ലോകത്തെ മാറ്റിമറിക്കും ‘നിഗൂഢ പദ്ധതി’ക്ക് പിന്നാലെ സക്കർബർഗ്, എആര്‍ ന്യൂറല്‍ റിസ്റ്റ്ബാന്ഡുമായി ഫെയ്സ്ബുക്
ഫെയ്സ്ബുക്കിന്റെ നിഗൂഢ പദ്ധതിയായ വെര്‍ച്വല്‍ എആര്‍ ന്യൂറല്‍ റിസ്റ്റ്ബാന്‍ഡിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കമ്പനി 2019ല്‍ ഏറ്റെടുത്ത സ്റ്റാര്‍ട്ട്-അപ് ആയ സിടിആര്‍എല്‍-ലാബ്‌സ് ആണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നത്. ഇലക്ട്രോമയോഗ്രാഫി (electromyography) ഉപയോഗിച്ച്
ഫെയ്സ്ബുക്കിന്റെ നിഗൂഢ പദ്ധതിയായ വെര്‍ച്വല്‍ എആര്‍ ന്യൂറല്‍ റിസ്റ്റ്ബാന്‍ഡിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കമ്പനി 2019ല്‍ ഏറ്റെടുത്ത സ്റ്റാര്‍ട്ട്-അപ് ആയ സിടിആര്‍എല്‍-ലാബ്‌സ് ആണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നത്. ഇലക്ട്രോമയോഗ്രാഫി (electromyography) ഉപയോഗിച്ച്
ഫെയ്സ്ബുക്കിന്റെ നിഗൂഢ പദ്ധതിയായ വെര്‍ച്വല്‍ എആര്‍ ന്യൂറല്‍ റിസ്റ്റ്ബാന്‍ഡിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കമ്പനി 2019ല്‍ ഏറ്റെടുത്ത സ്റ്റാര്‍ട്ട്-അപ് ആയ സിടിആര്‍എല്‍-ലാബ്‌സ് ആണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നത്. ഇലക്ട്രോമയോഗ്രാഫി (electromyography) ഉപയോഗിച്ച്
ഫെയ്സ്ബുക്കിന്റെ നിഗൂഢ പദ്ധതിയായ വെര്‍ച്വല്‍ എആര്‍ ന്യൂറല്‍ റിസ്റ്റ്ബാന്‍ഡിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കമ്പനി 2019ല്‍ ഏറ്റെടുത്ത സ്റ്റാര്‍ട്ട്-അപ് ആയ സിടിആര്‍എല്‍-ലാബ്‌സ് ആണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നത്. ഇലക്ട്രോമയോഗ്രാഫി (electromyography) ഉപയോഗിച്ച് ചിന്തകളെ മനുഷ്യര്‍ക്ക് ഇതുവരെ സാധ്യമല്ലാത്ത രീതിയില്‍ പ്രവൃത്തിയിലേക്കു കൊണ്ടുവരാനായിരിക്കും പുതിയ സാങ്കേതികവിദ്യയ്ക്കു സാധിക്കുക. കംപ്യൂട്ടറിനു മുന്നില്‍ നിങ്ങളുടെ കൈയ്ക്ക് പാകത്തിനു നിര്‍മിച്ചെടുത്ത (ഇല്ലാത്ത) കീബോഡില്‍ ടൈപ്പു ചെയ്യുന്നത് ആലോചിച്ചു നോക്കൂ. അതേസമയം, ഇല്ലാത്ത കീബോഡ് ആണെങ്കിലും ടൈപ്പു ചെയ്യുന്ന അനുഭവം (ക്ലിക്കുകളും മറ്റും) അനുഭവിക്കുകയും ചെയ്യാം. നിങ്ങളുടെ മുന്നില്‍ വച്ചിരിക്കുന്ന ഒരു സ്‌ക്രീനിലെ മെന്യു ആംഗ്യങ്ങളിലൂടെ പ്രവര്‍ത്തിപ്പിക്കുന്നതും ചിന്തിക്കൂ. ആ സ്‌ക്രീനും യഥാര്‍ഥത്തില്‍ നിങ്ങളുടെ മുന്നിലില്ലെന്നു ഓര്‍ക്കുക. സ്‌ക്രീനും കീബോഡും അവിടെയുണ്ടെന്നുള്ള പ്രതീതിയുണ്ടാക്കാന്‍ സാധിക്കുന്നതാണ് ഫെയ്‌സ്ബുക്കിന്റെ ഓഗ്‌മെന്റഡ് റിയാലിറ്റിയും അതിനെ നിയന്ത്രിക്കാന്‍ അവര്‍ ഇറക്കാന്‍ പോകുന്ന റിസ്റ്റ്ബാന്‍ഡുമെന്നാണ് മനസ്സിലാക്കാനാകുന്നത്. എആര്‍ ഗ്ലാസിനൊപ്പമായിരിക്കും പുതിയ റിസ്റ്റ്ബാന്‍ഡ് പ്രവര്‍ത്തിക്കുക.
