അരിഞ്ഞുവീഴ്ത്തുന്ന ബ്ലേഡുകളുമായി 'പറന്നിറങ്ങുന്ന' മരണനിൻജ! വ്യത്യസ്തനായ ഹെൽഫയർ ആർ9എക്‌സ്
ഒരുമാസം മുൻപാണ് ലോകപ്രതിരോധമേഖലയിൽ കൗതുകമുണർത്തിയ ഒരു റിപ്പോർട്ട് ഇറങ്ങിയത്. യുഎസിന്റെ അതീവരഹസ്യമായ ഹെൽഫയർ മിസൈലിന്റെ പകർപ്പ് റിവേഴ്‌സ് എൻജിനീയറിങ് വഴി ഉത്തരകൊറിയ നിർമിച്ചെന്നായിരുന്നു അത്. എംക്യു 9 റീപ്പർ, ഗ്ലോബൽ ഹോക്ക് തുടങ്ങിയ ഡ്രോണുകൾ വഴി ഉപയോഗിക്കുന്ന ഹെൽഫയർ മിസൈലുകൾ വളരെ പ്രശസ്തമാണ്. എന്നാൽ

ഒരുമാസം മുൻപാണ് ലോകപ്രതിരോധമേഖലയിൽ കൗതുകമുണർത്തിയ ഒരു റിപ്പോർട്ട് ഇറങ്ങിയത്. യുഎസിന്റെ അതീവരഹസ്യമായ ഹെൽഫയർ മിസൈലിന്റെ പകർപ്പ് റിവേഴ്‌സ് എൻജിനീയറിങ് വഴി ഉത്തരകൊറിയ നിർമിച്ചെന്നായിരുന്നു അത്. എംക്യു 9 റീപ്പർ, ഗ്ലോബൽ ഹോക്ക് തുടങ്ങിയ ഡ്രോണുകൾ വഴി ഉപയോഗിക്കുന്ന ഹെൽഫയർ മിസൈലുകൾ വളരെ പ്രശസ്തമാണ്. എന്നാൽ ഹെൽഫയർ മിസൈലിന് മറ്റൊരു പതിപ്പുകൂടിയുണ്ട്. തങ്ങൾ തലയ്ക്കു വിലയിട്ടിരിക്കുന്ന ചില വ്യക്തികളെ വധിക്കാനായി യുഎസ് ഉപയോഗിച്ചിട്ടുള്ള മിസൈലാണ് ഇത്.
ഹെൽഫയർ ആർ9എക്‌സ് എന്നാണ് ഈ മിസൈൽ അറിയപ്പെടുന്നത്.യുഎസിന്‌റെ ആകാശവാൾ എന്നും ഇതിനെ ചിലർ വിശേഷിപ്പിക്കാറുണ്ട്.പോർമുനയില്ലാത്ത ഈ മിസൈലിൽ മൂർച്ചയേറിയ 6 ബ്ലേഡുകളാണുള്ളത്. അതിവേഗം വരുന്ന മിസൈലിലെ ഈ ബ്ലേഡുകൾ ശത്രുവിനെ അരിഞ്ഞുവീഴ്ത്തും. അഞ്ചടി നീളമുള്ള മിസൈലിന് 47 കിലോ ഭാരമുണ്ട്. 2011 ൽ ആണ് യുഎസ് ഈ മിസൈൽ വികസിപ്പിച്ചത്.
ശക്തമായ സ്‌ഫോടനം നടത്തുന്ന ഹെൽഫയർ മിസൈലുകൾ യുഎസിനു നേരത്തേയുണ്ട്. ഇവ ഉപയോഗിക്കുമ്പോൾ ചുറ്റുവട്ടത്തുള്ളവരും കൊല്ലപ്പെടുന്നത് ഒഴിവാക്കാൻ കഴിയാറില്ല. ഇതിനു പരിഹാരമായാണ് ബ്ലേഡ് ഉപയോഗിച്ചുള്ള പരിഷ്‌കരണം നടത്തിയത്. പുതിയ പതിപ്പിന് ഹെൽഫയർ ആർ9എക്‌സ് അഥവാ നിൻജ ബോംബ് എന്നു പേരുനൽകി. ഹെലികോപ്റ്ററിൽ നിന്നും ഡ്രോണുകളിൽ നിന്നും ഇവ തൊടുക്കാം. പ്രിഡേറ്റർ ഡ്രോണാണ് സവാഹിരിയെ വധിച്ച മിസൈലുകൾ തൊടുത്തത്.
അൽ ഖായിദ തലവൻ അയ്മൻ അൽ സവാഹിരിയെ യുഎസ് വധിച്ചത് ഹെൽഫയർ ആർ9എക്‌സ് ഉപയോഗിച്ചായിരുന്നു. ഇതോടെയാണ് ഈ മിസൈൽ രാജ്യാന്തരതലത്തിൽ വളരെ പ്രശസ്തമായത്.ലോക്ഹീഡ് മാർട്ടിൻ കോർപറേഷൻ നിർമിക്കുന്ന ഈ മിസൈലുകളുടെ വിവരങ്ങൾ അധികം പുറത്തുവിടാതിരിക്കാനായി അക്കാലത്ത് യുഎസ് ഏജൻസികൾ ശ്രമിച്ചിരുന്നു. ലിബിയ, സിറിയ, ഇറാഖ്, യെമൻ, സൊമാലിയ എന്നീ രാജ്യങ്ങളിൽ യുഎസ് ഇത് ഉപയോഗിച്ചതായി റിപ്പോർട്ടുകളുണ്ട്. 2017 ൽ അൽ ഖായിദയുടെ ഉന്നത നേതാവായ അഹമ്മദ് ഹസൻ അബു ഖയ്ർ അൽ മസ്രിയെ ആർ9എക്‌സ് ഉപയോഗിച്ച് വധിച്ചിരുന്നു.