമെല്ലാം ഉപയോഗിക്കാൻ ഹിസ്​ബുല്ല തീരുമാനിച്ചത്. എതിരാളികളെ ആശയവിനിമയ മാർഗങ്ങളെല്ലാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലെബനനെ മാത്രമല്ല ലോകത്തെയാകെ അമ്പരപ്പിച്ചു കളഞ്ഞിരിക്കുകയാണ് പേജർ, വാക്കി ടോക്കി സ്ഫോടന പരമ്പരകൾ.സെൽഫോണുകൾ ഉപയോഗിച്ചാൽ ട്രാക്ക് ചെയ്യാൻ ഇസ്രയേലിനു സാധിച്ചേക്കുമെന്ന കണക്കുകൂട്ടലിലാണ് പേജറും ലാൻഡ് ഫോണുകളുമെല്ലാം ഉപയോഗിക്കാൻ ഹിസ്​ബുല്ല തീരുമാനിച്ചത്. എതിരാളികളെ ആശയവിനിമയ മാർഗങ്ങളെല്ലാം ഉപേക്ഷിക്കത്തക്ക ഭീതിയിലാക്കിയിരിക്കുന്നു.ആക്രമണത്തിന് ഉത്തരവാദി ഇസ്രയേലാണെന്ന് ഹിസ്ബുല്ലയുടെ ആരോപണത്തിൽ ഇസ്രായേൽ ഉദ്യോഗസ്ഥർ മൗനം പാലിക്കുകയാണ്. പക്ഷേ ആക്രമണത്തിനു റോക്കറ്റാക്രമണത്തിലൂടെ ഹി​സ്​ബുല്ല തിരിച്ചടി നൽകുകയാണ്. എന്താണ് ആക്രമണത്തിനു പിന്നിൽ‍ മൊസാദിനെ സംശയിക്കാൻ കാരണം. തങ്ങളുടെ ശത്രുക്കൾക്കെതിരെ ടൂത്ത് പേസ്റ്റ് ഉപയോഗിച്ചു പോലും( വാദി ഹദാദിന്റെ കൊലപാതകം) ഇത്തരം അസാധാരണ ആക്രമണങ്ങള്‍ നടത്തിയ പൂര്‍വ ചരിത്രവും ഇസ്രയേലിന് ഉണ്ടെന്നതാണ് ആ രാജ്യത്തെ സംശയത്തിലാക്കാനുള്ള കാരണങ്ങളിലൊന്ന്.

2020 നവംബർ 27ന് യാത്രയ്ക്കിടെ മൊഹ്‌സീൻ ഫക്രിസാദെയുടെ കാറിൽ വെടിയേറ്റ നിലയിൽ. ഫയൽ ചിത്രം: IRIB NEWS AGENCY / AFP

ഇറാന്റെ ആണവ പദ്ധതികളുടെ പിതാവ് എന്നറിയപ്പെടുന്ന മൊഹ്‌സീൻ ഫക്രിസാദെയുടെ കൊലപാതകത്തിനു പിന്നിൽ മൊസാദ് ആണെന്നു അടുത്തിടെ റിപ്പോർട്ട് ചെയ്തത് ബ്രിട്ടിഷ് പത്രം ‘ദ് ജൂവിഷ് ക്രോണിക്കിളി’ന്റെ വെബ്സൈറ്റാണ്. ടെഹ്‌റാനില്‍ 2020 നവംബർ 27നാണ് മൊഹ്‌സീൻ കൊല ചെയ്യപ്പെട്ടത്. ഇറാൻ ആണവ സംപുഷ്ടീകരണത്തിലേക്കു നീങ്ങുമ്പോൾ സംഭവിച്ച കൊലപാതകത്തിന്റെ പ്രതിസ്ഥാനത്തു മൊസാദിന്റെ പേര് ചേർക്കപ്പെടുകയായിരുന്നു. അതിനാൽ തന്നെ ഇറാൻ പ്രസിഡന്റിന്റെ മരണത്തിനു പിന്നിൽ മൊസാദാണെന്നു സമൂഹമാധ്യമങ്ങൾ സംശയിച്ചതിൽ കുറ്റം പറയാനാകില്ല. അതേസമയം ഈ സംഭവത്തില്‍ പങ്കില്ലെന്നു ഇസ്രായേൽ ഉദ്യോഗസ്ഥൻ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സോഷ്യൽ മീഡിയ ഇതിനോടനുബന്ധിച്ചു കുത്തിപ്പൊക്കിയ ചില വിവാദവിഷയങ്ങൾ പരിശോധിക്കാം.

