'എമർജൻസി എസ്ഒഎസ്, മെഡിക്കൽ സഹായം, ഇസിജി'; ആപ്പിളിന്റെ ഏറ്റവും മികച്ച സ്മാർട് വാച്ചുകൾ പുറത്തിറങ്ങി
എമർജൻസി എസ്ഒഎസ്, മെഡിക്കൽ അസിസ്റ്റൻസ്, ഇസിജി തുടങ്ങി അതുഗ്രൻ ഫീച്ചറുകളുമായി ആപ്പിളിന്റെ ഏറ്റവും മികച്ച സ്മാർട് വാച്ചുകൾ പുറത്തിറങ്ങി. പുതിയ ആപ്പിൾ വാച്ച് ഡസ്റ്റ് പ്രൂഫ്, സ്വിം പ്രൂഫ്, ക്രാക് പ്രൂഫാണ്. ഓൾവേസ് ഡിസ്‌പ്ലേ ഓൺ, പുതിയ വാച്ച് ഫെയ്‌സുകൾ, മികച്ച നിലവാരം എന്നിവയും പുതിയ വാച്ചിന്റെ
എമർജൻസി എസ്ഒഎസ്, മെഡിക്കൽ അസിസ്റ്റൻസ്, ഇസിജി തുടങ്ങി അതുഗ്രൻ ഫീച്ചറുകളുമായി ആപ്പിളിന്റെ ഏറ്റവും മികച്ച സ്മാർട് വാച്ചുകൾ പുറത്തിറങ്ങി. പുതിയ ആപ്പിൾ വാച്ച് ഡസ്റ്റ് പ്രൂഫ്, സ്വിം പ്രൂഫ്, ക്രാക് പ്രൂഫാണ്. ഓൾവേസ് ഡിസ്‌പ്ലേ ഓൺ, പുതിയ വാച്ച് ഫെയ്‌സുകൾ, മികച്ച നിലവാരം എന്നിവയും പുതിയ വാച്ചിന്റെ
എമർജൻസി എസ്ഒഎസ്, മെഡിക്കൽ അസിസ്റ്റൻസ്, ഇസിജി തുടങ്ങി അതുഗ്രൻ ഫീച്ചറുകളുമായി ആപ്പിളിന്റെ ഏറ്റവും മികച്ച സ്മാർട് വാച്ചുകൾ പുറത്തിറങ്ങി. പുതിയ ആപ്പിൾ വാച്ച് ഡസ്റ്റ് പ്രൂഫ്, സ്വിം പ്രൂഫ്, ക്രാക് പ്രൂഫാണ്. ഓൾവേസ് ഡിസ്‌പ്ലേ ഓൺ, പുതിയ വാച്ച് ഫെയ്‌സുകൾ, മികച്ച നിലവാരം എന്നിവയും പുതിയ വാച്ചിന്റെ
എമർജൻസി എസ്ഒഎസ്, മെഡിക്കൽ അസിസ്റ്റൻസ്, ഇസിജി തുടങ്ങി അതുഗ്രൻ ഫീച്ചറുകളുമായി ആപ്പിളിന്റെ ഏറ്റവും മികച്ച സ്മാർട് വാച്ചുകൾ പുറത്തിറങ്ങി. പുതിയ ആപ്പിൾ വാച്ച് ഡസ്റ്റ് പ്രൂഫ്, സ്വിം പ്രൂഫ്, ക്രാക് പ്രൂഫാണ്. ഓൾവേസ് ഡിസ്‌പ്ലേ ഓൺ, പുതിയ വാച്ച് ഫെയ്‌സുകൾ, മികച്ച നിലവാരം എന്നിവയും പുതിയ വാച്ചിന്റെ പ്രത്യേകതകളാണ്. പുതിയ ടെമ്പറേച്ചർ സെൻസർ, കൂടുതൽ അഡ്വാൻസ്ഡായ പിരീഡ് സൈക്കിൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വിമിങ് പ്രൂഫ്, ഡസ്റ്റ് പ്രൂഫ്, ക്രാക് റെസിഡൻസ് എന്നിവയുള്ള വാച്ചിൽ ഒറ്റ ചാർജിൽ 36 മണിക്കൂർ ബാറ്ററി ലൈഫ് നൽകുന്ന ലോ-പവർ മോഡാണ് ഉളളത്.
∙ ആപ്പിൾ വാച്ച് അൾട്രാ
ആപ്പിൾ വാച്ച് അൾട്രാ കമ്പനിയുടെ ഇതുവരെയുള്ള ഏറ്റവും മോടിയുള്ള സ്മാർട് വാച്ച് ആണ്. ഔട്ട്ഡോർ സാഹസികതയ്ക്കായി പ്രത്യേകം തയാറാക്കിയാതാണ് ആപ്പിൾ വാച്ച് അൾട്രാ. സിഗ്നൽ പ്രശ്‌നങ്ങൾക്കിടയിലും കൃത്യമായ ജിപിഎസ് പൊസിഷനിംഗ് നൽകാൻ ലക്ഷ്യമിട്ടുള്ള ഡ്യുവൽ ഫ്രീക്വൻസി ജിപിഎസ് ഉൾപ്പെടെ നിരവധി ഔട്ട്‌ഡോർ സാഹസിക സവിശേഷതകൾ ആപ്പിൾ വാച്ച് അൾട്രായിലുണ്ട്. ഹൈക്കിങ്ങിന് സഹായിക്കുന്നതിനായി വേഫെറർ (Wayfarer) എന്ന പേരിൽ ഒരു പുതിയ വാച്ച് ഫെയ്‌സും ഉണ്ട്. സ്കൂബ ഡൈവർമാർക്കായി ഒരു പുതിയ ഓഷ്യാനിക്+ ആപ്പുമുണ്ട്. ഒറ്റ ചാർജിൽ 36 മണിക്കൂർ വരെ ബാറ്ററി നിൽക്കും. ബാറ്ററി ഒപ്റ്റിമൈസേഷൻ മോഡിൽ 60 മണിക്കൂർ വരെ ബാറ്ററി. ആപ്പിൾ വാച്ച് അൾട്രയ്ക്ക് 799 ഡോളർ ആണ് വില. സെപ്റ്റംബർ 23 മുതൽ ഇത് വിൽപനയ്‌ക്കെത്തും.
