പല രാജ്യങ്ങൾക്കും പൊതു സൈന്യത്തിനു പുറമേ സ്പെഷൽ ഫോഴ്സുകളുണ്ടാകാറുണ്ട്. തീവ്രമായി പരിശീലിപ്പിക്കപ്പെട്ടതും എപ്പോഴും ദൗത്യത്തിനു തയാറെടുത്തുനിൽക്കുന്നതുമായ സേനകളാണ് ഇവ. ഇത്തരം സ്പെഷൽ ഫോഴ്സുകളിൽ ലോകപ്രശസ്തമായ പലതുമുണ്ട്.ഇതിലൊന്നാണ് റഷ്യയുടെ ആൽഫ ഗ്രൂപ്പ്.1979 മുതൽ 1987 വരെ അഫ്ഗാനിൽ നടന്ന സോവിയറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പല രാജ്യങ്ങൾക്കും പൊതു സൈന്യത്തിനു പുറമേ സ്പെഷൽ ഫോഴ്സുകളുണ്ടാകാറുണ്ട്. തീവ്രമായി പരിശീലിപ്പിക്കപ്പെട്ടതും എപ്പോഴും ദൗത്യത്തിനു തയാറെടുത്തുനിൽക്കുന്നതുമായ സേനകളാണ് ഇവ. ഇത്തരം സ്പെഷൽ ഫോഴ്സുകളിൽ ലോകപ്രശസ്തമായ പലതുമുണ്ട്.ഇതിലൊന്നാണ് റഷ്യയുടെ ആൽഫ ഗ്രൂപ്പ്.1979 മുതൽ 1987 വരെ അഫ്ഗാനിൽ നടന്ന സോവിയറ്റ് യുദ്ധമാണ് ആൽഫയെ പ്രശസ്തമാക്കിയത്. അക്കാലത്തെ അഫ്ഗാൻ പ്രസിഡന്റ് ഹഫീസുല്ല അമീനെ താജ്ബെജ് കൊട്ടാരത്തിൽ കടന്നു കയറി ആൽഫ വധിക്കുകയായിരുന്നു. 

സ്പെറ്റ്സ്നാസ് എന്ന വലിയ സേനയുടെ ഉപവിഭാഗങ്ങളിൽ ഒന്നാണ് ആൽഫ. റഷ്യൻ യുദ്ധമുന്നണിയുടെ കുന്തമുനയെന്നാണു സ്പെഷൽ ഓപ്പറേഷൻസ് യൂണിറ്റായ സ്പെറ്റ്സ്നാസ് അറിയപ്പെടുന്നത്. എഫ്എസ്ബി സ്പെറ്റ്സ്നാസ്, നേവി സ്പെറ്റ്നാസ്, എയർബോൺ ഫോർസസ് സ്പെറ്റ്സ്നാസ്, ജിആർയു സ്പെറ്റ്സ്നാസ്, കെഎസ്എസ്ഒ എന്നീ 5 അടിസ്ഥാന വിഭാഗങ്ങളായിട്ടാണു സ്പെറ്റ്സ്നാസ് വിഭജിക്കപ്പെട്ടിരിക്കുന്നതെന്ന് നിരീക്ഷകർ പറയുന്നു. ഇതിനുള്ളിൽ ഒട്ടേറെ ബ്രിഗേഡുകളും ഉപബ്രിഗേഡുകളുമുണ്ടാകാം.

ADVERTISEMENT

ഒന്നാം ലോകയുദ്ധം മുതലുള്ള ചരിത്രമുണ്ട്  സ്പെറ്റ്സ്നാസിന്. ഒന്നാം ലോകയുദ്ധ സമയത്ത് ജർമൻ സേനയുടെ മുന്നേറ്റം തടയാനായാണു സ്പെറ്റ്സ്നാസ് രൂപകൽപന ചെയ്തത്. അന്നത്തെ കാലത്ത് യുക്രെയ്ൻകാരും ലാത്വിയക്കാരും ഈ സേനയിൽ അംഗങ്ങളായിരുന്നു.കരയിലും വെള്ളത്തിലും ഒരുപോലെ ആക്രമണ നിപുണരായ പടയാളികൾ, കവചിത വാഹനങ്ങൾ, ഡ്രോണുകൾ, അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ തുടങ്ങി സർവസന്നാഹങ്ങളുമടങ്ങിയതാണു സ്പെറ്റ്സ്നാസ് വൃന്ദങ്ങൾ. ഇവയ്ക്കു സ്വന്തമായി നാവിക വിഭാഗവുമുണ്ട്. 

