ഈ കോവിഡ് കാലത്ത് ലാപ്‌ടോപ്പുകള്‍ (അല്ലെങ്കില്‍ ഡെസ്‌ക്ടോപ്പുകള്‍) ഇല്ലാത്ത ജീവിതം ചിന്തിക്കുക എളുപ്പമല്ല. വിദ്യാര്‍ഥിയാണെങ്കിലും ഉദ്യോഗസ്ഥനാണെങ്കിലും സമയാസമയങ്ങളില്‍ പുതിയ ലാപ്‌ടോപ് വാങ്ങേണ്ടിവരും. കയ്യിലുള്ള ലാപ്‌ടോപ് കേടായിട്ട് പോരെ പുതിയതിനെക്കുറിച്ചു ചിന്തിക്കാന്‍ എന്ന തോന്നലൊക്കെ നല്ലതാണ്.

ഈ കോവിഡ് കാലത്ത് ലാപ്‌ടോപ്പുകള്‍ (അല്ലെങ്കില്‍ ഡെസ്‌ക്ടോപ്പുകള്‍) ഇല്ലാത്ത ജീവിതം ചിന്തിക്കുക എളുപ്പമല്ല. വിദ്യാര്‍ഥിയാണെങ്കിലും ഉദ്യോഗസ്ഥനാണെങ്കിലും സമയാസമയങ്ങളില്‍ പുതിയ ലാപ്‌ടോപ് വാങ്ങേണ്ടിവരും. കയ്യിലുള്ള ലാപ്‌ടോപ് കേടായിട്ട് പോരെ പുതിയതിനെക്കുറിച്ചു ചിന്തിക്കാന്‍ എന്ന തോന്നലൊക്കെ നല്ലതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ കോവിഡ് കാലത്ത് ലാപ്‌ടോപ്പുകള്‍ (അല്ലെങ്കില്‍ ഡെസ്‌ക്ടോപ്പുകള്‍) ഇല്ലാത്ത ജീവിതം ചിന്തിക്കുക എളുപ്പമല്ല. വിദ്യാര്‍ഥിയാണെങ്കിലും ഉദ്യോഗസ്ഥനാണെങ്കിലും സമയാസമയങ്ങളില്‍ പുതിയ ലാപ്‌ടോപ് വാങ്ങേണ്ടിവരും. കയ്യിലുള്ള ലാപ്‌ടോപ് കേടായിട്ട് പോരെ പുതിയതിനെക്കുറിച്ചു ചിന്തിക്കാന്‍ എന്ന തോന്നലൊക്കെ നല്ലതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ കോവിഡ് കാലത്ത് ലാപ്‌ടോപ്പുകള്‍ (അല്ലെങ്കില്‍ ഡെസ്‌ക്ടോപ്പുകള്‍) ഇല്ലാത്ത ജീവിതം ചിന്തിക്കുക എളുപ്പമല്ല. വിദ്യാര്‍ഥിയാണെങ്കിലും ഉദ്യോഗസ്ഥനാണെങ്കിലും സമയാസമയങ്ങളില്‍ പുതിയ ലാപ്‌ടോപ് വാങ്ങേണ്ടിവരും. കയ്യിലുള്ള ലാപ്‌ടോപ് കേടായിട്ട് പോരെ പുതിയതിനെക്കുറിച്ചു ചിന്തിക്കാന്‍ എന്ന തോന്നലൊക്കെ നല്ലതാണ്. കൂടാതെ, ഉള്ള ലാപ്‌ടോപ്പില്‍ നിന്ന് കിട്ടാവുന്ന അവസാനത്തെ ഉപയോഗവും ഊറ്റിയെടുത്ത ശേഷം പുതിയതു വാങ്ങുന്നവര്‍ പരിസ്ഥിതിസ്നേഹവും കാണിക്കുന്നവരാണ്. പക്ഷേ, വാങ്ങേണ്ട സമയത്തു മാത്രം അന്വേഷിക്കേണ്ടതല്ല ചില കാര്യങ്ങള്‍. അവനേരത്തെ അറിഞ്ഞുവച്ചാല്‍ വേണ്ടസമയത്ത് പലതരം വെപ്രാളങ്ങളും ഒഴിവാക്കി അബദ്ധത്തില്‍ ചെന്ന് ചാടാതിരിക്കാം. ലാപ്‌ടോപ്പുകളുടെ ശക്തിയും ഫീച്ചറുകളും പരിഗണിച്ചു തുടങ്ങുന്നതിനു മുൻപ് തീരുമാനിക്കേണ്ട ഒന്നുണ്ട്. ഏത് ഓപ്പറേറ്റിങ് സിസ്റ്റത്തിലുള്ള കംപ്യൂട്ടറാണ് വാങ്ങേണ്ടത് എന്നതാണത്. നമുക്ക് ഇന്നു ലഭ്യമായ നാല് പ്രധാനപ്പെട്ട ഓപ്പറേറ്റിങ് സിസ്റ്റങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ലാപ്‌ടോപ് വാങ്ങുമ്പോള്‍ ഓര്‍ക്കേണ്ട കാര്യങ്ങള്‍ അവലോകനം ചെയ്യാം:

