കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ്! വീണ്ടും സ്മാർട് നീക്കവുമായി അംബാനി, വരുന്നത് ജിയോബുക്ക്
വില കുറഞ്ഞ ഉപകരണങ്ങള്‍ അവതരിപ്പിക്കുന്നതില്‍ പേരുകേട്ട കമ്പനിയായ റിലയന്‍സ് ജിയോ പുതിയ ലാപ്‌ടോപ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇത്തരമൊരു താത്പര്യം 2018ല്‍ തന്നെ ജിയോ അറിയിച്ചിരുന്നു. അന്ന് ജിയോയും സമാര്‍ട് ഫോണ്‍ പ്രോസസര്‍ നിര്‍മാതാവായ ക്വാല്‍കവുമായി ചര്‍ച്ച നടത്തിയിരുന്നു. ജിയോ നോട്ട്ബുക്കിന്റെ

വില കുറഞ്ഞ ഉപകരണങ്ങള്‍ അവതരിപ്പിക്കുന്നതില്‍ പേരുകേട്ട കമ്പനിയായ റിലയന്‍സ് ജിയോ പുതിയ ലാപ്‌ടോപ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇത്തരമൊരു താത്പര്യം 2018ല്‍ തന്നെ ജിയോ അറിയിച്ചിരുന്നു. അന്ന് ജിയോയും സമാര്‍ട് ഫോണ്‍ പ്രോസസര്‍ നിര്‍മാതാവായ ക്വാല്‍കവുമായി ചര്‍ച്ച നടത്തിയിരുന്നു. ജിയോ നോട്ട്ബുക്കിന്റെ പ്രത്യേകതകളിലൊന്ന് സെല്ലുലാര്‍ കണക്ടിവിറ്റി ആയിരിക്കും.
ജിയോ സാധാരണക്കാർക്കായി വിലകുറഞ്ഞ ഒരു ലാപ്‌ടോപ് അവതരിപ്പിക്കാൻ പോകുകയാണെന്ന് കിംവദന്തികൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതുവരെ അതിന്റെ വിവരങ്ങളൊന്നും പുറത്തുവന്നിട്ടുമില്ല. റിലയൻസ് ജിയോ ഇപ്പോൾ ജിയോബുക്ക് ലാപ്‌ടോപ്പിന്റെ ലോഞ്ചിലേക്കുള്ള ആദ്യ ചുവടുവെപ്പ് നടത്തിയേക്കാം എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജിയോയുടെ പുതിയ ലാപ്ടോപ് രാജ്യത്തെ പിസി വിപണിയെ പിടിച്ചുകുലുക്കുമെന്നും വിദഗ്ധർ പ്രവചിക്കുന്നു.
91മൊബൈൽസ് ആണ് ജിയോബുക്കിന്റെ പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. എന്നാൽ, പുറത്തുവന്ന റിപ്പോർട്ടിലും എവിടേയും ജിയോബുക്ക് എന്ന് പരാമർശിച്ചിട്ടില്ല. എന്തായാലും, റിലയൻസ് ജിയോയുടെ ലാപ്‌ടോപ്പിന് 400830078 എന്ന ഉൽപന്ന ഐഡി ഉണ്ടെന്നും വിൻഡോസ് 10 ഔട്ട്-ഓഫ്-ദി-ബോക്‌സ് ആയിരിക്കും ഇതിൽ പ്രവർത്തിക്കുക എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ലാപ്‌ടോപ്പിൽ ലൈസൻസുള്ള വിൻഡോസ് ലഭിക്കുമെന്നതിനാൽ ഇത് വിൻഡോസ് 11 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും സാധിക്കും. ജിയോഫോൺ നെക്സ്റ്റിൽ ചെയ്തതുപോലെ ചെലവ് കുറയ്ക്കുന്നതിനു ജിയോബുക്കിനൊപ്പം വിൻഡോസ് 10-ന്റെ ഏതെങ്കിലും തരത്തിലുള്ള ഫോർക്ക് ചെയ്ത പതിപ്പായിരിക്കും ജിയോ നൽകുക. ഇന്റൽ അല്ലെങ്കിൽ എംഎംഡി എന്നിവയിൽ നിന്നുള്ള x86 പ്രോസസറുകളുടെ സ്ഥാനത്ത് എആർഎം പ്രോസസറാകാനും സാധ്യതയുണ്ട്.
കമ്പനിയുടെ പേര് എംഡോർ ഡിജിറ്റൽ ടെക്നോളജി കോ ലിമിറ്റഡ് എന്നാണ് ലിസ്‌റ്റിങ് കാണിക്കുന്നത്. ലാപ്‌ടോപ്പുകൾക്കായി ജിയോ ഒരു മൂന്നാം കക്ഷി നിർമാതാവുമായി കരാറിലേർപ്പെട്ടിട്ടുണ്ടെങ്കിലും അത് ജിയോ ബ്രാൻഡിങ്ങിൽ തന്നെയാകും വിൽക്കുക.
ഇന്ത്യയുടെ ബിഐഎസ്, ഗീക്ക്ബെഞ്ച് എന്നിവ പോലുള്ള ചില പ്ലാറ്റ്‌ഫോമുകളിൽ ജിയോബുക്ക് സംബന്ധിച്ച് റിപ്പോർട്ടുകൾ നേരത്തേ വന്നിട്ടുണ്ട്. ഇന്ത്യയിൽ ഒരു ഉൽപന്നം വിൽപനയ്‌ക്കെത്തുന്നതിന് മുൻപ് ബിഐഎസ് സർട്ടിഫിക്കേഷൻ ആവശ്യമാണ്. അതേസമയം, പരമാവധി പ്രകടനം കണ്ടെത്താൻ ഗീക്ക്ബെഞ്ച് ഡ്രൈ റണ്ണും ഉറപ്പാക്കുന്നു.
എന്നാൽ, ജിയോബുക്ക് ആൻഡ്രോയിഡ് 11 ഉപയോഗിക്കുമെന്നാണ് ഗീക്ക്ബെഞ്ച് ലിസ്റ്റിങ്ങിൽ കാണിക്കുന്നത്. ജിയോബുക്കിന് മറ്റൊരു ഒഎസ് മോഡൽ കൂടി ഉണ്ടായിരിക്കാമെന്നതിന്റെ സൂചനയാകാം ഇതെന്നും ചിലർ നിരീക്ഷിക്കുന്നു. ജിയോബുക്ക് മീഡിയടെക് MT8788 പ്രോസസറും 2 ജിബി റാമും ഉൾപ്പെടുത്തിയ ലാപ്ടോപ് ആയിരിക്കും പുറത്തിറങ്ങുക. എന്നാൽ, ജിയോബുക്ക് സംബന്ധിച്ച് ജിയോ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല, എന്നാൽ ജിയോയുടെ വിപണി വിപുലീകരിക്കാൻ കൂടുതൽ ഉപകരണങ്ങൾ നിർമിക്കുന്നുണ്ട്.
ജിയോബുക്ക് കൂടാതെ ആദ്യത്തെ 5ജി ഫോൺ നിർമിക്കാനും ജിയോ നീക്കം നടത്തുന്നുണ്ട്. ഇതെല്ലാം വരാനിരിക്കുന്ന വാർഷിക ഷെയർഹോൾഡർമാരുടെ മീറ്റിങ്ങിൽ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചടങ്ങിൽ ജിയോ ലാപ്‌ടോപ്പിനെക്കുറിച്ചുള്ള സൂചന നൽകാനും സാധ്യതയുണ്ട്.
English Summary: JioBook laptop with Windows 10 may be closer to its launch in India