1.34 ലക്ഷം രൂപയുടെ മാക്ബുക് എയര്‍ മുതല്‍ 7.79 ലക്ഷം രൂപയുടെ മാക് സ്റ്റുഡിയോ വരെ: ആപ്പിളിന്റെ കംപ്യൂട്ടിങ് ശ്രേണി ഇങ്ങനെ
ചരിത്രത്തിലാദ്യമായി 15-ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനുമായി തങ്ങളുടെ ഏറ്റവും വില കുറഞ്ഞ ലാപ്‌ടോപായ മാക്ബുക്ക് എയര്‍ മുതല്‍, എം2 അള്‍ട്രാ പ്രൊസസര്‍ ശക്തിപകരുന്ന മാക് പ്രോ വരെയുള്ള പുതിയ കംപ്യൂട്ടിങ് ഉപകരണങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിള്‍. മാക്ബുക്ക് എയര്‍ നിലവില്‍ വാങ്ങാവുന്ന ഏറ്റവും
ചരിത്രത്തിലാദ്യമായി 15-ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനുമായി തങ്ങളുടെ ഏറ്റവും വില കുറഞ്ഞ ലാപ്‌ടോപായ മാക്ബുക്ക് എയര്‍ മുതല്‍, എം2 അള്‍ട്രാ പ്രൊസസര്‍ ശക്തിപകരുന്ന മാക് പ്രോ വരെയുള്ള പുതിയ കംപ്യൂട്ടിങ് ഉപകരണങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിള്‍. മാക്ബുക്ക് എയര്‍ നിലവില്‍ വാങ്ങാവുന്ന ഏറ്റവും
ചരിത്രത്തിലാദ്യമായി 15-ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനുമായി തങ്ങളുടെ ഏറ്റവും വില കുറഞ്ഞ ലാപ്‌ടോപായ മാക്ബുക്ക് എയര്‍ മുതല്‍, എം2 അള്‍ട്രാ പ്രൊസസര്‍ ശക്തിപകരുന്ന മാക് പ്രോ വരെയുള്ള പുതിയ കംപ്യൂട്ടിങ് ഉപകരണങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിള്‍. മാക്ബുക്ക് എയര്‍ നിലവില്‍ വാങ്ങാവുന്ന ഏറ്റവും
ചരിത്രത്തിലാദ്യമായി 15-ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനുമായി തങ്ങളുടെ ഏറ്റവും വില കുറഞ്ഞ ലാപ്‌ടോപായ മാക്ബുക്ക് എയര്‍ മുതല്‍, എം2 അള്‍ട്രാ പ്രൊസസര്‍ ശക്തിപകരുന്ന മാക് പ്രോ വരെയുള്ള പുതിയ കംപ്യൂട്ടിങ് ഉപകരണങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിള്‍.
മാക്ബുക്ക് എയര്‍
നിലവില്‍ വാങ്ങാവുന്ന ഏറ്റവും മികച്ച 15-ഇഞ്ച് ലാപ്‌ടോപ്പുകള്‍ക്കൊപ്പമായിരിക്കും മാക്ബുക് എയറിന്റെ സ്ഥാനം. ലോകത്തെ ഏറ്റവും കനം കുറഞ്ഞ ലാപ്‌ടോപ്പുകളിലൊന്നും ഇതായിരിക്കുമെന്നാണ് കമ്പനിയുടെ വാദം. 1.49 കിലോഗ്രാമാണ് ഭാരം . പ്രാഥമിക മോഡലിന്റെ ഇന്ത്യയിലെ വിലയും കമ്പനി പ്രഖ്യാപിച്ചു-1,34,900 രൂപ. ഈ വേര്‍ഷന് 8ജിബി റാമും, 256ജിബി സംഭരണശേഷിയുമാണ് ഉള്ളത്. പുതിയ എയര്‍ ശ്രേണിക്ക് 18 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് ഉണ്ടായിരിക്കുമെന്നും പറയുന്നു. നാലു നിറങ്ങളില്‍ ഈ ശ്രേണി ലഭ്യമായിരിക്കും.
