രണ്ടാം ലോകയുദ്ധത്തിലെ ‘ മരണത്തിന്‌റെ ദേവത’: നാത്സികൾ പേടിച്ച 'ഡെഡ്ലി' സ്‌നൈപ്പർ
യുക്രെയ്നിൽ റഷ്യയുടെ യുദ്ധം തുടരുകയാണ്. നീണ്ട യുദ്ധകാല ചരിത്രമുള്ള രാജ്യമാണ് റഷ്യ. രണ്ടാംലോകയുദ്ധകാലത്തെ റഷ്യൻ മുൻഗാമിയായിരുന്ന സോവിയറ്റ് യൂണിയൻ നാത്സി വാഴ്ച അവസാനിപ്പിക്കുന്നതിൽ ശ്രദ്ധേയമായ ഒരു പങ്കുവഹിച്ചു.റഷ്യൻ സേനയിൽ ഏറെ കരുത്തുറ്റ വിഭാഗമാണ് സ്നൈപ്പർമാർ. റഷ്യൻ സൈന്യത്തിൽ ഏറ്റവും പ്രശസ്തരായ

യുക്രെയ്നിൽ റഷ്യയുടെ യുദ്ധം തുടരുകയാണ്. നീണ്ട യുദ്ധകാല ചരിത്രമുള്ള രാജ്യമാണ് റഷ്യ. രണ്ടാം ലോകയുദ്ധകാലത്തെ റഷ്യൻ മുൻഗാമിയായിരുന്ന സോവിയറ്റ് യൂണിയൻ നാത്സി വാഴ്ച അവസാനിപ്പിക്കുന്നതിൽ ശ്രദ്ധേയമായ ഒരു പങ്കുവഹിച്ചു.റഷ്യൻ സേനയിൽ ഏറെ കരുത്തുറ്റ വിഭാഗമാണ് സ്നൈപ്പർമാർ.
റഷ്യൻ സൈന്യത്തിൽ ഏറ്റവും പ്രശസ്തരായ സൈനികരിൽ പലരും സ്‌നൈപ്പർമാരായിരുന്നു. ഓപ്പറേഷൻ ബാർബറോസ ദൗത്യത്തിന്‌റെ ഭാഗമായി റഷ്യയെ ആക്രമിച്ച ഹിറ്റ്‌ലറുടെ നാത്സിസേന ലെനിൻഗ്രാഡ് നഗരം (ഇപ്പോഴത്തെ സെന്‌റ് പീറ്റേഴ്‌സ്ബർഗ്) ദീർഘകാലം വളഞ്ഞ് ഉപരോധിച്ചിരുന്നു.
സീജ് ഓഫ് ലെനിൻഗ്രാഡ്
സീജ് ഓഫ് ലെനിൻഗ്രാഡ് എന്നുപറയുന്ന ഈ സംഭവം രണ്ടാംലോകയുദ്ധത്തിന്റെ ഗതിമാറ്റിയ ഏടുകളിലൊന്നാണ്. അക്കാലത്ത് റഷ്യൻ യുദ്ധമുന്നണിയിലുണ്ടായിരുന്ന സ്‌നൈപ്പറായിരുന്നു വസിലി സൈറ്റ്‌സേവ്. 209 ശത്രുക്കളെ തന്‌റെ തോക്കിനിരയാക്കിയ സെറ്റ്‌സേവ് റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ആഗോളപ്രശസ്തി നേടിയ സൈനികനാണ്. എനിമി അറ്റ് ദ ഗേറ്റ്‌സ് എന്ന പ്രശസ്തമായ ഹോളിവുഡ് ചലച്ചിത്രവും സൈറ്റ്‌സേവിന്‌റെ കഥയെ പശ്ചാത്തലമാക്കിയുള്ളതാണ്. സൈറ്റ്‌സേവിനെക്കാൾ എതിരാളികളെ കൊന്ന ഒട്ടേറെ സ്‌നൈപ്പർമാർ ഉണ്ടായിട്ടുണ്ട്. 702 പേരെ വധിച്ച മിഖൈൽ സുർകോവ്, 601 പേരെ വധിച്ച വ്‌ളാഡിമിർ സൽബയേവ് തുടങ്ങി ഒട്ടേറെ ഉദാഹരണങ്ങൾ.
