കീവിലേക്ക് ഇരച്ചുകയറിയ മംഗോൾപട;മധ്യകാലഘട്ടത്തിൽ നടന്ന കൂട്ടക്കുരുതി
യുക്രെയ്നിൽ റഷ്യയുടെ യുദ്ധം അന്തമില്ലാതെ തുടരുന്നു.കൂടുതൽ രാജ്യങ്ങളും സംഘടനകളും ഇതിലേക്ക് ഇടപെടാൻ തുടങ്ങിയതോടെ എങ്ങോട്ടാണ് ഈ യുദ്ധം നീങ്ങുന്നതെന്ന ആശങ്ക ലോകത്തെല്ലായിടുത്തുമുണ്ട്. ചരിത്രനഗരമാണ് യുക്രെയ്ന്റെ തലസ്ഥാനമായ കീവ്. യുദ്ധങ്ങൾ ഈ നഗരത്തിന് പുത്തരിയല്ല. കീവ് കണ്ട ഏറ്റവും വലിയ പരീക്ഷണഘട്ടം

യുക്രെയ്നിൽ റഷ്യയുടെ യുദ്ധം അന്തമില്ലാതെ തുടരുന്നു.കൂടുതൽ രാജ്യങ്ങളും സംഘടനകളും ഇടപെടാൻ തുടങ്ങിയതോടെ എങ്ങോട്ടാണ് ഈ യുദ്ധം നീങ്ങുന്നതെന്ന ആശങ്ക ലോകത്തെല്ലായിടത്തുമുണ്ട്. ചരിത്രനഗരമാണ് യുക്രെയ്ന്റെ തലസ്ഥാനമായ കീവ്. യുദ്ധങ്ങൾ ഈ നഗരത്തിന് പുത്തരിയല്ല.
കീവ് കണ്ട ഏറ്റവും വലിയ പരീക്ഷണഘട്ടം മധ്യകാലത്തായിരുന്നു. ലോകം പിടിച്ചടക്കണമെന്ന ലക്ഷ്യവുമായി മംഗോളിയയിലെ പുൽമേടുകളിൽ ഉത്ഭവിച്ച് യൂറോപ്പിലേക്കു വ്യാപിച്ച മംഗോൾ സേന കീവിനെ ലക്ഷ്യമിട്ടു. രാജ്യത്തെ പല പട്ടണങ്ങളും മംഗോളുകളുടെ അധീനതയിലായി. സാക്ഷാൽ ചെങ്കിസ് ഖാന്‌റെ കൊച്ചുമകനായ ബാട്ടുവായിരുന്നു പടയുടെ നേതൃത്വം.
മംഗോൾ സേന കീവിലേക്ക് ഇരച്ചുകയറി
1240ൽ മംഗോൾ സേന കീവിലേക്ക് ഇരച്ചുകയറി. പിന്നീട് അവിടെ നടന്നത് കൂട്ടക്കുരുതിയാണ്. നഗരത്തിന്‌റെ ഭൂരിഭാഗം മേഖലകളും മംഗോളുകൾ തകർത്തു. നഗരത്തിന്റെ ജനസംഖ്യയുടെ നല്ലൊരു ഭാഗവും മംഗോൾ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അക്കാലത്തെ ഒരു സഞ്ചാരിയായ പിയാൻ ഡെൽ കാർപിനിയുടെ വിവരണപ്രകാരം 200 വീടുകൾ മാത്രമാണ് മംഗോളിയൻ ആക്രമണത്തിനു ശേഷം കീവിൽ ശേഷിച്ചത്.
എഡി 482 ആണ് കീവ് നഗരം ഔദ്യോഗികമായി സ്ഥാപിക്കപ്പെട്ട വർഷമായി പറയുന്നത്. സ്ലാവിക് വംശത്തിൽപെട്ട പോളിയാനിയൻ ഗോത്രത്തിൽ പെട്ട സഹോദരൻമാരായ ക്യി, ഷെക്ക്, ഖോറിവ് എന്നീ മൂന്നു സഹോദരൻമാരാണു കീവ് നഗരം സ്ഥാപിച്ചതെന്നാണ് ഐതിഹ്യം. കീവിനു സമീപത്ത് ഒഴുകുന്ന ഒരു അരുവിക്ക് അവരുടെ ഏകസഹോദരിയായ ലെബിഡിന്റെ പേരും നൽകി.
