കൊച്ചി: നോക്കിയ ഫോണുകളുടെ നിർമാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ നോക്കിയ ടി21 ടാബ്ലെറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 8 എംപി ഫ്‌ളാഷോടു കൂടിയ പിന്‍ ക്യാമറയും 8 എംപി മുൻ ക്യാമറയും ഉൾപ്പെടെ ടാബ്ലെറ്റില്‍ മുന്‍നിര സോഫ്റ്റ് വെയറുകളും സുരക്ഷയും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ എച്ച്ഡി വീഡിയോ സ്ട്രീമിംഗ്, വോയിസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി:  നോക്കിയ ഫോണുകളുടെ നിർമാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ നോക്കിയ ടി21 ടാബ്ലെറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു.  8 എംപി ഫ്‌ളാഷോടു കൂടിയ പിന്‍ ക്യാമറയും 8 എംപി മുൻ ക്യാമറയും ഉൾപ്പെടെ ടാബ്ലെറ്റില്‍ മുന്‍നിര സോഫ്റ്റ് വെയറുകളും സുരക്ഷയും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ എച്ച്ഡി വീഡിയോ സ്ട്രീമിംഗ്, വോയിസ് കോളിങ്, എന്‍എഫ്സി തുടങ്ങിയ സൗകര്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. 

ADVERTISEMENT

എസ്ജിഎസ് ലോ ബ്ലൂ ലൈറ്റ് സര്‍ട്ടിഫിക്കേഷനോടു കൂടിയ 10.3 ഇഞ്ച് 2കെ  ഡിസ്പ്ലേയാണുള്ളത്. കടുപ്പമേറിയ അലൂമിനിയം ബോഡിയില്‍ രൂപകല്‍പന ചെയ്തിട്ടുള്ള ടി21 ടാബ്ലെറ്റില്‍ ആന്റിനയ്ക്കായി 60 ശതമാനം റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് ആണ് ഉപയോഗിച്ചിട്ടുള്ളത്. ഇത് രൂപഭംഗിയില്‍ വിട്ടുവീഴ്ച ചെയ്യാതെതന്നെ ഈടു നിലനിര്‍ത്തുകയും ചെയ്യുന്നു. 15 മണിക്കൂര്‍ വെബ് ബ്രൗസിങ്, ഏഴു മണിക്കൂര്‍ കോണ്‍ഫറന്‍സ് കോള്‍ തുടങ്ങിയവ സാധ്യമാക്കുന്ന  8200 എംഎച്ച് ബാറ്ററിയാണ് ടി21 നുള്ളത്. ശരാശരി ബാറ്ററിയേക്കാള്‍ 60 ശതമാനം ആയുസ് കൂടുതലുണ്ട്.

ADVERTISEMENT

തങ്ങളുടെ നോക്കിയ ടി20 യുടെ വിജയത്തെ അടിസ്ഥാനമാക്കി രൂപകല്‍പന ചെയ്തിട്ടുള്ള നോക്കിയ ടി21 ജോലിക്കും വിനോദത്തിനും വേണ്ടിയാണ്. ദീര്‍ഘകാല ബാറ്ററി, വിവിധ സോഫ്റ്റ് വെയറുകൾ, സുരക്ഷാ അപ്ഡേറ്റുകള്‍, പ്രീമിയം യൂറോപ്യന്‍ ബില്‍റ്റ് അനുഭവം, രൂപഭംഗി എന്നിവയ്ക്കൊപ്പം  എസ് ജി എസ് ലോ ബ്ലൂ ലൈറ്റ് സര്‍ട്ടിഫിക്കേഷനോടു കൂടിയ 10.3 ഇഞ്ച് 2കെ  ഡിസ്പ്ലേയും  നോക്കിയ ടി21 ലുണ്ട്. ഈടില്‍ വിട്ടുവീഴ്ച ചെയ്യാത്ത, ഉപഭോക്താക്കളുടെ പ്രതീക്ഷിക്കുന്നതെല്ലാം നിറവേറ്റുന്ന  ഒരു ടാബ്ലെറ്റാണിതെന്നു എച്ച്എംഡി ഗ്ലോബല്‍ ഇന്ത്യ ആന്‍ഡ് എംഇഎൻഎ വൈസ് പ്രസിഡന്‍റ് സന്‍മീത് സിംഗ് കൊച്ചാര്‍ പറഞ്ഞു. 

ADVERTISEMENT

4/64 ജിബി  മെമ്മറിയുള്ള വൈഫൈ മോഡലിന്  17999 രൂപയും എല്‍ടിഇ പ്ലസ് വൈഫൈ മോഡലിന്  18999 രൂപയുമാണ് വില. Nokia.com ൽ പ്രീ-ബുക്കിംഗ് ആരംഭിച്ചു. 1000 രൂപയുടെ പ്രീ-ബുക്കിംഗ് ചെയ്യുന്നവർക്ക്  1999 രൂപയുടെ സൗജന്യ ഫ്ലിപ്പ് കവറും നൽകും. നോക്കിയ ടി 21 റീട്ടെയിൽ സ്റ്റോറുകളിലും പാർട്ണർ പോർട്ടലുകളിലും പ്രമുഖ ഔട്ട്‌ലെറ്റുകളിലും ലഭ്യമാണ്.

English Summary: Nokia T21 Tablet Launched In India