∙ ആപ്പിൾ വാച്ച് SE
ആപ്പിൾ വാച്ച് SE (2nd ജനറേഷൻ) റെറ്റിന OLED ഡിസ്പ്ലേ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു, അത് 2020-ൽ ഉണ്ടായിരുന്നതിനേക്കാൾ 30 ശതമാനം വലുതാണ്. പുതിയ സ്മാർട്ട് വാച്ചിൽ വേഗതയേറിയ S8 പ്രൊസസറും സജ്ജീകരിച്ചിരിക്കുന്നു, ഇത് S5 ചിപ്‌സെറ്റ് ഉള്ള പഴയ മോഡലിനേക്കാൾ 20 ശതമാനം വേഗതയുള്ളതാണെന്ന് ആപ്പിൾ അവകാശപ്പെടുന്നു.
പുതിയ ആപ്പിൾ വാച്ച് SE, ആരോഗ്യ നിരീക്ഷണ സവിശേഷതകളോടെയാണ് എത്തുന്നത്. ഇസിജിയും രക്തത്തിലെ ഓക്സിജന്റെ അളവ് നിരീക്ഷണവും ഉൾപ്പെടെ എല്ലാം ഇതിലറിയാം. ആപ്പിൾ വാച്ച് സീരീസ് 8 ലൈനപ്പിൽ ലഭ്യമായ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചറും ഇത് വാഗ്ദാനം ചെയ്യുന്നു.
ആപ്പിൾ വാച്ച് എസ്ഇ (രണ്ടാം തലമുറ) സെല്ലുലാർ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു, ഇത് ആപ്പിൾ വാച്ച് എസ്ഇയിൽ ആദ്യമായി അവതരിപ്പിച്ച കമ്പനിയുടെ ഫാമിലി സെറ്റപ്പ് സവിശേഷത ഉപയോഗിച്ച് സ്മാർട്ട് വാച്ച് സജ്ജീകരിക്കാൻ അനുവദിക്കും. ഒപ്റ്റിക്കൽ ഹാർട്ട് റേറ്റ് സെൻസർ, ഫാൾ ഡിറ്റക്ഷൻ, എമർജൻസി എസ്ഒഎസ് ഫീച്ചർ എന്നിവയും ഇതിലുണ്ട്. പുതിയ ആപ്പിൾ വാച്ച് SE (രണ്ടാം തലമുറ) 50 മീറ്റർ വരെ വാട്ടർ റെസിസ്റ്റുമാണ്.
∙ വാഹനാപകടങ്ങൾ സംഭവിച്ചാൽ സന്ദേശം അയക്കും
അമേരിക്കൻ പഠനപ്രകാരം കൂടുതൽ വാഹനാപകടം ഉണ്ടാകുന്നത് റൂറൽ ഏരിയകളിലാണ്. ഇത്തരത്തിലുള്ള അപകടങ്ങളിൽ പെട്ട് രക്ഷിക്കാൻ ആളുകളില്ലാതെയാണ് പരുക്കുകൾ ഗുരുതരമാകുന്നത്. എന്നാൽ പുതിയ ആപ്പിൾ വാച്ച് അപകടങ്ങളെ തിരിച്ചറിയുകയും പുറത്തേക്ക് സന്ദേശം നൽകുകയും ചെയ്യുന്നു. വാഹനത്തിൽ ആയിരിക്കുമ്പോൾ മാത്രമേ ഈ ഫീച്ചർ പ്രവർത്തിക്കൂ എന്നാണ് ആപ്പിൾ പറയുന്നത്.
∙ സ്ത്രീകളുടെ ആരോഗ്യം നിരീക്ഷിക്കും
ആപ്പിൾ വാച്ച് ഉപയോഗിക്കുന്ന സ്ത്രീകളുടെ ആരോഗ്യം പുതിയ വാച്ച് നിരീക്ഷിക്കും. പീരീഡ്സ് ട്രാക്കർ, ഓവിലേഷൻ ട്രാക്കർ എന്നിവ പുതിയ വാച്ചിലുണ്ട്.
∙ വില
ആപ്പിൾ വാച്ച് സീരീസ് 8-ന്റെ ജിപിഎസ് പതിപ്പിന് 399 ഡോളറും സെല്ലുലാർ പതിപ്പിന് 499 ഡോളറുമാണ് വില. ഇത് ഇന്ന് തന്നെ പ്രീ-ഓർഡറിന് ലഭ്യമാകും, വിൽപ്പന സെപ്റ്റംബർ 16 മുതൽ ആരംഭിക്കും.