ADVERTISEMENT

മൊഹ്സീന്റെ കൊലപാതകം

ഐഎഇഎയുടെ 2015ലെ ലോക ആണവോർജ യോഗത്തിൽ പേരെടുത്തു പരാമർശിക്കപ്പെട്ട ഏക ഇറാനിയനാണ് ഫക്രിസാദെഹ്. ഇറാന്റെ ആണവപരിപാടിയുടെ കുന്തമുനയെന്ന് 2018ൽ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു വിശേഷിപ്പിച്ചതും അദ്ദേഹത്തെ തന്നെ. 2020 നവംബര്‍ 27ന് ഉച്ചതിരിഞ്ഞാണ് ഇറാനെ ഞെട്ടിച്ച ആ സംഭവം നടന്നത്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള അബ്സാഡ് എന്ന നഗരത്തിൽ വച്ചാണ് ഫക്രിസാദെഹ് ആക്രമിക്കപ്പെട്ടത്. അക്രമികൾ അദ്ദേഹം സഞ്ചരിച്ച കാറിനു നേരെ വെടിയുതിർക്കുകയായിരുന്നു. സ്ഫോടകവസ്തുക്കൾ നിറച്ച ഒരു ലോറി കാറിനു സമീപം കൊണ്ടുചെന്നു തകർക്കുകയും ചെയ്തു. മാരകമായി പരുക്കേറ്റ അദ്ദേഹത്തെ ഉടനടി സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസി മൊസാദിന്റെ നിർദേശത്തെത്തുടർന്നാണ് കൊലപാതകമെന്നാണ് ഇറാൻ അധികൃതർ ആരോപിക്കുന്നത്.

ഇറാനിലേക്ക് കടത്തിയ പ്രത്യേക തോക്ക് ഉപയോഗിച്ചാണ് (one-ton gun) കൊല നടത്തിയതെന്നാണ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തത്. പല കഷ്ണങ്ങളാക്കിയാണ് തോക്ക് ഇറാനിലേക്ക് കടത്തിയത്. മൊസാദിന്റെ ഇരുപതോളം ഏജന്റുമാർ ഈ നീക്കത്തിൽ പങ്കെടുത്തു. ഇസ്രയേൽ, ഇറാൻ സ്വദേശികളുണ്ടായിരുന്നു കൂട്ടത്തിൽ.

സംഘം എട്ടു മാസത്തോളം മൊഹ്സീനെ പിന്തുടർന്നു നിരീക്ഷിച്ചാണ് കൊല നടത്തിയതെന്നും ഇന്റലിജൻസ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കി പത്രം റിപ്പോർട്ട് ചെയ്തു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പത്രമാണ് ‘ദ് ജൂവിഷ് ക്രോണിക്കിൾ’. ജൂതവിഭാഗത്തിന്റെ ഏറ്റവും പഴക്കംചെന്ന പത്രവുമാണിത്.

ADVERTISEMENT

റോഡിന്റെ അരികിൽ നിർത്തിയിട്ടിരുന്ന നിസ്സാൻ പിക്കപ്പ് ട്രക്കിനുള്ളിലാണ് ഭീമൻ തോക്ക് സ്ഥാപിച്ചിരുന്നത്. ഇതെല്ലാം തകർക്കാൻ ബോംബും സ്ഥാപിച്ചിരുന്നു. നവംബർ 27 ന് 12 അംഗരക്ഷകരുമായി ഒരു കാറിൽ ഭാര്യയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു ഫക്രിസാദെ. ഈ സമയത്ത് സമീപത്തെല്ലാം ഇസ്രയേലി ചാരന്മാരുണ്ടായിരുന്നു. ഫ്രക്രിസാദെയുടെ ഓരോ നീക്കവും നിരീക്ഷിക്കുകയും അകലെ നിന്ന് തോക്ക് പ്രവർത്തിപ്പിക്കാൻ കാത്തിരിക്കുക ആയിരുന്നു അവർ.