ഇക്കൂട്ടത്തിലെ ഒരു സ്നൈപ്പറാണ് ല്യൂദ്മില പാവ്‌ലുചെങ്കോ....ഒരു സോവിയറ്റ് വനിതാ സ്‌നൈപ്പർ. 309 എതിരാളികളെ തന്‌റെ സ്‌നൈപ്പർ ഉപയോഗിച്ച് വധിച്ച ല്യുദ്മില മരണത്തിന്‌റെ ദേവത എന്ന പേരിലും അറിയപ്പെടുന്നു.1916ൽ യുക്രെയ്‌നിലെ കീവ് നഗരത്തിൽ റഷ്യൻ മാതാപിതാക്കളുടെ മകളായാണു ല്യൂദ്മിലയുടെ ജനനം. അന്ന് യുക്രെയ്ൻ റഷ്യൻ സാമ്രാജ്യത്തിന്‌റെ ഭാഗമാണ്.ചെറുപ്പത്തിൽ തന്നെ ഷൂട്ടിങ്ങിനോട് അടങ്ങാത്ത അഭിനിവേശമായിരുന്നു അവർക്ക്. അന്നത്തെ കാലത്ത് ഒരു വനിത ഷൂട്ടിങ്ങിൽ താൽപര്യം പ്രകടിപ്പിക്കുന്നതും അതിൽ പരിശീലനം നേടുന്നതുമൊക്കെ അപൂർവമായ സംഗതി.
സ്‌നൈപ്പറാകണമെന്ന ആഗ്രഹം
പിൽക്കാലത്ത് കീവ് സർവകലാശാലയിൽ നിന്നു ല്യൂദ്മില ബിരുദപഠനം നേടി. ഇക്കാലത്താണു സ്‌നൈപ്പറാകണമെന്ന ആഗ്രഹം മുളപൊട്ടുന്നതും അതിൽ പരിശീലനം നേടുന്നതും. ല്യൂദ്മിലയ്ക്ക് 25 വയസ്സുള്ളപ്പോഴാണ് ഹിറ്റ്‌ലർ റഷ്യയെ ആക്രമിക്കുന്നത്. സ്‌നൈപ്പിങ് പരിശീലനം നേടിക്കഴിഞ്ഞ ല്യൂദ്മില പട്ടാളത്തിൽ സേവനം അനുഷ്ഠിക്കാനായി യുക്രെയ്‌നിലെ ഒഡീസയിലെത്തി. സോവിയറ്റ് ചെമ്പടയുടെ ഇരുപത്തിയഞ്ചാം റൈഫിൾ ഡിവിഷനിലേക്ക് അവൾ ചേർക്കപ്പെട്ടു. ശത്രുനിരയിലുള്ള രണ്ടു റുമാനിയൻ പടയാളികളെ സ്‌നൈപ്പർ ഉപയോഗിച്ച് വധിച്ചു കൊണ്ടാണു ല്യൂദ്മില പരമ്പരയ്ക്കു തുടക്കമിട്ടത്.
മരണത്തിന്‌റെ ദേവതയെന്ന ഇരട്ടപ്പേര്
താമസിയാതെ ജർമൻ സ്‌നൈപ്പർമാരുൾപ്പെടെ നൂറുകണക്കിനു പേർ ല്യൂദ്മിലയുടെ തോക്കിനിരയായി. നാത്സി സേന പോലും അവരെ പേടിയോടെ നോക്കാൻ തുടങ്ങി. മരണത്തിന്‌റെ ദേവതയെന്ന ഇരട്ടപ്പേര് അവർക്ക് അങ്ങനെ ലഭിച്ചതാണ്. 1942ൽ സെവാസ്റ്റോപോളിലെ പടക്കളത്തിൽ ഒരു സ്‌ഫോടനത്തിൽ അവർക്ക് ഗുരുതരമായി പരുക്കേറ്റു.
വിദഗ്ധ ചികിത്സയാൽ ആ അപകടത്തിൽ നിന്ന് അവർ തിരിച്ചുവന്നു. ല്യൂദ്മിലയ്ക്ക് സോവിയറ്റ് റെഡ് ആർമിയിൽ മേജറായി സ്ഥാനക്കയറ്റം ലഭിച്ചു. ഹീറോ ഓഫ് സോവിയറ്റ് യൂണിയൻ, ഓർഡർ ഓഫ് ലെനിൻ തുടങ്ങിയ ഉയർന്ന സോവിയറ്റ് മെഡലുകളും അവരെ തേടിയെത്തി. രണ്ടാം ലോകയുദ്ധത്തിനു ശേഷം ല്യൂദ്മില സൈന്യത്തോടു വിടപറയുകയും ഒരു ചരിത്രകാരിയായി മാറുകയും ചെയ്തു.