അസർബൈജാൻ വിമാനദുരന്തത്തിലെ ദുരൂഹതകളെപ്പറ്റി ചർച്ചകളുടെ കുത്തൊഴുക്കാണ് ടെലിഗ്രാം ചെനലുകളിൽ. ഗൂഢാലോചന സിദ്ധാന്തങ്ങളാൽ ഇന്റർനെറ്റിനും തീപിടിക്കുകയാണ്. റഷ്യൻ വ്യോമപ്രതിരോധമാണ് 67 യാത്രക്കാരും അഞ്ച് ജീവനക്കാരുമായി ബകുവിൽനിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്കു പുറപ്പെട്ട എഎക്സ്​വൈ8243 വിമാനത്തെ തകർത്തതെന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അസർബൈജാൻ വിമാനദുരന്തത്തിലെ ദുരൂഹതകളെപ്പറ്റിയുള്ള ഗൂഢാലോചന സിദ്ധാന്തങ്ങളാൽ ഇന്റർനെറ്റിനും തീപിടിക്കുകയാണ്. ചർച്ചകളുടെ കുത്തൊഴുക്കാണ് ടെലിഗ്രാം പോലുള്ള സമൂഹമാധ്യമ പ്ലാറ്റ്​ഫോമുകളിൽ. 67 യാത്രക്കാരും അഞ്ച് ജീവനക്കാരുമായി ബകുവിൽനിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്കു പുറപ്പെട്ട എഎക്സ്​വൈ8243 വിമാനത്തെ തകർത്തത്  റഷ്യൻ വ്യോമപ്രതിരോധ സംവിധാനമാണെന്നാണ് ആരോപണം.

സംഭവത്തിന് പിന്നിൽ മിസൈൽ ആക്രമണമാണെന്ന തരത്തിലുള്ള വാർത്തകളെ റഷ്യ തള്ളുകയാണ് ഉണ്ടായത്. യുക്രെയ്നിയൻ ഡ്രോൺ ആണെന്ന ധാരണയിൽ  പാന്റ്സിർ എസ് 1 ഉപരിതല മിസൈൽ വിമാനത്തെ ലക്ഷ്യം വച്ചതാകാമെന്ന് റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തോട് അടുത്ത ബന്ധം പുലർത്തുന്ന ഒരു സമൂഹമാധ്യമ ഗ്രൂപ്പ് പറയുന്നു. പക്ഷേ അധികൃതരാരും ഇത് സ്ഥിരീകരിക്കുന്നില്ല.

ADVERTISEMENT

വിമാനത്തിന്റെ ഫ്യൂസ്‌ലേജിൽ ദൃശ്യമാകുന്ന കേടുപാടുകൾ പക്ഷി ആക്രമണങ്ങളോ ഡ്രോൺ കൂട്ടിയിടിച്ചതിനും പകരം മിസൈൽ ഷാർപ്നെലുമായി ഒത്തുപോകുന്നതായി ചാനൽ ആരോപിച്ചു. അസർബൈജാൻ വിമാനത്തിന്റെ പൈലറ്റും എയർ ട്രാഫിക് കൺട്രോളും (എടിസി) തമ്മിലുള്ള അവസാന നിമിഷ സംഭാഷണം,എന്താണ് സംഭവിച്ചതെന്നതിന്റെ ഞെട്ടിക്കുന്ന വിശദാംശങ്ങൾ വെളിപ്പെടുത്തുന്നുണ്ടത്രെ.റിപ്പോർട്ടുകൾ പ്രകാരം, ജിപിഎസ് തകരാറിനെക്കുറിച്ച് പൈലറ്റ് എടിസിയെ രാവിലെ 8:12 ന് അറിയിക്കുകയും ബകുവിലേക്കു മടങ്ങാനുള്ള  സഹായം അഭ്യർത്ഥിക്കുകയും ചെയ്തു.

കുറച്ച് മിനിറ്റുകൾക്ക് ശേഷം, ഏകദേശം 8.16ന്, പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ കോക്ക്പിറ്റിൽ പക്ഷി ഇടിക്കാൻ സാധ്യത അറിയിച്ചു.  പൈലറ്റിന് എന്ത് സഹായമാണ് വേണ്ടതെന്ന് എടിസി പ്രതികരിച്ചു വിമാനം പറന്നുയർന്ന ബാക്കു വിമാനത്താവളത്തിലേക്ക് മടങ്ങാൻ പൈലറ്റ് ആദ്യം ആവശ്യപ്പെട്ടെങ്കിലും പിന്നീട് റഷ്യയിലെ മിനറൽനിവോഡി വിമാനത്താവളത്തിലേക്കു ദിശ മാറ്റുകയായിരുന്നു.

ADVERTISEMENT

ലെഫ്റ്റ് ഓർബിറ്റ്' നടത്താൻ എയർ ട്രാഫിക് കൺട്രോൾ പൈലറ്റിനോട് ആവശ്യപ്പെട്ടപ്പോൾ, അത് എക്സിക്യൂട്ട് ചെയ്യാൻ കഴിയില്ല, നിയന്ത്രണം നഷ്ടപ്പെട്ടു എന്ന് അദ്ദേഹം പ്രതികരിച്ചു. 8.21 ഓടെ, വിമാനത്തിന്റെ പൂർണ്ണ നിയന്ത്രണം നഷ്ടപ്പെട്ടതായി എടിസിയെ അറിയിച്ചു, തുടർന്ന് വിമാനം റഡാറിൽ നിന്ന് 37 മിനിറ്റോളം അപ്രത്യക്ഷമായി. പിന്നീട് അക്തൗവിനു സമീപം തകർന്നുവിഴുകയും. നാൽപ്പതിനടുത്ത് ആളുകൾ മരിക്കുകയും ചെയ്തു.

English Summary:

Azerbaijani airliner plane crash: Evidence is mounting to suggest that the fateful Azerbaijani airliner plane crash in Kazakhstan