14 ജില്ലകളിലെയും പങ്കാളിത്തം, കേരളത്തിലെ ആദ്യത്തെ വെബ്3.0 കൂട്ടായ്മ കൊച്ചിയിൽ
ഇന്ത്യയിലെ പല വടക്കൻ സംസ്ഥാനങ്ങളിലും സുപരിചിതമായ വെബ് 3 കൂട്ടായ്മ കേരളത്തിലും സംഘടിപ്പിച്ചു. നൂറിൽപരം മലയാളികളാണ് പരിപാടിയിൽ പങ്കെടുത്തത്. കൊച്ചിയിലെ കേരള സ്റ്റാർട്ടപ്പ് മിഷനിൽ വച്ച് കെഎസ്‌യുഎം അധികൃതരുടെ സഹകരണത്തോടെയാണ് പരിപാടി നടന്നത്. ബ്ലോക്ക്ചെയിൻ, എൻഎഫ്ടി എന്നീ വിഷയങ്ങളെ കുറിച്ച് വിശദമായി

ഇന്ത്യയിലെ പല വടക്കൻ സംസ്ഥാനങ്ങളിലും സുപരിചിതമായ വെബ് 3 കൂട്ടായ്മ കേരളത്തിലും സംഘടിപ്പിച്ചു. നൂറിൽപരം മലയാളികളാണ് പരിപാടിയിൽ പങ്കെടുത്തത്. കൊച്ചിയിലെ കേരള സ്റ്റാർട്ടപ്പ് മിഷനിൽ വച്ച് കെഎസ്‌യുഎം അധികൃതരുടെ സഹകരണത്തോടെയാണ് പരിപാടി നടന്നത്.
ബ്ലോക്ക്ചെയിൻ, എൻഎഫ്ടി എന്നീ വിഷയങ്ങളെ കുറിച്ച് വിശദമായി യുട്യൂബ്, ഇൻസ്റ്റഗ്രാം വ്യക്തിത്വങ്ങൾ സംസാരിച്ചു. റിനെയ് ( Renai.io) സ്ഥാപകൻ അവിര തരകൻ, നെഫ്റ്റോ (NEFTO) സ്ഥാപകൻ ബോൾഡ്രിൻ ആന്റണി, ട്രൈബ് അകാഡമി (Tribe Academy) സ്ഥാപകൻ മിർസാട് മഖ്ദം, സിനി ടോക്കൺസ് ( Cine Tokens) സ്ഥാപകൻ ആനന്ദ് എം. ഡേവിച്ചൻ എന്നിവർ പങ്കെടുത്തു.
അടുത്ത പരിപാടിയിൽ 1000 പേരെ എങ്കിലും പങ്കെടുപ്പിച്ച് കൂട്ടായ്മയുടെ ശക്തി വർധിപ്പിക്കുമെന്നും എല്ലാ ജില്ലകളിലും ഈ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ഉറപ്പു നൽകിയാണ് കൂട്ടായ്മ പിരിഞ്ഞത്. ബോൾഡ്രിൻ, ആലിം, കൃഷ്ണപ്രസാദ്, ആഷിഖ്, രാഹുൽ, ആൽഡ്രിൻ, ഹർഷദ്, അജു, ഉമ്മർ, അശ്വിൻ, മുസ്താഖ് എന്നിവരാണ് വെബ്3 കേരള കൂട്ടായ്മയുടെ സംഘാടകർ.
∙ എന്താണ് വെബ്3.0 ?