 

ADVERTISEMENT

∙ വിന്‍ഡോസ്

 

ഏറ്റവുമധികം ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ്. ഓഫിസ്, ഔട്ട്‌ലുക്ക് സേവനങ്ങളും പ്രയോജനപ്രദമാണ്. ഫോട്ടോഷോപ് തുടങ്ങി മിക്കവാറും പ്രോഗ്രാമുകളെല്ലാം പ്രവൃത്തിപ്പിക്കാമെന്നതും ഇതിന്റെ ഗുണങ്ങളുടെ കൂട്ടത്തില്‍ പെടുത്താം. താരതമ്യേന വില കുറഞ്ഞ കംപ്യൂട്ടറുകളും ലഭ്യമാണ് എന്നതും പലര്‍ക്കും ആകര്‍ഷണീയമാണ്.

 

ADVERTISEMENT

∙ മാക്ഒഎസ്

 

ആപ്പിളിന്റെ മാക്ഒഎസ് ഉപയോഗിച്ചുള്ള കംപ്യൂട്ടറുകള്‍ക്ക് മേന്മയുണ്ടെങ്കിലും ഇത് പൊതുവെ ആപ്പിളിന്റെ ഹാര്‍ഡ്‌വെയര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനാല്‍ വില കൂടുതലായിരിക്കും. ഇപ്പോള്‍ ലഭ്യമായ ഏറ്റവും കുറഞ്ഞ മാക് കംപ്യൂട്ടറിന് 67,000 രൂപയിലേറെ നല്‍കണം. മറ്റൊരു പ്രശ്‌നം സര്‍വീസാണ്. ഇവയ്ക്ക് സര്‍വീസ് വേണ്ടിവന്നാല്‍ നല്ല പണം ചെലവായേക്കുമെന്നതു കൂടാതെ, സര്‍വീസ് സെന്ററുകള്‍ അന്വേഷിച്ചു നടക്കുകയും വേണ്ടിവരും. അടുത്തുള്ള ക്യംപ്യൂട്ടര്‍ മെക്കാനിക്കുകള്‍ മാക് കംപ്യൂട്ടറുകള്‍ നന്നാക്കി നല്‍കണമെന്നില്ല. എന്നാല്‍, ഇവയ്ക്ക് പൊതുവെ സര്‍വീസ് കുറവാണ്. പണം പ്രശ്‌നമല്ല, മികച്ച പ്രകടനമാണ് നോക്കുന്നതെങ്കില്‍ മാക്ഒഎസിലുള്ള ലാപ്‌ടോപ്പുകള്‍ പരിഗണിക്കാം. മാക്ബുക്കുകള്‍ വാങ്ങാന്‍ തീരുമാനിച്ചു കഴിഞ്ഞവര്‍ അവയെക്കുറിച്ച് പ്രത്യേകമായി പഠിക്കുന്നതായിരിക്കും ഉചിതം. 

 

ADVERTISEMENT

∙ ക്രോം ഒഎസ്

 

തങ്ങളുടെ ബ്രൗസറിന്റെ കാര്യത്തിലെന്നവണ്ണം ഗൂഗിളിന്റെ കംപ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിനും ക്രോം എന്ന പേരാണ് നല്‍കിയിരിക്കുന്നത്. ക്രോംബുക്കുകള്‍ എന്നാണ് ക്രോം നോട്ട്ബുക്കുകളെ വിളിക്കുക. സമാന്യം മികച്ച സിസ്റ്റങ്ങൾ ലഭിക്കുമെങ്കിലും അഡോബിയുടെ ഫോട്ടോഷോപ്പ് പോലെയുള്ള സോഫ്റ്റ്‌വെയര്‍ ഇതില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധ്യമല്ല.

