അടുത്തിടെയാണ് ഇന്ത്യന്‍ വ്യോമസേന ഇസ്രയേല്‍ നിര്‍മിത ഹെറോണ്‍ എംകെ-2 ഡ്രോണുകളെ സൈന്യത്തിന്റെ ഭാഗമാക്കിയത്. ഉയര്‍ന്നു പറന്നുകൊണ്ട് നിരീക്ഷണം നടത്താനുള്ള കഴിവ് വടക്കന്‍ മേഖലയിലെ വ്യോമതാവളത്തില്‍ നിന്നും പറന്നുയര്‍ന്ന എംകെ-2 ഡ്രോണുകള്‍ തെളിയിച്ചു. പരീക്ഷണപറക്കലിനിടെ 32,000 അടി ഉയരത്തില്‍ വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുത്തിടെയാണ് ഇന്ത്യന്‍ വ്യോമസേന ഇസ്രയേല്‍ നിര്‍മിത ഹെറോണ്‍ എംകെ-2 ഡ്രോണുകളെ സൈന്യത്തിന്റെ ഭാഗമാക്കിയത്. ഉയര്‍ന്നു പറന്നുകൊണ്ട് നിരീക്ഷണം നടത്താനുള്ള കഴിവ് വടക്കന്‍ മേഖലയിലെ വ്യോമതാവളത്തില്‍ നിന്നും പറന്നുയര്‍ന്ന എംകെ-2 ഡ്രോണുകള്‍ തെളിയിച്ചു. പരീക്ഷണപറക്കലിനിടെ 32,000 അടി ഉയരത്തില്‍ വരെ ഇന്ത്യന്‍ വ്യോമസേനയുടെ ഈ അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിളുകള്‍(യുഎവി) പറന്നു. പരമാവധി 35,000 അടി ഉയരത്തില്‍ വരെ പറക്കാന്‍ ഹെറോണ്‍ എംകെ-2 ഡ്രോണുകള്‍ക്കാവും.

ഇസ്രയേല്‍ എയറോസ്‌പേസ് ഇന്‍ഡസ്ട്രീസ്(ഐഎഐ) ആണ് ഹെറോണ്‍ എംകെ-2 ഡ്രോണുകള്‍ നിര്‍മിക്കുന്നത്. മീഡിയം ആള്‍ട്ടിറ്റിയൂഡ് ലോങ് എന്‍ഡ്യുറന്‍സ്(MALE) ഡ്രോണുകളാണ് ഇവ. തന്ത്രപ്രധാനമായ വിവിധ ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കാനാവുന്ന ഡ്രോണുകളാണിവ. ഇന്ത്യന്‍ വ്യോമസേനയുടെ നിരീക്ഷണ മികവ് വര്‍ധിപ്പിക്കാന്‍ 32,000 അടി ഉയരത്തില്‍ അനായാസം പറക്കുന്ന ഈ ഹെറോണ്‍ എംകെ-2 ഡ്രോണ്‍ വഴി സാധിക്കും. പ്രത്യേകിച്ചും വെല്ലുവിളികള്‍ നിറഞ്ഞ ഇന്ത്യയുടെ വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇത്തരം ഡ്രോണുകളുടെ സേവനം ഏറെ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ADVERTISEMENT

ദീര്‍ഘ സമയം നിര്‍ത്താതെ പറക്കാനാവുമെന്നതാണ് ഹെറോണ്‍ എംകെ-2 ഡ്രോണുകളുടെ പ്രധാന മികവ്. പറന്നുയര്‍ന്നാല്‍ 40 മണിക്കൂറിലേറെ നിലത്തിറങ്ങാതെ നിരീക്ഷണം നടത്താന്‍ ഈ ഡ്രോണുകള്‍ക്കാവും. ഇത് വളരെയധികം വിസ്തൃതമായ പ്രദേശങ്ങളെ ഒറ്റ പറക്കലിനിടെ തന്നെ നിരീക്ഷിക്കാന്‍ ഹെറോണ്‍ എംകെ-2വിനെ പ്രാപ്തമാക്കുന്നു. മറ്റു പല ഡ്രോണുകളും പലതവണ പറന്ന് നേടുന്ന വിവരങ്ങള്‍ ഒരൊറ്റ പറക്കലില്‍ എംകെ-2വിന് ശേഖരിക്കാനാവും. നിരീക്ഷണത്തിനൊപ്പം ആശയവിനിമയം, സംശയകരമായ സിഗ്നലുകള്‍ ശേഖരിക്കുക എന്നിങ്ങനെയുള്ള പല ദൗത്യങ്ങള്‍ ഒന്നിച്ചു ചെയ്യാന്‍ ഹെറോണ്‍ എംകെ-2വിന് സാധിക്കും.

500 കിലോഗ്രാം വരെ ഭാരം വഹിച്ചുകൊണ്ട് പറക്കാന്‍ ഹെറോണ്‍ എംകെ-2വിന് സാധിക്കും. അയല്‍രാജ്യങ്ങളുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന വടക്കന്‍ മേഖലയില്‍ എംകെ-2വിന്റെ സാന്നിധ്യം ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിച്ചിരിക്കുകയാണ്. ശത്രുക്കളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും തല്‍സമയം വിവരം കൈമാറാനും എംകെ-2വിനാവും. തോക്കുകളുടേയും കരയില്‍ നിന്നും വായുവിലേക്ക് തൊടുക്കാവുന്ന സാധാരണ മിസൈലുകളുടേയുമെല്ലാം പരിധിക്ക് പുറത്താണ് പറക്കുന്നതെന്നതിനാല്‍ എംകെ-2വിന് ശത്രുക്കളുടെ ആക്രമണത്തെ അതിജീവിക്കാനുമാവും.

English Summary:

The Indian Air Force boosts its surveillance capabilities with the induction of the Heron MK-2 drone. Learn about its impressive features and how it enhances India's strategic presence.