ഇതെല്ലാം നിലവിലില്ലാത്ത സാങ്കേദികവിദ്യയായതിനാല്‍ കൂടുതല്‍ വായിക്കുന്നതിനു മുൻപ് ഫെയ്‌സ്ബുക് പുറത്തുവിട്ട വിഡിയോ കാണൂ: https://www.facebook.com/TechAtFacebook/videos/1146186389155473/
ഭാവിയിലെ കംപ്യൂട്ടിങ് ഇങ്ങനെയൊക്കെയാകാം. ഒക്യുലസ് വിആര്‍, പ്രൊജക്ട് ആറിയ തുടങ്ങി ഭാവി കംപ്യൂട്ടിങ്ങിനെ മാറ്റിമറിക്കാനുള്ള വിവിധ പദ്ധതികളാണ് ഫെയ്‌സ്ബുക്കിന്റെ ലാബുകളില്‍ പരീക്ഷിക്കുന്നത്. എആര്‍, വിആര്‍ ഹെഡ്‌സെറ്റുകള്‍ക്ക് നിരവധി പാരാധീനതകളുണ്ട്. പലതും എളുപ്പം മറികടക്കാനാവില്ല. ഈ മേഖലയിലേക്കാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഭാവി-കേന്ദ്രീകൃത ടെക്‌നോളജി വളര്‍ത്തിയെടുക്കുന്ന ഫെയ്സ്ബുക് റിയാലിറ്റി ലാബ്‌സ് അഥവാ എഫ്ആര്‍എല്‍ എന്ന സ്ഥാപനത്തിന്റെ സ്ഥാനം. സക്കര്‍ബര്‍ഗിന്റെ സാമ്രാജ്യത്തില്‍ ഓഗ്‌മെന്റഡും വെര്‍ച്വലുമായുള്ള എല്ലാ ആശയങ്ങളും കൂട്ടിയിണക്കപ്പെടുന്നത് ഇവിടെയാണ്. കംപ്യൂട്ടിങ് മേഖലയിലെ ഏറ്റവും വലിയ ബാലികേറാമലകളിലൊന്നാണ് എഫ്ആര്‍എല്‍ കീഴടക്കാന്‍ ശ്രമിക്കുന്നത്. കംപ്യൂട്ടര്‍ മൗസിന്റെയും കീബോഡിന്റെയുമടക്കം പ്രവര്‍ത്തനങ്ങളെ ഉടച്ചുവാര്‍ക്കുക എന്ന ജോലിയാണ് അവര്‍ ഏറ്റെടുത്തിരിക്കുന്നത്.