 

∙ ലിനക്‌സ്

 

അഡോബിയുടെ സോഫ്റ്റ്‌വെയര്‍, മൈക്രോസോഫ്റ്റ് ഓഫിസ് തുടങ്ങി പല പ്രോഗ്രാമുകളും വേണ്ടെന്നുണ്ടെങ്കില്‍ പരിഗണിക്കാവുന്ന ഒന്നാണ് ലിനക്‌സ്. ഫോട്ടോ എഡിറ്റിങ്ങിന് ഡാര്‍ക്‌ടേബിൾ ഉപോയിഗിക്കാം. ഓഫിസിനു പകരം ലിബ്രെഓഫിസും മറ്റും ഉപയോഗിക്കാം. പഠിച്ചെടുക്കാന്‍ അല്‍പം പ്രയാസമുണ്ടെങ്കിലും വിന്‍ഡോസിലേതു പോലെ വൈറസും മറ്റും പ്രശ്നമാകുകയില്ല. മിക്ക വിന്‍ഡോസ് ലാപ്‌ടോപ്പുകളിലും ലിനക്‌സ് പ്രവര്‍ത്തിക്കും. 

 

ഒഎസ് ഏതു വേണമെന്നു നിര്‍ണയിച്ചു കഴിഞ്ഞാല്‍ പിന്നെ ഏത് പ്രോസസര്‍ വേണമെന്നു തീരുമാനിക്കാം. ഇന്റലും എഎംഡിയും പിസി പ്രോസസറുകള്‍ ഇറക്കുന്നുണ്ട്.

 

∙ ഇന്റൽ

 

ഇന്റലിന്റെ പ്രോസസറുകള്‍ കോര്‍ ഐ3, കോര്‍ ഐ5, കോര്‍ ഐ7, കോര്‍ ഐ9 തുടങ്ങിയ സീരീസുകളിലാണ് ഇറങ്ങുന്നത്. ഏറ്റവും പുതിയ പ്രോസസറുകള്‍ 11-ാം തലമുറയിലേതാണ്. ഇവയില്‍ കോര്‍ ഐ3 ഏറ്റവും ശക്തി കുറഞ്ഞതും കോര്‍ ഐ9 ഏറ്റവും ശക്തി കൂടിയതുമാണ്. കൂടാതെ ഇവയുടെ പേരിന്റെ കൂടെ വൈ, യു, എച് എന്നും ഉണ്ടാകും. ഇവയില്‍ വൈ ഉള്ളവയ്ക്ക് മികച്ച ബാറ്ററി പ്രകടനം ലഭിക്കുമെന്നു പറയുന്നു. 

 

∙ എഎംഡി

 

ഇന്റലിന്റേതു പോലെ തന്നെ റൈസണ്‍ 3, റൈസണ്‍ 5, റൈസണ്‍ 7 എന്നിങ്ങനെയുള്ള സീരീസുകളിലാണ് എഎംഡിയും പ്രോസസറുകള്‍ ഇറക്കുന്നത്. ഇവ ഇന്റലിന്റെ സീരീസിനോട് എതിരിടാനായി ഇറക്കിയതാണ്. അതായത് ഇന്റല്‍ കോര്‍ ഐ5നു തുല്യമായിരിക്കും റൈസണ്‍5.

 

∙ ഗ്രാഫിക്‌സ് 

 

ഗ്രാഫിക്‌സിന്റെ കാര്യത്തില്‍ അടുത്തിടെ എഎംഡി-കേന്ദ്രീകൃത കംപ്യൂട്ടറുകള്‍ ഇന്റലിനെക്കാള്‍ അല്‍പം മുന്നില്‍ കയറിയിരുന്നു. വിഡിയോ എഡിറ്റിങ്, ഗെയിമുകള്‍ കളിക്കല്‍ തുടങ്ങി നല്ല ശക്തിവേണ്ട കാര്യങ്ങളില്‍ ചെറിയൊരു പ്രകടന വ്യത്യാസം കാണാമായിരുന്നു. ഇപ്പോള്‍ ഇന്റല്‍ ഒപ്പമെത്തിയെന്നു പറയുന്നുണ്ടെങ്കിലും അതല്ല എഎംഡി അല്‍പം മുന്നില്‍ തന്നെയാണെന്ന് വാദിക്കുന്നവരും ഉണ്ട്. എഎംഡി ഉപയോഗിക്കുന്നത് ഇന്റഗ്രേറ്റഡ് ഗ്രാഫിക്‌സ് ആണ്. 

