സോഷ്യൽ മീഡിയയിൽ ഇൻഫ്ലുവൻസേഴ്സ് ആകണമെന്നാഗ്രഹിക്കുന്ന തുടക്കക്കാരുടെ തലവേദനകളിലൊന്നാണ് നല്ല ഓഡിയോ ലഭിക്കുക എന്നത്. വിഷ്വലിനൊപ്പം നല്ല ശബ്ദമില്ലെങ്കിൽ വ്യൂവേഴ്സ് പിണങ്ങുമെന്നതു പരസ്യമായ രഹസ്യമാണ്. ഇതിനായി കേബിളുള്ള മൈക്രോഫോൺ ഉപയോഗിക്കാമെന്നു വച്ചാൽ യാത്രകളിലും മറ്റും വലിയ ബുദ്ധിമുട്ടുണ്ടാകും. എന്നാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോഷ്യൽ മീഡിയയിൽ ഇൻഫ്ലുവൻസേഴ്സ് ആകണമെന്നാഗ്രഹിക്കുന്ന തുടക്കക്കാരുടെ തലവേദനകളിലൊന്നാണ് നല്ല ഓഡിയോ ലഭിക്കുക എന്നത്. വിഷ്വലിനൊപ്പം നല്ല ശബ്ദമില്ലെങ്കിൽ വ്യൂവേഴ്സ് പിണങ്ങുമെന്നതു പരസ്യമായ രഹസ്യമാണ്. ഇതിനായി കേബിളുള്ള മൈക്രോഫോൺ ഉപയോഗിക്കാമെന്നു വച്ചാൽ യാത്രകളിലും മറ്റും വലിയ ബുദ്ധിമുട്ടുണ്ടാകും. എന്നാൽ കൊള്ളാവുന്ന വയർലെസ് ഡിവൈസ് വേണമെങ്കിലോ… മുടിഞ്ഞ കാശുമാകും. താരതമ്യേന കുറഞ്ഞ വിലയിൽ നല്ല ഗുണമേൻമയുള്ള ശബ്ദം നൽകുന്ന ഗോഡോക്സ് മൂവ് ലിങ്ക് മിനിയെ ഒന്നു പരിചയപ്പെട്ടാൽ ഈ പരാതികൾ മാറും.

ADVERTISEMENT

ഫൊട്ടോഗ്രഫി രംഗത്തുള്ളവർക്ക് ഗോഡോക്സ് ബ്രാൻഡ് നല്ല പരിചയമുള്ളതാണ്. ലൈറ്റുകളും മറ്റും ഗോഡോക്സിനുണ്ട്. ഗോഡോക്സ് മൂവ് ലിങ്ക് മിനി ഒരു പാക്കേജാണ്. ചെറിയ ബോക്സിനുള്ളിൽ ഒരു കൂട്ടം ഉപകരണങ്ങൾ നിങ്ങൾക്കു ലഭിക്കും. അവ ഏതൊക്കെ, എന്താണു ഗുണങ്ങളെന്നും നോക്കാം. 

∙ രണ്ടു ട്രാൻസ്മിറ്ററുകൾ - രണ്ടുപേർക്ക് ഇവ കണക്റ്റ് ചെയ്തു സംസാരിക്കാം. ഇന്റർവ്യൂ എടുക്കുമ്പോൾ മൈക്ക് വച്ചു മാറേണ്ട ബുദ്ധിമുട്ടൊന്നുമുണ്ടാകില്ല.

ADVERTISEMENT

∙ റിസീവർ - ഫോണിലോ ക്യാമറയിലോ കംപ്യൂട്ടറിലോ റിസീവർ കണക്റ്റ് ചെയ്യാം. ഇതിനായി പലതരം അഡാപ്റ്ററുകൾ ബോക്സിലുണ്ട്. ഐഫോണിൽ കണക്റ്റ് ചെയ്യാൻ ലൈറ്റ്നിങ് അഡാപ്റ്റർ, പിന്നെ രണ്ടു 3.5 എംഎം അഡാപ്റ്ററുകളും (ടിആർഎസ്, ടിആർആർഎസ്). 

