ടെൽ അവീവിലേക്കു ലോങ് റേഞ്ച് റോക്കറ്റുകളുടെ പ്രവാഹം, ലക്ഷ്യം ബുദ്ധികേന്ദ്രമെന്ന് ഹിസ്ബുല്ല; അടിയും തിരിച്ചടിയും!
ടെൽ അവീവീലെ ഇസ്രയേൽ സൈനിക രഹസ്യാന്വേഷണ താവളത്തിന് നേരെ നിരവധി ലോങ് റേഞ്ച് റോക്കറ്റുകൾ പ്രയോഗിച്ചതായി ഹിസ്ബുല്ല. രണ്ട് റോക്കറ്റുകൾ വിജയകരമായി തടഞ്ഞുവെന്ന് ഐഡിഎഫ് അറിയിച്ചിരുന്നെങ്കിലും ചില ഭാഗങ്ങളിൽ നാശനഷ്ടങ്ങള് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ലബനനിലെ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെത്തുടർന്ന്

ടെൽ അവീവീലെ ഇസ്രയേൽ സൈനിക രഹസ്യാന്വേഷണ താവളത്തിന് നേരെ നിരവധി ലോങ് റേഞ്ച് റോക്കറ്റുകൾ പ്രയോഗിച്ചതായി ഹിസ്ബുല്ല. രണ്ട് റോക്കറ്റുകൾ വിജയകരമായി തടഞ്ഞുവെന്ന് ഐഡിഎഫ് അറിയിച്ചിരുന്നെങ്കിലും ചില ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ലബനനിലെ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെത്തുടർന്ന് നിരവധിപ്പേർ കൊല്ലപ്പെട്ടിരുന്നു.
വീണ്ടും സൈനിക നടപടിക്കു മുന്നോടിയായ തെക്കൻ ലബനൻ നഗരമായ ടൈറിന്റെ ചില ഭാഗങ്ങളിൽ താമസിക്കുന്നവരോട് ഒഴിഞ്ഞുമാറാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരു മാപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ ഐഡിഎഫ് പോസ്റ്റ് ചെയ്തു: ഉടൻ തന്നെ ചുവപ്പ് നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന പ്രദേശത്ത് നിന്ന് മാറി ആവാലി നദിയുടെ വടക്കോട്ട് പോകണമെന്നാണ് സന്ദേശത്തിൽ പറയുന്നത്.
ഹൈഫയ്ക്ക് സമീപമുള്ള നിരവധി പട്ടണങ്ങളിൽ റോക്കറ്റ് അലേർട്ട് സൈറണുകൾ മുഴങ്ങുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നു. ബെയ്‌റൂട്ടിലെ ഒരു കെട്ടിടത്തിൽ ഇസ്രയേൽ മിസൈൽ പതിച്ച തത്സമയ നിമിഷങ്ങൾ പകർത്തുന്ന ഞെട്ടിക്കുന്ന വിഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുമുണ്ട്.