 

∙ എത്ര ശക്തി വേണം?

 

കോര്‍ ഐ5 അല്ലെങ്കില്‍ അതിനു തുല്യമായ പ്രോസസറാണ് സാമാന്യം ശക്തിവേണ്ട കംപ്യൂട്ടിങ്ങിന് വേണ്ടിവരിക. അതേസമയം, വെബ് ബ്രൗസിങും ചെറിയ ഉപയോഗവും ഉള്ളൂവെങ്കില്‍ ഐ3 ഒക്കെ മതിയാകും. എന്നാല്‍, കൂടുതല്‍ കരുത്തുള്ള പിസിയാണ് വേണ്ടതെങ്കില്‍ ഐ7 സീരീസോ അതിനു തുല്യമായ എഎംഡി സീരീസോ പരിഗണിക്കുക.

 

ക്രോം ഒഎസ് ആണെങ്കില്‍ എല്ലാം തന്നെ ബ്രൗസര്‍ വഴിയാണ് നിര്‍വഹിക്കുക. അതിന് ഒരു ഐ3 മെഷീന്‍ മതിയാകും. അല്ലെങ്കില്‍ റൈസണ്‍ 4000 ചിപ്. ഐ5, ഐ7 ചിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ക്രോംബുക്കുകളും ഉണ്ട്. എന്നാല്‍, അവയ്ക്കായി പണം ചെലവിടുന്നതിലും ഭേദം വിന്‍ഡോസ് മെഷീനുകള്‍ക്കായി പൈസ മുടക്കുന്നതായിരിക്കും. 

 

∙ റാം

 

വിഡിയോ എഡിറ്റിങ്, ഗെയിം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ടി വാങ്ങുന്ന കംപ്യൂട്ടറുകള്‍ക്ക് എത്ര റാം ചേര്‍ക്കാമോ അത്രയും നല്ലതായിരിക്കും. ടെക്‌സ്റ്റ് എഡിറ്റിങ്, ബ്രൗസിങ്, വിഡിയോ കാണല്‍ തുടങ്ങിയ ചെറിയ കാര്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കുന്നതെങ്കില്‍ 4ജിബി മതിയാകും. എന്നാല്‍, എന്തെങ്കിലും അധികശക്തി വേണ്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ കുറഞ്ഞത് 8ജിബി ആയിരിക്കും നല്ലത്. അതേസമയം, 16 ജിബിയോ അതിലും കൂടുതലോ റാം ഉള്ളതാണ് ഇനിയുള്ള കാലത്ത് ശക്തി കൂടിയ പ്രവൃത്തികള്‍ക്ക് നല്ലതെന്ന വാദവും ഉണ്ട്. ലാപ്‌ടോപ് വാങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. റാം അപ്‌ഗ്രേഡബിൾ ആണോ എന്നത്. എന്നു പറഞ്ഞാല്‍ 4ജിബി റാം മാത്രമാണ് ഉള്ളതെങ്കിലും ഭാവിയില്‍ ആവശ്യമെന്നു തോന്നിയാല്‍ കൂടുതല്‍ റാം വയ്ക്കാനാകുമോ എന്ന് അറിഞ്ഞു വയ്ക്കുക. മറ്റൊന്ന് റാം മദര്‍ബോഡില്‍ നിന്ന് ഇളക്കി മാറ്റാനാവാത്ത വിധത്തില്‍ ഘടിപ്പിച്ചാണോ വില്‍ക്കുന്നത് എന്നതാണ്. ക്രോം ബുക്കുകള്‍ക്ക് 4ജിബി റാം മതിയാകും. ഇക്കാലത്ത് ഡിഡിആര്‍4 റാം ഉള്ള മോഡലുകള്‍ തന്നെ നോക്കി വാങ്ങുന്നതായിരിക്കും മെച്ചം. 

