ADVERTISEMENT

മുൻനിര സ്മാർട് വാച്ച് ബ്രാൻഡ് പീട്രോൺ പുതിയതായി വിപണിയിൽ അവതരിപ്പിച്ച ഉൽപന്നമാണ് ഫോഴ്സ് എക്സ്12എൻ. ബ്ലൂടൂത്ത് കോളിങ് സപ്പോർട്ടുള്ള സ്മാർട് വാച്ച് ഓഫറുകളുൾപ്പടെ 1500 രൂപയിൽ താഴെ വിലയിൽ വാങ്ങാം. 2.5 ഡി കര്‍വ്‍ഡ് ഡിസ്പ്ലേയും റിമൂവബിൾ സ്ടാപ്പുകളുള്ള ലൈറ്റ് വെയ്റ്റായൊരു വാച്ചാണിത്. ഈ പ്രൈസ് റേഞ്ചിൽ കോള്‍ അറ്റൻഡ് ഫീച്ചറും നൽകിയിരിക്കുന്നു എന്നതാണ് പ്രത്യേകത. 

 

1.85 ഇഞ്ച് എച്ച്ഡി സ്ക്രീനാണുള്ളത്. നൂറിൽക്കൂടുതൽ വാച്ച് ഫെയ്സുകൾ കമ്പാനിയൻ ആപ്പിലൂടെ ഉപയോഗിക്കാനാകും. ഡിസ്പ്ലേയിൽ ലോംങ് പ്രസ് ചെയ്യുന്നതോടെ ഡിഫോൾട്ട് വാച്ച് ഫേസുകൾ  മാറ്റാനാകും. 580 നിറ്റ്സ് മാക്സിമം ബ്രൈറ്റ്നസ് ഉള്ളതിനാൽ പുറത്തൊക്കെ പോകുമ്പോൾ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടില്ല. കൂടാതെ 5 ബില്‍റ്റ് ഇൻ ഗെയിമുകളും നൽകിയിരിക്കുന്നു. 

 

5 ദിവസത്തെ ബാറ്ററി ലൈഫും ഐപി സിക്സ്റ്റിയൈറ്റ് (IP68) വാട്ടർ ആൻഡ് ഡസ്റ്റ് റസിസ്റ്റന്റ് നൽകിയിരിക്കുന്നെന്നും പീട്രോൺ പറയുന്നു. പത്ത് മീറ്റർ അകലത്തില്‍ വരെ ബ്ലൂടൂത്ത് 5.0 വഴി ഫോണുമായി കണക്റ്റ് ചെയ്യാം. "pTron Fit+ ആപ് ഇന്‍സ്റ്റാൾ ചെയ്തു ഐഫോണിനൊപ്പവും ആൻഡ്രോയിഡിനൊപ്പവും പെയർ ചെയ്തും ഉപയോഗിക്കാം. 

 

ബ്ലഡ് ഓക്സിജൻ ലെവൽ മോണിറ്റർ, ബ്ലഡ് പ്രഷർ ചെക്ക്, സ്ലീപ് മോണിറ്റർ തുടങ്ങി ഹെൽത്ത്, ഫിറ്റ്നസ് ഫീച്ചറുകൾ നൽകിയിരിക്കുന്നുവെങ്കിലും മെഡിക്കൽ ഡിവൈസായി ഉപയോഗിക്കരുതെന്ന നിയമപരമായ മുന്നറിയിപ്പും കമ്പനി നല്‍കുന്നു. ഒരു വർഷത്തെ വാറന്റിയും കമ്പനി ഓഫർ ചെയ്യുന്നുണ്ട്.

 

English Summary: Ptron Force X12N Malayalam Review - Best budget smartwatch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com