ഒൻപതാം നൂറ്റാണ്ടിന്‌റെ മധ്യത്തിൽ നഗരം വൈക്കിങ്ങുകൾ ആക്രമിച്ചു. പിന്നീട് സ്ലാവുകളും വൈക്കിങ്ങുകളും ഇടകലർന്ന ഒരു ഭരണവർഗം ഉടലെടുത്തു. പിൽക്കാലത്ത് 882ൽ സ്ലാവിക് വംശമായ നോവ്‌ഗോറോദിന്റെ ഭരണാധിപനായ ഒലെഗ് ഈ നഗരത്തിൽ ആധിപത്യം സ്ഥാപിക്കുകയും ചരിത്രപ്രസിദ്ധമായ കീവാൻ റൂസ് എന്ന സ്ലാവിക് രാജ്യത്തിനു തുടക്കമിടുകയും ചെയ്തു.
പിൽക്കാലത്ത് കീവ് വലിയ ഒരു സാംസ്‌കാരിക നഗരമായി ഉയർന്നു. സെന്‌റ് സോഫിയ കത്തീഡ്രൽ, ഗോൾഡൻ ഗേറ്റ് തുടങ്ങിയ വിഖ്യാതമായ നിർമിതികൾ കീവിൽ സ്ഥാപിക്കപ്പെട്ടു. പലയിടങ്ങളിൽ നിന്നുള്ള യുദ്ധഭീഷണിയും കീവ് നേരിട്ടുകൊണ്ടേയിരുന്നു. മധ്യേഷ്യയുമായി ചേർന്നു കിടക്കുന്ന പുൽമേടുകളായ സ്റ്റെപ്പിയിൽ നിന്നുള്ള ഖസാർ, പെചെനെഗ്‌സ്, പോളോവ്‌സിയൻസ് നാടോടി ഗോത്രങ്ങൾ കീവിനെ ആക്രമിച്ചുകൊണ്ടേയിരുന്നു.
നിരന്തരം യുദ്ധം ഉടലെടുത്തു
കീവൻ റൂസിലെ രാജകുമാരൻമാർ തമ്മിലുള്ള പടലപ്പിണക്കങ്ങളും കുടിപ്പകയും നഗരത്തിൽ മറ്റു പ്രതിസന്ധികൾ സൃഷ്ടിച്ചു. 1169ൽ ആൻഡ്രു ബോഗോല്യുബുസ്‌കി എന്ന രാജകുമാരൻ കീവ് പിടിച്ചടക്കി. ഇതിനു ശേഷമായിരുന്നു മംഗോളുകളുടെ യുദ്ധം.14ാം നൂറ്റാണ്ടിൽ, നാശോൻമുഖമായ കീവ് ലിത്വാനിയൻ സാമ്രാജ്യത്തിനു കീഴിൽ വന്നു.
ക്രിമിയൻ മേഖലയിൽ നിന്നുള്ള ടാട്ടാർ സൈന്യത്തിന്‌റെ നിരന്തരമായ ആക്രമണങ്ങൾ കീവിന് ഏറ്റുകൊണ്ടിരുന്നു. പിൽക്കാലത്ത് 1569ൽ കീവ് നഗരം പോളണ്ടിന്‌റെ കൈവശമായി. പിന്നീട് നഗരത്തിൽ നിരന്തരമായ അധികാരവടംവലികളും യുദ്ധങ്ങളും ഒരുനൂറ്റാണ്ടിലേറെയായി സംഭവിച്ചു. 1686ൽ പോളണ്ടും റഷ്യയുമായി സന്ധി വരുകയും കീവ്, മോസ്‌കോ ആസ്ഥാനമായുള്ള റഷ്യൻ സാമ്രാജ്യത്തിനു കീഴിൽ വരുകയും ചെയ്തു.