 

∙ ഗ്രാഫിക്‌സ് കാര്‍ഡ്

 

സാങ്കേതികമായി പറഞ്ഞാല്‍ എല്ലാ ലാട്‌പോപ്പുകള്‍ക്കും ഗ്രാഫിക്‌സ് കാര്‍ഡ് ഉണ്ട്. ചിലത് ഇന്റഗ്രേറ്റഡ് ഗ്രാഫിക്‌സ് എന്ന പേരില്‍ അറിയപ്പെടുന്നു. സാധാരണ ഉപയോക്താക്കള്‍ക്ക് ഇത് മതിയാകും. എച്ഡി സിനിമകള്‍ കാണാനും, അധികം ശേഷി വേണ്ടാത്ത ഗെയിമുകള്‍ കളിക്കാനും ഇതുമതിയാകും. അതേസമയം, വിഡിയോ എഡിറ്റിങ്, ശക്തിവേണ്ട ഗെയിമുകളോ കളിക്കുന്നുണ്ടെങ്കില്‍ ഡിസ്‌ക്രീറ്റ് ഗ്രാഫിക്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ഗ്രാഫിക്‌സ് കാര്‍ഡുകള്‍ വേണം. ഇത്തരം ഗ്രാഫിക്‌സ് കാര്‍ഡുകള്‍ ഏറെയും നിര്‍മിക്കുന്നത് എന്‍വിഡിയയും എഎംഡിയുമാണ്. 

 

∙ സംഭരണശേഷി

 

പഴയ തരം ഹാര്‍ഡ് ഡ്രൈവുകളെക്കാള്‍ പ്രവര്‍ത്തനക്ഷമതയുളളവയാണ് എസ്എസ്ഡികള്‍ (SSD). ലാപ്‌ടോപ്പുകളും മറ്റും ഉപയോഗിക്കുന്നവര്‍ പഴയ ഹാര്‍ഡ് ഡ്രൈവുകള്‍ മാറ്റി എസ്എസ്ഡികള്‍ ഘടിപ്പിച്ചാല്‍ കംപ്യൂട്ടറിന്റെ പ്രവര്‍ത്തന വേഗം വര്‍ധിക്കുന്നതു കാണാം. എന്‍വിഎംഇ, എം.2 തുടങ്ങിയവ സ്വീകരിക്കുന്ന മദര്‍ബോര്‍ഡുകളാണെങ്കില്‍ അവ വച്ചാല്‍ കൂടുതല്‍ ഗുണകരമായിരിക്കും. പുതിയ കംപ്യൂട്ടറുകള്‍ വാങ്ങുന്നവരും ഇത്തരം ഡ്രൈവുകളുള്ളത് വാങ്ങുന്നതാണ് ഗുണകരം. ഇനി അവ വാങ്ങാനുള്ള പണം ഇല്ലെങ്കിലും സാരമില്ല, ഇവയും മാറ്റിവയ്ക്കാന്‍ സാധിക്കും. സാധാരണഗതിയില്‍ 256ജിബി സംഭരണശേഷിയാണ് ഏറ്റവും കുറഞ്ഞത് ലഭിക്കുക. പണമുണ്ടെങ്കില്‍ 512ജിബിയുടേത്  വാങ്ങാം.

 

∙ സ്‌ക്രീന്‍

 

പറ്റുമെങ്കില്‍ 1080പി റെസലൂഷനുള്ള മോഡല്‍ തന്നെ വാങ്ങുക.

 

∙ പോര്‍ട്ടുകള്‍

 

