ഫിറ്റ്ബിറ്റ് വേർസ 4, സെൻസ് 2, ഇൻസ്പയർ 3 സ്മാർട് വാച്ചുകൾ ഇന്ത്യയിലെത്തി
ഫിറ്റ്ബിറ്റ് ഇന്ത്യയിൽ മൂന്ന് സ്മാർട് വാച്ചുകൾ അവതരിപ്പിച്ചു. 8,999 രൂപയാണ് തുടക്ക വില. പഴയ മോഡലുകൾ പരിഷ്കരിച്ചാണ് മുൻനിര സ്മാർട് വാച്ചുകൾ പുതുക്കി, കൂടുതൽ താങ്ങാനാവുന്ന വിലയിൽ പുറത്തിറക്കിയിരിക്കുന്നത്. ഡിസൈനിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ പുതിയ ഉൽപന്നങ്ങളായ

ഫിറ്റ്ബിറ്റ് ഇന്ത്യയിൽ മൂന്ന് സ്മാർട് വാച്ചുകൾ അവതരിപ്പിച്ചു. 8,999 രൂപയാണ് തുടക്ക വില. പഴയ മോഡലുകൾ പരിഷ്കരിച്ചാണ് മുൻനിര സ്മാർട് വാച്ചുകൾ പുതുക്കി, കൂടുതൽ താങ്ങാനാവുന്ന വിലയിൽ പുറത്തിറക്കിയിരിക്കുന്നത്. ഡിസൈനിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ പുതിയ ഉൽപന്നങ്ങളായ ഫിറ്റ്ബിറ്റ് വേർസ 4, സെൻസ് 2, ഇൻസ്പയർ 3 സ്മാർട് വാച്ചുകൾ ഇന്ത്യൻ വിപണിയിൽ വൻ മുന്നേറ്റം നടത്തുമെന്നാണ് കരുതുന്നത്.
∙ ഫിറ്റ്ബിറ്റ് ഇൻസ്പയർ 3
ബ്രാൻഡിൽ നിന്നുള്ള ഏറ്റവും വിലകുറഞ്ഞ ഉൽപന്നമാണ് ഫിറ്റ്ബിറ്റ് ഇൻസ്പയർ 3. ഹൃദയമിടിപ്പ് ട്രാക്കിങ് ഫീച്ചറുമായാണ് ഇത് വരുന്നത്. സ്ലീപ്പിങ് പാറ്റേണുകളും സ്ട്രെസ് ലെവലുകളും ട്രാക്ക് ചെയ്യാൻ ഈ ഉപകരണത്തിന് കഴിയും. ഉറക്കത്തിന്റെ ട്രാക്ക് സൂക്ഷിക്കാനും കഴിയും. ഒറ്റ ചാർജിൽ 10 ദിവസത്തെ ബാറ്ററി ലൈഫ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 50 മീറ്റർ ആഴത്തിൽ വരെ ജല പ്രതിരോധമുണ്ട്. ഫിറ്റ്ബിറ്റ് ഇൻസ്പയർ 3 സ്മാർട് വാച്ച് 8,999 രൂപയ്ക്ക് വിൽപനയ്‌ക്കെത്തും.
∙ സെൻസ് 2, വേർസ 4
ഫിറ്റ്ബിറ്റ് സെൻസ് 2 എന്നത് മറ്റൊരു സ്മാർട് വാച്ച് ആണ്. ഇഡിഎ സെൻസർ ഉപയോഗിച്ച് ദിവസം മുഴുവൻ ശരീരത്തിലെ സമ്മർദം അളക്കാൻ കഴിയും. ഇതിന് 40 വ്യായാമ മോഡുകളും ജിപിഎസും 1,000 ലധികം വർക്കൗട്ട് മോഡുകളും ഉണ്ട്. ഹൃദയമിടിപ്പ് ട്രാക്കിങ്, ചർമ്മത്തിന്റെ താപനില അളക്കൽ, ബോഡി റെസ്‌പോൺസ് സെൻസർ എന്നിവയും ഉൾപ്പെടുന്നു. കമ്പനിയുടെ ആപ്പിൽ മൈൻഡ്ഫുൾനെസ് സെഷനുകളും ഉണ്ട്. എന്നാൽ അതിനായി സബ്സ്ക്രിപ്ഷൻ വാങ്ങേണ്ടിവരും.
ഫിറ്റ്ബിറ്റ് വേർസ 4 ന്റെ ഫീച്ചറുകൾ സെൻസ് 2 ന് സമാനമാണ്. ഇതിന് ആറ് ദിവസത്തെ ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് റിപ്പോർട്ട്. 12 മിനിറ്റ് ചാർജ് ചെയ്താൽ ഒരു ദിവസത്തെ ബാറ്ററി ലൈഫ് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. രണ്ട് ഉപകരണങ്ങളും ഫിറ്റ്ബിറ്റ് ഒഎസിലാണ് പ്രവർത്തിക്കുന്നത്. വേർസ 4ന് 20,499 രൂപയും ഫിറ്റ്ബിറ്റ് സെൻസ് 2ന് 20,499 രൂപയുമാണ് വില.
English Summary: Fitbit Versa 4, Sense 2 and Inspire 3 wearables launched in India