വെബ് 3.0 എന്ന പ്രയോഗം പരിചയമുണ്ടോ? ഇല്ലെങ്കിൽ, വരും വര്‍ഷങ്ങളില്‍ അതു കൂടുതലായി കേട്ടു തുടങ്ങും. വെബ് 3.0 യെ (വെബ്3 എന്നും എഴുതാറുണ്ട്) അടുത്ത തലമുറയിലെ ഇന്റര്‍നെറ്റ് എന്നു വേണമെങ്കില്‍ നിര്‍വചിക്കാം. ഗൂഗിള്‍, ഫെയ്‌സ്ബുക് തുടങ്ങിയ കമ്പനികള്‍ കുത്തകയാക്കി വച്ചിരിക്കുയാണ് ഇപ്പോള്‍ നമ്മള്‍ ഉപയോഗിക്കുന്ന വെബ് 2.0. ഇത്തരം കമ്പനികളില്‍നിന്ന് ഇന്റര്‍നെറ്റിനെ മോചിപ്പിച്ച്, ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വികേന്ദ്രീകൃതമാക്കിയ ഇന്റര്‍നെറ്റ് എന്നും വെബ് 3.0 വിശദീകരിക്കാം. വെബ്3.0 യില്‍ ഉപയോക്താവായിരിക്കും രാജാവെന്നാണ് പറയപ്പെടുന്നത്.
എന്തിന്റെയും ആധികാരികത പരിശോധിക്കാമെന്നതായിരിക്കും വെബ്3.0 യുടെ പ്രധാന ഗുണം. തട്ടിപ്പ് എളുപ്പമായിരിക്കില്ല. സ്വയം നിയന്ത്രിക്കുന്നതായിരിക്കും വെബ്3.0. ഒന്നിനും പെര്‍മിഷന്‍ അല്ലെങ്കില്‍ അനുമതി വേണ്ട. സുരക്ഷിതമായ പണമടയ്ക്കല്‍ നടത്താം. ആപ്പുകള്‍ ഒരു സര്‍വറില്‍നിന്നായിരിക്കില്ല പ്രവര്‍ത്തിക്കുക. വികേന്ദ്രീകൃതമായിരിക്കും അതിന്റെ പ്രവര്‍ത്തനം. പിയര്‍ ടു പിയര്‍ നോഡുകള്‍ അഥവാ സര്‍വറുകള്‍ ആയിരിക്കും ഉണ്ടാകുക. ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തും. ഇതിന്റെയെല്ലാം ഫലമായി ഒരു ക്രിപ്‌റ്റോ ഇക്കണോമിക്പ്രോട്ടോക്കോള്‍ (cryptoeconomic protocol) കൊണ്ടുവരാനാകുമെന്നു കരുതുന്നു. ഇത്തരം ആപ്പുകളെ ഡാപ്പ് (dapps) അല്ലെങ്കില്‍ ഡീസെന്‍ട്രലൈസ്ഡ് ആപ്പുകള്‍ എന്നായിരിക്കും വിളിക്കുക.
വെബ്3.0യില്‍ കണ്ടന്റ് ഉണ്ടാക്കിയിട്ട് ആര്‍ക്കും പണമുണ്ടാക്കാം. അതിന് കമ്പനികളെ ആശ്രയിക്കേണ്ടതില്ല. ഈ പ്രോട്ടോക്കോളില്‍ വിവിധ രീതികളില്‍ പങ്കാളികളായി ആളുകള്‍ക്ക് പണമുണ്ടാക്കാമെന്നാണ് വെബ്3.0 യില്‍ പ്രതീക്ഷ വയ്ക്കുന്നവര്‍ പറയുന്നത്. ഫയല്‍കോയിന്‍ (Filecoin), ലൈവ്പിയര്‍ (Livepeer), ആര്‍വീവ് (Arweave), ദ് ഗ്രാഫ്, ബ്ലോക്‌ചെയിന്‍ പ്രോട്ടോക്കോള്‍ ആയ എതീരിയം തുടങ്ങിയവ വെബ്3.0യുടെ സവിശേഷതകളായിരിക്കും. ഇതൊക്കെ കേട്ടാല്‍ എത്ര നല്ല നടക്കാത്ത സ്വപ്‌നമെന്ന് പറയാന്‍ തോന്നിയില്ലെങ്കിലല്ലേ അദ്ഭുതമുള്ളു!
English Summary: Kerala's first web3.0 Meeting in Kochi