നിശ്ചിത സ്ഥലത്ത് കാർ കടന്നുപോകുമ്പോൾ, അവർ ബട്ടൺ അമർത്തി, പതിമൂന്ന് വെടിയുണ്ടകൾ, പക്ഷേ തൊട്ടടുത്തായി ഇരുന്ന ഭാര്യക്ക് പരുക്കേറ്റില്ല. ശാസ്ത്രജ്ഞന്റെ സുരക്ഷാ മേധാവി തന്റെ ബോസിനെ രക്ഷിക്കാൻ ശ്രമിച്ചതിനാൽ നാല് വെടിയുണ്ടകളേറ്റിട്ടുണ്ടെന്ന് ഇറാൻ അധികൃതർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇത് ശരിയല്ലെന്നാണ് ഓപ്പറേഷനുമായി പ്രവര്‍ത്തിച്ച അടുത്ത വൃത്തങ്ങൾ അറിയിച്ചത്. ആക്രമണത്തിന് ശേഷം മൊസാദ് ടീം രക്ഷപ്പെട്ടപ്പോൾ, ഒരു ടൺ ഭാരമുള്ള ആയുധം സ്വയം പൊട്ടിത്തെറിച്ചു. ഇത് സംഭവസ്ഥലത്തെ ആശയക്കുഴപ്പം വർധിപ്പിച്ചു. 

സുലൈമാനി വധം

ഇറാന്റെ ഖുദ്സ് സേനാ തലവൻ ഖാസിം സുലൈമാനിയെ ഇറാഖിൽ വച്ച് കൊലപ്പെടുത്തിയ സംഭവത്തിനു പിന്നിലും മൊസാദിനു പങ്കുണ്ടെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇറാനിലെ പ്രമുഖ സേനാവിഭാഗമായ റവല്യൂഷണറി ഗാർഡ്സിൽ ബ്രിഗേഡിയർ ജനറൽ പദവിയിലിരുന്ന ഒരു ശാസ്ത്രജ്ഞനെ തലസ്ഥാനനഗരമായ ടെഹ്റാന്റെ പ്രാന്തപ്രദേശത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടന്ന ദിവസം ഇസ്രയേലി ഇന്റലിജൻസ് സുലൈമാനിയെ ട്രാക്കുചെയ്യാൻ സഹായിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

Image Credit: Anelo/Shutterstock
ADVERTISEMENT

പ്രതിരോധ കേന്ദ്രത്തിൽ ഡ്രോൺ ആക്രമണം

2021 ജൂണിൽ കരാജിലെ ഒരു സെൻട്രിഫ്യൂജ് നിർമാണ കേന്ദ്രത്തിനെതിരായ ആക്രമണം, 2022 ഫെബ്രുവരിയിൽ കെർമാൻഷായിലെ സൈനിക ഡ്രോൺ നിർമാണ കേന്ദ്രത്തിനും നേരെയുണ്ടായ ആക്രമണം എന്നിങ്ങനെ ഇറാനിൽ നടന്ന ഡ്രോൺ ആക്രമണത്തിനു പിന്നിലെല്ലാം മൊസാദാണെന്നാണ് ഇറാന്‍ ആരോപിച്ചത്. കഴിഞ്ഞ വർഷം ആദ്യം  ഇറാനിയൻ നഗരമായ ഇസ്ഫഹാനിലെ പ്രതിരോധ കേന്ദ്രത്തിൽ നടത്തിയ ആക്രമണം രാജ്യത്തെ ഞെട്ടിച്ചിരുന്നു. 

നടാൻസിലെ ആക്രമണം

ഇസ്രയേൽ വികസിപ്പിച്ച സ്റ്റക്‌സ്‌നെറ്റ് എന്ന കുപ്രസിദ്ധ വൈറസിന്‌റെ ആക്രമണങ്ങളിൽ പകുതിയിലേറെ ഇറാനിലായിരുന്നു. ഈ ആക്രമണങ്ങളിൽ പലതിന്‌റെയും ലക്ഷ്യം ഇറാന്‌റെ ആണവ സമ്പുഷ്ടീകരണ നിലയങ്ങൾ ആയിരുന്നെന്നതും ശ്രദ്ധേയമാണ്.

Concept Image for cyber attack Image Credit: TexBr/Shutterstock

ഇസ്രയേലി ചാരസംഘടനയായ മൊസാദിന്റെ തന്ത്രപരമായ പദ്ധതിയിൽ ഒരു ചാരൻ നിലയത്തിനുള്ളിൽ കടന്ന് തന്റെ കൈയിലുള്ള പെൻഡ്രൈവിൽ നിന്ന് നിലയത്തിലെ കംപ്യൂട്ടർ സംവിധാനത്തിലേക്കു വൈറസിനെ കടത്തുകയായിരുന്നെന്നു കരുതപ്പെടുന്നു.

English Summary:

Mossad, Israel, Iran, Assassinations, Espionage, Cyberattacks, Stuxnet, Qassem Soleimani, Mohsen Fakhrizadeh, Hezbollah, Lebanon, Pager Explosions, Walkie-Talkie Explosions, Wadi Haddad, Intelligence Agencies