വാച്ചു പോലെ അണിയാവുന്ന, മനസ്സുകൊണ്ടു നിയന്ത്രിക്കാവുന്ന ഒരു റിസ്റ്റ്ബാന്‍ഡ് ആണ് എഫ്ആര്‍എല്‍ പുറത്തിറക്കാന്‍ ശ്രമിക്കുന്നത്. ഒരാളുടെ ചിന്തയും ഉദ്ദേശവും വായിച്ചെടുത്ത് അത് ആംഗ്യങ്ങള്‍ വഴി പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരു കൈ വീശലിലൂടെ എന്തെല്ലാം കാര്യങ്ങള്‍ നടത്താമെന്ന സാധ്യതകളാണ് അവര്‍ കാണിച്ചുതരുന്നത്. ചിലപ്പോള്‍ കൈകൾ പോലും ഉപയോഗിക്കാതെ കംപ്യൂട്ടിങ് നടത്താനും കഴിഞ്ഞേക്കും.
ഇതൊരു അവിശ്വസനീയമായ നിമിഷമാണ്. പഴയ ലോകത്തെ മാറ്റിമറിക്കാന്‍ സാധിക്കുന്ന നൂതനത്വവും, കണ്ടെത്തലും സമ്മേളിപ്പിക്കുന്ന ഒന്നാണ് തങ്ങളടേത് എന്നാണ് എഫ്ആര്‍എല്‍ റിസേര്‍ച് സയന്‍സ് ഡയറക്ടര്‍ സീന്‍ കെലര്‍ പറയുന്നത്. കംപ്യൂട്ടിങ്ങിനെ അടുത്ത ഘട്ടത്തിലേക്ക് കടത്തിവിടാനുള്ള നിരവധി പരിശ്രമങ്ങള്‍ വര്‍ഷങ്ങളായി നടന്നു വരികയാണ്. അവയില്‍ ഏറ്റവും മികച്ചവയുടെ കൂട്ടത്തിലാണ് എഫ്ആര്‍എലിന്റെ പുതിയ സാങ്കേതികവിദ്യ എന്നു നിരീക്ഷകര്‍ പറയുന്നു. (ഇല്ലാത്ത) ക്രയോണ്‍സും പെന്‍സിലും പേനയും കീബോഡും മൗസുമെല്ലാം കൈയ്യില്‍ പിടിപ്പിച്ചിരിക്കുന്ന ഉപകരണം വഴി ഉപയോഗിക്കാന്‍ കഴിയുന്ന കാലം വരാമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. തങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയിലേക്ക് ഇതിനെയെല്ലാം പരിഷ്‌കരിച്ചെടുക്കാനായാല്‍ ഫെയ്‌സ്ബുക്കിന് മനുഷ്യര്‍ ഇതുവരെ ഉപയോഗിച്ചു വന്ന ഇന്‍പുട്ട് ഉപകരണങ്ങളില്‍ പലതിനെയും ഇല്ലാതാക്കാന്‍ സാധിച്ചേക്കും. തങ്ങളുടെ ഓക്യുലസ് ക്വെസ്റ്റിന്റെ ഹാന്‍ഡ് ട്രാക്കിങ് ആപ്ലിക്കേഷനുകളില്‍ ഇതിന്റെ സൂചനകള്‍ ഫെയ്‌സ്ബുക് പുറത്തുവിട്ടിട്ടുമുണ്ട്. കംപ്യൂട്ടിങ് സമയത്ത് കൈകളും വിരലുകളും കൂടുതല്‍ സ്വതന്ത്രമാക്കാനാണ് ഫെയ്‌സ്ബുക് ശ്രമിക്കുന്നത്.