സാധ്യമെങ്കില്‍ കുറഞ്ഞത് ഒരു യുഎസ്ബി-സി പോര്‍ട്ട്, ഒരു യുഎസ്ബി-എ പോര്‍ട്ട്, മൈക്രോഫോണ്‍ അല്ലെങ്കില്‍ ഹെഡ്‌സെറ്റ് ജാക്, എസ്ഡി കാര്‍ഡ് റീഡര്‍ തുടങ്ങിയവയും ഉണ്ടെന്ന് ഉറപ്പുവരുത്തുന്നത് നല്ലാതായിരിക്കും. നിങ്ങള്‍ ക്യാമറ ഉപയോഗിക്കുന്നയാളാണെങ്കില്‍ കാര്‍ഡ് റീഡര്‍ ഉണ്ടെന്ന് ഉറപ്പു വരുത്തുന്നത് നല്ലതായിരിക്കും. യുഎസ്ബി-സി ചാര്‍ജിങും ഉണ്ടെങ്കില്‍ ഗുണകരമായിരിക്കും. ഇന്നത്തെ കാലത്ത് ഈ ഫീച്ചര്‍ ഉള്ള ലാപ്‌ടോപ്പുകള്‍ വാങ്ങുന്നതായിരിക്കും പല രീതിയിലും ഗുണം. ചാര്‍ജറുകള്‍ നഷ്ടപ്പെടുകയോ കേടാകുകയോ ചെയ്താല്‍, പറ്റുമെങ്കില്‍ കമ്പനിയുടെ തന്നെ ചാര്‍ജറുകള്‍ വാങ്ങാന്‍ ശ്രദ്ധിക്കണം.  

 

∙ വെബ്ക്യാം

 

വെബ്ക്യാം 2020നു ശേഷം ഒരു അനിവാര്യതയായി തീര്‍ന്നിരിക്കുകയാണ്. ഇതിനാല്‍ തന്നെ നല്ല വെബ്ക്യാമുകള്‍ ഉള്ള മോഡലുകള്‍ തിരഞ്ഞെടുക്കുന്നതായിരിക്കും മെച്ചം. പറ്റുമെങ്കില്‍ 1080പി റെസലൂഷന്‍ ഉള്ളവ തിരഞ്ഞെടുക്കുക. ഇല്ലെങ്കില്‍ 720പി.

 

ലാപ്‌ടോപ്പിന്റെ ഹിഞ്ച് നല്ലതാണോ എന്നത് അറിയേണ്ടത് മറ്റൊരു കാര്യമാണ്. ഓണ്‍ലൈനില്‍ പോകാതെ കടയില്‍ പോയി വാങ്ങേണ്ട കാര്യങ്ങളിലൊന്ന് ഇതാണ്. ലാപ്‌ടോപ് ഒരു കൈകൊണ്ടു തുറക്കാന്‍ പറ്റുമോ എന്നുള്ളത് നല്ലൊരു ടെസ്റ്റാണെന്നു പറയുന്നു. ഒരു കൈകൊണ്ടു തുറക്കാന്‍ സാധിക്കുമെങ്കില്‍ ഉപയോഗിച്ചിരിക്കന്നത് നല്ല ഹിഞ്ച് ആണെന്നു പറയുന്നു.

 

∙ വലുപ്പം, ഭാരം

 

നിങ്ങള്‍ക്ക് ലാപ്‌ടോപ് ഒരു കൈയ്യില്‍ എടുത്തുകൊണ്ടു നടക്കാനാകുമോ, അതോ ബാക്പാക് വേണോ തുടങ്ങിയ കാര്യങ്ങളും പരിഗണിക്കാം. ലാപ്‌ടോപ്പുകളുടെ ട്രാക്പാഡുകളും, കീബോഡുകളും നോക്കി വാങ്ങുക. ബാക്‌ലിറ്റ് കീബോഡുകള്‍ ചില സന്ദര്‍ഭങ്ങളില്‍ വളരെ ഗുണകരമായരിക്കും.

 

ലാപ്‌ടോപ് വാങ്ങാന്‍ നീക്കിവച്ചിരിക്കുന്ന പണത്തിനനുസരിച്ച് നിങ്ങള്‍ക്കു വേണ്ട സ്‌പെസിഫിക്കേഷന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ അടുത്തപടി റിവ്യൂകള്‍ വായിക്കുക എന്നതാണ്. ഒരേ സ്‌പെസിഫിക്കേഷന്‍ ഉള്ള ലാപ്‌ടോപ്പുകള്‍ പോലും പല രീതിയിലുള്ള പ്രകടനങ്ങള്‍ നടത്തുന്നതുകാണാം. ലഭ്യമായ മോഡലുകള്‍ താരതമ്യം ചെയ്തും ഉചതമായ ലാപ്‌ടോപ് കണ്ടെത്താം. 

 

English Summary: Things to look for while buying a new laptop now