Image Credit: Canva

വ്ലാഡിവോസ്റ്റോക്, പസിഫിക് ഫ്ലീറ്റ്, നോർത്തേൺ ഫ്ലീറ്റ്, സെവാസ്റ്റപോൾ, ബ്ലാക്ക് സീ ഫ്ലീറ്റ് തുടങ്ങി റഷ്യയുടെ പ്രശസ്തമായ നാവികകമാൻഡുകളിലെല്ലാം ഈ സ്പെറ്റ്സ്നാസ് യൂണിറ്റുകളുമുണ്ട്. ഇക്കൂട്ടത്തിൽ 14ാം സ്പെറ്റ്സ്നാസ് യൂണിറ്റ് വളരെ വൈദഗ്ധ്യമുള്ളവരാണ്. വിവരങ്ങൾ ചോർത്താനും രഹസ്യയുദ്ധം നടത്താനും ഇവർക്കു കഴിവുണ്ട്. കൊലകൾ നടത്തുന്നതിൽ വൈദഗ്ധ്യം സിദ്ധിച്ച കൊലയാളി സൈനികരും ഈ ബ്രിഗേഡിലുണ്ട്. റഷ്യയൻ സേനയിലെയും മറ്റു സ്പെഷൽ ഫോഴ്സുകളിലെയും എണ്ണം പറഞ്ഞ സൈനികരെ ഉൾപ്പെടുത്തിയാണു സ്പെറ്റ്സ്നാസ് ഒരുക്കുന്നത്. 

ADVERTISEMENT

1998ൽ വനിതകൾക്കായുള്ള പ്രത്യേക ബറ്റാലിയനും (സ്പെറ്റ്സ് വിമൻ) റഷ്യൻ സ്പെറ്റ്സ്നാസ് സ്ഥാപിച്ചു. കേണൽ ഓൾഗ സ്പിരിനോഡോവ എന്ന പിൽക്കാലത്തു പ്രശസ്തയായ റഷ്യൻ ഉന്നത സൈനിക ഉദ്യോഗസ്ഥയുൾപ്പെടെയുള്ളവർ സ്പെറ്റ്സ്നാസ് അംഗങ്ങളാണ്.1968ൽ സോവിയറ്റ് യൂണിയൻ നടത്തിയ ചെക്കോസ്ലോവാക്യ അധിനിവേശത്തിലും1956ൽ ഹംഗേറിയൻ വിപ്ലവം അടിച്ചൊതുക്കുന്നതിലും സ്പെറ്റ്സ്നാസ് നിർണായക പങ്കുവഹിച്ചു.2014ൽ ക്രൈമിയയുടെ പിടിച്ചെടുക്കലിലേക്കു നീണ്ട റഷ്യ –യുക്രെയ്ൻ യുദ്ധത്തിൽ സ്പെറ്റ്സ്നാസ് വലിയ ഒരു പങ്ക് വഹിച്ചിരുന്നു.

പുടിൻ ഭരണത്തിനു കീഴിൽ സ്പെറ്റ്സ്നാസിന്റെ ലക്ഷ്യങ്ങൾക്കു പുതുദിശകൾ വന്നു. ആയോധനപ്രവർത്തനങ്ങൾ കൂടാതെ രാഷ്ട്രീയ യുദ്ധം, ഇന്റലിജൻസ്, പ്രചാരണം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ സ്പെറ്റ്സ്നാസ് അംഗങ്ങൾ ഏറ്റെടുത്തു നടത്തിത്തുടങ്ങി.  2014 മുതൽ തന്നെ യുക്രെയ്നിലെ ഡോൺബാസ് മേഖലയിൽ സ്പെറ്റ്സ്നാസിന്റെ സാന്നിധ്യമുണ്ട്. നടന്നുകൊണ്ടിരിക്കുന്ന സിറിയൻ പ്രതിസന്ധിയിലും സ്പെറ്റ്സ്നാസ് ഇടപെടുന്നുണ്ട്. മൂന്നൂറിലധികും സ്പെറ്റ്സ്നാസ് യൂണിറ്റുകൾ ഇവിടെയുണ്ടെന്നാണു കണക്ക്.