വിൻഡ് ക്യാപ് (2 എണ്ണം) - കാറ്റിന്റെ ഡിസ്റ്റർബൻസ് ഒഴിവാക്കാൻ. 

ADVERTISEMENT

∙ ഇജക്ടർ പിൻ - ഓരോ അഡാപ്റ്ററും റിസീവറിൽ നിന്നു ഇജക്ടറ്റ് ചെയ്യാം.

ടൈപ് സി പോർട്ടാണ് ബോക്സ് ചാർജ് ചെയ്യാൻ. 

ഇനി ബോക്സ് തുറക്കാം. പെയർ ബട്ടൺ അമർത്തുമ്പോൾ മൂന്ന് ഉപകരണങ്ങളും നീലനിറത്തിൽ കത്തിയാൽ പെയറിങ് നടന്നു എന്നർഥം.  പിന്നെ റിസീവറിൽ യോജിച്ച അഡാപ്റ്റർ ഘടിപ്പിക്കുക. നിങ്ങളുടെ സൗണ്ട് റെക്കോർഡിങ് ഡിവൈസുമായി കണക്റ്റ് ചെയ്യാം. ബ്ലൂടൂത്തോ, വൈഫൈയോ പ്രത്യേകം ആപ്പുകളോ ഈ കണക്ഷനു വേണ്ട. ഐഫോണിനും ആൻഡ്രോയ്ഡ് ഫോണുകൾക്കും വെവ്വേറെയാണു ബോക്സ്. ഒന്നിച്ചു ലഭിക്കുകയില്ല.

ട്രാൻസ്മിറ്ററുകൾക്കും റിസീവറിനും പവർ ബട്ടണുണ്ട്. ആവശ്യമില്ലാത്ത സമയത്ത് ഇവ ഓഫ് ചെയ്തിട്ടാൽ ബാറ്ററി ലാഭിക്കാം.

∙ സൗണ്ട് എങ്ങനെയുണ്ട്? 

ക്ലിയർ ശബ്ദമാണ് ഗോഡോക്സ് മൂവ് ലിങ്ക് മിനി നൽകുന്നത്. നല്ല ബഹളമയമായ അന്തരീക്ഷത്തിലും വളരെ ദൂരെനിന്നുമൊക്കെ ടെസ്റ്റ് ചെയ്തു. ഈ വിലയ്ക്ക് ഇത്രയും നല്ല പെർഫോമൻസ് നൽകുന്ന മറ്റു മൈക്രോഫോണുകൾ കുറവാണെന്നു തന്നെ പറയാം.  

ചില സമയത്ത് പെയറിങ്ങിനു താമസമെടുക്കുന്നുണ്ടെന്നതൊരു പോരായ്മയായി പറയാം. റെക്കോഡ് ചെയ്യുന്നുണ്ടോ ഇല്ലയോ എന്നറിയാൻ, മോണിറ്ററിങ് ചെയ്യാൻ വഴിയൊന്നുമില്ല.

രണ്ടു ട്രാൻസ്മിറ്ററും ഒന്നിലേറെ അഡാപ്റ്ററുമുള്ള ഒന്നാംതരം വയർലെസ് മൈക്രോഫോൺ സിസ്റ്റം. വിപണിയിലെ മറ്റു വൻ ഡിവൈസുകളുടെ മൂന്നിലൊന്നു വിലയേ ഉള്ളൂ എന്നതും ഗോഡോക്സ് മൂവ് ലിങ് മിനിയുടെ ആകർഷണമാണ്.

കൂടുതൽ വിവരങ്ങൾക്ക് 

വി-ട്രേഡേഴ്സ്  എറണാകുളം 

- 9995883889

English Summary: Wireless Microphone in Budget Price | Godox Movelink Mini Malayalam Review