സ്‌ക്രീന്‍
15.3-ഇഞ്ച് വലിപ്പമുള്ള ലിക്വിഡ് റെറ്റിന ഡ്‌സിപ്ലെ ആണ് എയറിന്. 500നിറ്റ്‌സ് ആണ് ബ്രൈറ്റ്‌നസ്. ആപ്പിളിന്റെ സ്വന്തം എം2 ചിപ്പാണ് പ്രൊസസര്‍. 8-കോര്‍ ഉണ്ട് . ഇത് ഇപ്പോള്‍ ഏറ്റവുമധികം വില്‍പ്പനയുള്ള ഇന്റല്‍ ഐ7 പ്രൊസസര്‍ ഉപയോഗിച്ചു നിര്‍മ്മിച്ചിരിക്കുന്ന ലാപ്‌ടോപിനേക്കാള്‍ ഇരട്ടി വേഗത്തില്‍ പ്രവര്‍ത്തിക്കുമെന്നാണ് അവകാശവാദം. 2ടിബി വരെ എസ്എസ്ഡി സംഭരണശേഷിയുള്ള മോഡലുകള്‍ ലഭ്യമായിരിക്കും. 24 ജിബി യൂണിഫൈഡ് മെമ്മറിയും ഉണ്ടായിരിക്കും. ഫെയ്‌സ്‌ടൈം വെബ്ക്യാമിന്റെ റെസലൂഷന്‍ 1080പി തന്നെയാണ്.
ഫാന്‍ ഇല്ല
ഇപ്പോള്‍ വില്‍പ്പനയിലുള്ള 13-ഇഞ്ച് മാക്ബുക് എയറിനെ പോലെ തന്നെ ഫാന്‍ ഇല്ലാതെയാണ് 15-ഇഞ്ച് എയറും പ്രവര്‍ത്തിക്കുന്നത്. മാഗ്‌സെയ്ഫ് ഉപയോഗിച്ചും, യുഎസ്ബി-സി പോര്‍ട്ട് വഴിയും പുതിയ എയര്‍ ചാര്‍ജ് ചെയ്യാം. സ്‌പേഷ്യല്‍ ഓഡിയോയ്ക്കായി 6 സ്പീക്കറുകളും നല്‍കിയിട്ടുണ്ട്.
മാക് പ്രോ
എം2 അള്‍ട്രാ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന മാക് പ്രോ കംപ്യൂട്ടറുകളും ആപ്പിള്‍ പുറത്തിറക്കി. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടയ്ക്ക് ആപ്പിള്‍ ഇറക്കിയിരിക്കുന്ന ഏറ്റവും കരുത്തുറ്റ മെഷീനുകളാണ് ഇവ എന്നാണ് വിലയിരുത്തല്‍. ഇവയ്ക്ക് 24-കോര്‍ സിപിയു ആണ് ഉള്ളത്. ആപ്പിളിന്റെ ഇതുവരെ പുറത്തിറക്കിയിരിക്കുന്നതിലേക്കും വച്ച് ഏറ്റവും കരുത്തുറ്റ പ്രൊസസറാണ് എം2 അള്‍ട്രാ. 8കെ വിഡിയോ എഡിറ്റിങ് തുടങ്ങിയ പല കാര്യങ്ങള്‍ക്കും കംപ്യൂട്ടറുകളുടെ കരുത്ത് എത്രയുണ്ടെങ്കിലും മതിയാവില്ലെന്നു പറയുന്നവരുണ്ട്. അവര്‍ക്ക് കൂടുതല്‍ കരുത്തു വേണ്ടവര്‍ക്ക് എം2 അള്‍ട്രാ പ്രൊസസര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന മാക് പ്രോ പരിഗണിക്കാം. എം2 മാക്‌സ് ചിപ്പിന്റെ ഇരട്ടി പ്രകടനശേഷി ആയിരിക്കും ഇതിന് ഉണ്ടായിരിക്കുക.
എം2 അള്‍ട്രാ പ്രൊസസര്‍
എം2 അള്‍ട്രായ്ക്ക് 24-കോര്‍ സിപിയു ആണ് ഉള്ളത്. 76-കോര്‍ ജിപിയുവും ഉണ്ട്. ഇതില്‍ 134 ബില്ല്യന്‍ ട്രാന്‍സിസ്റ്ററുകള്‍ ഉണ്ടെന്നു പറയുന്നു. 192ജിബി വരെ യൂണിഫൈഡ് മെമ്മറിയും ലഭിക്കും. സെക്കന്‍ഡില്‍ 800 ജിബി വരെ എന്ന കൂറ്റന്‍ ബാന്‍ഡ്‌വിഡ്തും ഉണ്ടായിരിക്കും. (എ2 മാക്‌സില്‍ 67 ബില്ല്യന്‍ ട്രാന്‍സിസ്റ്ററുകളാണ് ഉള്ളത്.) ഇരു പ്രൊസസറുകള്‍ക്കും മികച്ച കരുത്തുണ്ടെങ്കിലും, എം2 അള്‍ട്രാ അത്യുജ്വലമായ ശക്തി പ്രകടിപ്പിക്കുന്നു എന്ന് വിലയിരുത്തപ്പെടുന്നു.
