1.75 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, ബ്ലൂടൂത്ത് കോളിങ്, റെഡ്മി വാച്ച് 3 പുറത്തിറങ്ങി
റെഡ്മിയുടെ പുതിയ സ്മാർട് വാച്ച് യൂറോപ്പിൽ അവതരിപ്പിച്ചു. റെഡ്മി വാച്ച് 3 ൽ 390×450 പിക്സൽ സ്‌ക്രീൻ റെസലൂഷനും 60Hz റിഫ്രഷ് റേറ്റുമുള്ള 1.75 ഇഞ്ച് റൗണ്ട് അമോലെഡ് ഡിസ്‌പ്ലേ, ബ്ലൂടൂത്ത് കോളിങ്, 120-ലധികം സ്‌പോർട്‌സ് മോഡുകൾ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. ബ്ലാക്ക്, ഐവറി എന്നീ രണ്ട് കളർ വേരിയന്റുകളിൽ

റെഡ്മിയുടെ പുതിയ സ്മാർട് വാച്ച് യൂറോപ്പിൽ അവതരിപ്പിച്ചു. റെഡ്മി വാച്ച് 3 ൽ 390×450 പിക്സൽ സ്‌ക്രീൻ റെസലൂഷനും 60Hz റിഫ്രഷ് റേറ്റുമുള്ള 1.75 ഇഞ്ച് റൗണ്ട് അമോലെഡ് ഡിസ്‌പ്ലേ, ബ്ലൂടൂത്ത് കോളിങ്, 120-ലധികം സ്‌പോർട്‌സ് മോഡുകൾ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. ബ്ലാക്ക്, ഐവറി എന്നീ രണ്ട് കളർ വേരിയന്റുകളിൽ സ്മാർട് വാച്ച് ലഭ്യമാണ്. എസ്ഒഎസ് എമർജൻസി കോൾ ഫീച്ചറും 289 എംഎഎച്ച് ബാറ്ററിയും ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.
യൂറോപ്പിൽ 119 യൂറോ (ഏകദേശം 10,600 രൂപ) വിലയിലാണ് റെഡ്മി വാച്ച് 3 അവതരിപ്പിച്ചത്. 1.75 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, 121 ലധികം സ്‌പോർട്‌സ് മോഡുകൾ തുടങ്ങി മിക്ക സ്മാർട് വാച്ച് ഫീച്ചറുകളും റെഡ്മി വാച്ച് 3ൽ ഉണ്ട്. റെഡ്മി വാച്ച് 3 ബ്ലൂടൂത്ത് കോളിങും എസ്ഒഎസ് എമർജൻസി കോൾ ഫീച്ചറും പിന്തുണയ്ക്കുന്നു.
സ്മാർട് വാച്ചിന്റെ ജിഎൻഎസ്എസ് ചിപ്പ് ബെയ്ദു, ജിപിഎസ്, ഗ്ലോനസ്, ഗലീലിയോ, ക്യുഇസഡ്എസ്എസ് സാറ്റലൈറ്റ് പൊസിഷനിങ് സിസ്റ്റങ്ങൾക്ക് അനുയോജ്യമാണെന്ന് റെഡ്മി അവകാശപ്പെടുന്നു. സൈക്ലിങ്, മൗണ്ടൻ ക്ലൈംബിങ്, നീന്തൽ എന്നിങ്ങനെ 121 സ്‌പോർട്‌സ് മോഡുകളോടെയാണ് വാച്ച് വരുന്നത്. രക്തത്തിലെ ഓക്സിജന്റെ അളവ്, ഹൃദയമിടിപ്പ് മോണിറ്ററിങ് തുടങ്ങി നിരവധി ആരോഗ്യ ട്രാക്കറുകളും ഇതിലുണ്ട്. സ്ലീപ്പ് മോണിറ്ററിങ് ടെക്‌നോളജിയും റെഡ്മി വാച്ച് 3യുടെ സവിശേഷതയാണ്.
12 ദിവസത്തെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്ന 289 എംഎഎച്ച് ബാറ്ററിയാണ് സ്മാർട് വാച്ചിന് കരുത്ത് പകരുന്നത്. കൂടാതെ, വാച്ചിന് 5എടിഎം വാട്ടർ റെസിസ്റ്റൻസും ഉണ്ട്. ആൻഡ്രോയിഡ് 6.0 അല്ലെങ്കിൽ ഐഒഎസ് 12നും അതിന് മുകളിലുള്ള ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും പ്രവർത്തിക്കുന്ന ഉപകരണങ്ങളുമായി റെഡ്മി വാച്ച് 3 ബന്ധിപ്പിക്കാം. ഏകദേശം 37 ഗ്രാം ആണ് ഭാരം. സിലിക്കൺ സ്ട്രാപ്പുകളുമായാണ് വാച്ച് വരുന്നത്.
English Summary: Redmi Watch 3 Bluetooth Calling Launched