തുച്ഛ വിലയ്ക്ക് നിരവധി സ്മാര്‍ട് വാച്ചുകൾ, വിൽപന കുത്തനെ ഉയർന്നു; നോയിസും ഫയർ-ബോൾട്ടും മുന്നിൽ
കുറഞ്ഞ വിലയ്ക്ക് മുൻനിര ബ്രാൻഡുകളുടെ നിരവധി സ്മാര്‍ട് വാച്ചുകൾ ഇപ്പോൾ ലഭ്യമാണ്. ഈ മുന്നേറ്റം ആഗോള വിപണിയിലും പ്രകടമാണ്. ആഗോള സ്മാർട് വാച്ച് വിൽപന 2022 ൽ 12 ശതമാനം വർധിച്ചതായാണ് കൗണ്ടർപോയിന്റ് റിസർച്ച് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം ആദ്യ മൂന്ന് പാദങ്ങളിലും സ്മാർട് വാച്ച് വിപണി വൻ

കുറഞ്ഞ വിലയ്ക്ക് മുൻനിര ബ്രാൻഡുകളുടെ നിരവധി സ്മാര്‍ട് വാച്ചുകൾ ഇപ്പോൾ ലഭ്യമാണ്. ഈ മുന്നേറ്റം ആഗോള വിപണിയിലും പ്രകടമാണ്. ആഗോള സ്മാർട് വാച്ച് വിൽപന 2022 ൽ 12 ശതമാനം വർധിച്ചതായാണ് കൗണ്ടർപോയിന്റ് റിസർച്ച് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം ആദ്യ മൂന്ന് പാദങ്ങളിലും സ്മാർട് വാച്ച് വിപണി വൻ മുന്നേറ്റത്തിലായിരുന്നു. 2022 ലെ ആഗോള സ്മാർട് വാച്ച് വിൽപനയിൽ ആപ്പിൾ 34.1 ശതമാനം വിഹിതം സ്വന്തമാക്കിയപ്പോൾ സാംസങ്, വാവെയ് കമ്പനികൾ യഥാക്രമം 9.8, 6.7 ശതമാനം വിഹിതവും നേടി.
ഇന്ത്യൻ ബ്രാൻഡുകളായ നോയിസും ഫയർ ബോൾട്ടും മികച്ച അഞ്ച് സ്മാർട് വാച്ച് കമ്പനികളുടെ പട്ടികയിലും ഇടം പിടിച്ചു. 5 ശതമാനത്തിലധികം സ്മാർട് വാച്ച് വിൽപനയാണ് ഇരു കമ്പനികളും നേടിയത്. ഗാർമിൻ, അമേസ്ഫിറ്റ് എന്നിവയാണ് ആറും ഏഴും സ്ഥാനങ്ങളിൽ. എന്നാല്‍, 2021 ൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടിയിരുന്ന ഇമൂ, അമേസ്ഫിറ്റ് ബ്രാൻഡുകൾ പിന്നോട്ട് പോയി.
ആപ്പിൾ വാച്ച് അൾട്രാ, ആപ്പിൾ വാച്ച് സീരീസ് 8, ആപ്പിൾ വാച്ച് എസ്ഇ 2022 എന്നിവയാണ് ആപ്പിളിന്റെ കുതിപ്പിന് പിന്നിലെ പ്രധാന മോഡലുകൾ. മുൻ വർഷത്തേതിനേക്കാൾ ആപ്പിളിന് വാച്ച് വിപണിയിൽ 17 ശതമാനം അധിക വിൽപനയാണ് നടന്നത്. കമ്പനിയുടെ വാർഷിക വിൽപന ആദ്യമായി 5 കോടിയായും വർധിച്ചു.
ആഗോള സ്മാർട് വാച്ച് വിപണി വരുമാനത്തിന്റെ 60 ശതമാനവും ആപ്പിളാണ് സ്വന്തമാക്കിയത്. 2022ൽ സംസങ്ങിന്റെ വിൽപന മുൻവർഷത്തേതിനേക്കാൾ 12 ശതമാനം വർധിച്ചുവെങ്കിലും വരുമാനം കേവലം 0.5 ശതമാനം മാത്രമാണ് ഉയർന്നത്. വാവെയുടെ വിപണി വിഹിതം ഒരു ശതമാനം കുറഞ്ഞെങ്കിലും വരുമാനം 20 ശതമാനം വർധിച്ചു.
English Summary: Global Smartwatch Shipments Rose by 12 Percent YoY in 2022