ജപ്പാനിൽ ആണവബോംബ് ഊളിയിട്ട വഴി; ലോകയുദ്ധം മാറ്റിമറിച്ച പേൾ ഹാർബർ
ലോകചരിത്രത്തിൽ തന്നെ ഇത്രയും ശ്രദ്ധിക്കപ്പെട്ട ഒരു പ്രകോപന ആക്രമണം ഉണ്ടാകാനിടയില്ല. കാരണം അതിന്റെ തിരിച്ചടി ലോകം ഇന്നുവരെ കാണാത്ത ഒരായുധം കൊണ്ടായിരുന്നു. തങ്ങളുടെ നാവികത്താവളത്തിൽ തകർന്ന കപ്പലുകൾക്ക് യുഎസ് ജപ്പാനു മറുപടി നൽകിയത് അന്തരീക്ഷത്തിലൂടെ ഊളിയിട്ടിറങ്ങിയ മാരകബോംബിലൂടെയാണ്. ലോകത്ത് ഇതു വരെ

ലോകചരിത്രത്തിൽ തന്നെ ഇത്രയും ശ്രദ്ധിക്കപ്പെട്ട ഒരു പ്രകോപന ആക്രമണം ഉണ്ടാകാനിടയില്ല. കാരണം അതിന്റെ തിരിച്ചടി ലോകം ഇന്നുവരെ കാണാത്ത ഒരായുധം കൊണ്ടായിരുന്നു. തങ്ങളുടെ നാവികത്താവളത്തിൽ തകർന്ന കപ്പലുകൾക്ക് യുഎസ് ജപ്പാനു മറുപടി നൽകിയത് അന്തരീക്ഷത്തിലൂടെ ഊളിയിട്ടിറങ്ങിയ മാരകബോംബിലൂടെയാണ്. ലോകത്ത് ഇതു വരെ സംഭവിച്ചിട്ടുള്ള 2 ആണവ ആക്രമണങ്ങൾക്കു പ്രധാന ഹേതുവായി മാറിയ ആക്രമണമാണു പേൾ ഹാർബർ. ഡിസംബർ 7ന് പേൾഹാർബർ ആക്രമണം നടന്നിട്ട് 83 വർഷം തികയുകയാണ്.
1941... യുഎസ് പ്രദേശമായ ഹവായിയിലെ ഹോണോലുലുവിനു സമീപം സ്ഥിതി ചെയ്യുന്ന പേൾ ഹാർബർ നാവികത്താവളത്തിൽ ജപ്പാൻ സൈന്യം പൊടുന്നനെ ആക്രമണം നടത്തി. അമേരിക്കൻ പടക്കപ്പലുകളുടെ ചുടലപ്പറമ്പായി പേൾ ഹാർബർ മാറി.ഏകദേശം 16 യുഎസ് കപ്പലുകൾക്ക് നാശം സംഭവിച്ചു. 188 വിമാനങ്ങൾ തകർക്കപ്പെട്ടു. 2335 യുഎസ് സൈനികർ കൊല്ലപ്പെട്ടു. അമേരിക്കൻ മണ്ണിൽ അതുവരെ നടന്ന ഏറ്റവും വലിയ ആക്രമണമായി ഇതു മാറി.ഇതിനു പ്രതികാരമെന്ന നിലയിലാണ് ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി നഗരങ്ങളിൽ ആണവായുധം യുഎസ് പ്രയോഗിച്ചത്. ഇതു ലോക മനസ്സാക്ഷിയെ തന്നെ ഞെട്ടിച്ച സംഭവമായി മാറി.
എന്തു കൊണ്ട് ജപ്പാൻ പേൾ ഹാർബർ ആക്രമിച്ചു?
ഇന്നത്തെ പോലെയുള്ള അപ്രമാദിത്വം ഇല്ലായിരുന്നെങ്കിലും ശക്തമായ രാജ്യമായിരുന്നു അന്നും യുഎസ്. മികവുറ്റ ത്രിതല സൈന്യമുള്ള രാജ്യം. എന്നിട്ടും എന്തു കൊണ്ട് ജപ്പാൻ പേൾ ഹാർബർ ആക്രമിച്ചു. രണ്ടുനഗരങ്ങളുടെ നാശത്തിനു വഴിയൊരുക്കിയ ആണവ ബോംബ് ആക്രമണത്തിനുള്ള പ്രകോപനം എന്തുകൊണ്ട് സൃഷ്ടിച്ചു.ഇതിനു വിവിധ കാരണങ്ങൾ പറയപ്പെടുന്നു. എന്നാൽ എണ്ണയും മറ്റ് വ്യാവസായിക വസ്തുക്കളുമായിരുന്നു ഇതിന്റെ പ്രധാനകാരണമെന്നാണ് ജപ്പാനിലെ ഇംപീരിയൽ വാർ മ്യൂസിയത്തിന്റെ പക്ഷം.
ഇരുപതാം നൂറ്റാണ്ടിൽ ഒരുപാട് സാമ്രാജ്യ മോഹങ്ങളുള്ള ഒരു രാജ്യമായിരുന്നു ജപ്പാൻ. തങ്ങളുടെ വ്യാവസായിക മേഖലയുടെയും സാമ്പത്തിക മേഖലയുടെയും ത്വരിത വികസനം ഇതു ലക്ഷ്യമിട്ട് അവർ ചെയ്തു. എന്നാൽ പ്രകൃതിവിഭവങ്ങളുടെയും ഇന്ധനങ്ങളുടെയും അഭാവം അവരെ ഉലച്ചിരുന്നു.രാജ്യത്തേക്കുള്ള 94 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുകയായിരുന്നു അക്കാലത്ത് ജപ്പാൻ. ചൈനയുമായി ഇടയ്ക്ക് നടന്ന മഞ്ചൂറിയൻ യുദ്ധം കൂടുതൽ ഇന്ധന പ്രതിസന്ധിയിലേക്കു ജപ്പാനെ തള്ളിവിട്ടു.
ലോകരാഷ്ട്രീയത്തിൽ അധികം ഇടപെടാതെ നിന്ന യുഎസ് സജീവമായിത്തുടങ്ങിയ നാളുകൾ കൂടിയായിരുന്നു അത്. ആയിടയ്ക്ക് വിയറ്റ്നാമിൽ ജപ്പാൻ നടത്തിയ യുദ്ധത്തിൽ പ്രതിഷേധിച്ച് യുഎസ് അമേരിക്കയിലുള്ള ജപ്പാന്റെ സ്വത്തുക്കൾ മരവിപ്പിക്കുകയും അവർക്ക് എണ്ണയും മറ്റ് വ്യാവസായിക വസ്തുക്കളും വിൽക്കുന്നത് നിർത്തുകയും ചെയ്തു.
ഇതിനെതിരെ യുഎസിനെ വിരട്ടാനും തങ്ങൾക്കെതിരെയുള്ള നടപടികളിൽ നിന്ന് അവരെ പിന്തിരിപ്പിക്കാനുമായാണു ജപ്പാൻ യുഎസിനെ ആക്രമിച്ചതെന്ന് ഇംപീരിയൽ വാർ മ്യൂസിയം ചൂണ്ടിക്കാട്ടുന്നു. പസിഫിക് മേഖലയിൽ ഇതോടെ തങ്ങൾക്ക് ആധിപത്യം കൈവരുമെന്നും അവർ കരുതി. ഒരു ചൂതാട്ടമായിരുന്നു അത്. എന്നാൽ നീക്കം വിപരീത ഫലമാണ് ഉളവാക്കിയത്