വിആര്‍ ഉപയോഗിച്ചു ശീലമുള്ളവര്‍ക്ക് പരിചയമുള്ള ഒന്നാണ് വെര്‍ച്വല്‍ റിയാലിറ്റി 'പിഞ്ച്'. കേസര്‍ (cursor) ഒരു ഐറ്റത്തിന്റെ മുകളില്‍ കൊണ്ടുവന്ന ശേഷം തള്ളവിരലും ചൂണ്ടുവിരലും ഒരുമിച്ചു കൊണ്ടുവന്നാല്‍ സിലക്ഷന്‍ നടത്താന്‍ അനുവദിക്കുന്ന ഒന്നാണ് പിഞ്ച് ജസ്ചര്‍. എന്നാല്‍, ഇതിന് വേണ്ട കൃത്യത ആര്‍ജിക്കാന്‍ ഇതുവരെ ആയിട്ടില്ല. ഇതെല്ലാം ഒറ്റയിടിക്കു മാറ്റിക്കളയാനാണ് ഇലക്ട്രോമയോഗ്രാഫി അഥവാ ഇഎംജി ഉപയോഗിക്കാന്‍ ഫെയ്‌സ്ബുക് ശ്രമിക്കുന്നത്. അസ്ഥിവഴി എത്തുന്ന വൈദ്യുതി പ്രവര്‍ത്തനം (electrical activity) വിലയിരുത്താനും അത് രേഖപ്പെടുത്താനുമുള്ള ശ്രമമാണ് ഇഎംജി സാങ്കേതികവിദ്യ വഴി നടത്തുന്നത്. സങ്കീര്‍ണമായ വെര്‍ച്വല്‍ കംപ്യൂട്ടിങ് ഇടപെടലുകള്‍ കൂടുതല്‍ സ്വാഭാവികമായി നടത്താനുളള ശ്രമത്തിന്റെ ആദ്യ പടിയാണിത്.
ഇപ്പോള്‍ കമ്പനി കാണിച്ചു തന്ന സെന്‍സറുകള്‍ക്ക് തലച്ചോറില്‍ നിന്നു പ്രവഹിക്കുന്ന മോട്ടോര്‍ നേര്‍വ് സിഗ്നലുകളെ കണങ്കൈയില്‍ വച്ച് വ്യഖ്യാനിക്കാനുള്ള ശേഷിയാണുള്ളത്. അടുത്ത ഘട്ടത്തില്‍ കൈ പോലും ആവശ്യമില്ലാതെ ഇതെല്ലാം നടത്താനാകുമോ എന്നും പരീക്ഷിക്കാനാണ് എഫ്ആര്‍എല്‍ ശ്രമിക്കുന്നത്. ഹാന്‍ഡ്‌സ് ഫ്രീ സിസ്റ്റങ്ങള്‍ ഇപ്പോള്‍ത്തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഉദാഹരണത്തിന് ആമസോണ്‍ അലക്‌സ. എന്നാല്‍, ഇത് പൊതു സ്ഥലങ്ങളിലും മറ്റും വേണ്ടത്ര സ്വകാര്യതയോടെ ഉപയോഗിക്കാനാവില്ല. ഇവിടെയാണ് പുതിയ സിസ്റ്റത്തിന്റെ പ്രാധാന്യം.
∙ ന്യൂറാലിങ്ക്
രണ്ടും വ്യത്യസ്തമാണെങ്കിലും ഇലോണ്‍ മസ്‌കിന്റെ ന്യൂറാലിങ്ക് പദ്ധതിയെ വിമര്‍ശിച്ച് സക്കര്‍ബര്‍ഗ് രംഗത്തെത്തിയിരുന്നു. തലയോട്ടി തുറന്നും മറ്റുമുള്ള ഇംപ്ലാന്റുകളെയാണ് അദ്ദേഹം വിമര്‍ശിച്ചത്. അതിനാലാണ് ഫെയ്സ്ബുക് ഇഎംജി സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്നു പറയുന്നു. ചിന്തയുടെ സ്വാധീനത്തില്‍ കംപ്യൂട്ടിങ് നടത്താനുള്ള ശ്രമമാണ് സക്കര്‍ബര്‍ഗിന്റെ കമ്പനിയുടേത്. അതേസമയം, റിസ്റ്റ് ബാന്‍ഡും ഉപയോക്താവിനെക്കുറിച്ച് ധാരാളം ഡേറ്റാ ശേഖരിക്കും. ഫെയ്‌സ്ബുക് പോലെയൊരു കമ്പനിയെ തന്റെ സ്വകാര്യ ഡേറ്റ ഏല്‍പ്പിച്ചു നല്‍കാന്‍ ഭയക്കുന്നവര്‍ക്ക് ഇത് ഉപയോഗിക്കലും എളുപ്പമാവില്ല.
English Summary: Facebook develops neural wristbands that work with AR glasses