76-കോര്‍ ജിപിയു
യാതൊരു ലാഗുമില്ലാതെ കണ്ടെന്റ് കണാനായി 76-കോര്‍ ജിപിയു ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ലോകത്ത് ഇന്ന് ലഭ്യമായിരിക്കുന്നതിലേക്കും വച്ച് ഏറ്റവും ശക്തിയുള്ള വര്‍ക്‌സ്റ്റേഷന്‍ ഗ്രാഫിക് കാര്‍ഡുകളിലൊന്നാണ് ഇതിലുള്ളത് എന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. ഇതിന് ഏഴ് ആഫ്റ്റര്‍ബേണര്‍ കാര്‍ഡുകളുടെ പ്രകടന മികവ് ലഭിക്കുമെന്നും കമ്പനി പറയുന്നു. ഇതുള്ളതിനാല്‍ 8കെ പ്രോറെസ് വിഡിയോയുടെ 22 സ്ട്രീമുകള്‍ നടത്താന്‍ സാധിക്കുമെന്നും കമ്പനി പറഞ്ഞു. തുടക്ക വേരിയന്റിനു തന്നെ ഇന്റല്‍ പ്രൊസസറുമായി ഇറങ്ങുന്ന ഈ ഗണത്തില്‍ പെടുന്ന കംപ്യൂട്ടറുകള്‍ക്ക് നല്‍കിയിരിക്കുന്നതിന്റെ ഇരട്ടി എസ്എസ്ഡി മെമ്മറിയും നല്‍കിയിരിക്കുന്നു.
പോര്‍ട്ടുകള്‍
മാക് പ്രോ മോഡലുകള്‍ക്ക് 7 പിസിഐഇ (PCIe) എക്‌സ്പാന്‍ഷന്‍ സ്ലോട്ടുകള്‍ ഉണ്ട്. ഇവിയില്‍ 6എണ്ണത്തിന് പിസിഐഇ ജെന്‍ 4 സപ്പോര്‍ട്ട് ഉണ്ട്. കൂടാതെ 8 തണ്ടര്‍ബോള്‍ട്ട് 4 പോര്‍ട്ടുകളും ഉണ്ട്. ഇവയില്‍ 6 എണ്ണം പിന്നിലും, 2 എണ്ണം മുകളിലുമാണ്. 2 എന്‍ഹാന്‍സ്ഡ് എച്ഡിഎംഐ പോര്‍ട്ടുകളും ഉണ്ട്. കൂടാതെ, 10ജിബി എതര്‍നെറ്റ് പോര്‍ട്ടുകള്‍ 2 എണ്ണവും, ഒരു ഹെഡ്‌ഫോണ്‍ ജാക്കും ഉണ്ട്.
മാക് സ്റ്റുഡിയോ
പുതിയ മാക് സ്റ്റുഡിയോ ശ്രേണി എം2 മാക്‌സ്, എം2 അള്‍ട്രാ എന്നീ പ്രൊസസറുകളില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തിക്കുക. മുന്‍ തലമുറയിലെ മാക് സ്റ്റുഡിയോയുടെ 50 ശതമാനം അധിക കരുത്ത് ഇതിനുണ്ടായിരിക്കുമെന്ന് ആപ്പിള്‍ പറയുന്നു. അതേസമയം, സമാനമായ ഇന്റല്‍ മോഡലുകളേക്കാള്‍ നാലു മടങ്ങ് അധിക കരുത്തായിരിക്കും മാക് സ്റ്റുഡിയോയ്ക്ക് പുറത്തെടുക്കാനാകുക. എം2 മാക്‌സ് പ്രൊസസറിന് 12-കോര്‍ സിപിയു ആണ് ഉള്ളത്. ഒപ്പം 38-കോര്‍ ജിപിയു, 96ജിബി വരെ യൂണിഫൈഡ് മെമ്മറി എന്നിവയും ഉണ്ടായിരിക്കും. എം1 അള്‍ട്രാ പ്രൊസസര്‍ ഉപയോഗിച്ച് ആപ്പിള്‍ നേരത്തെ പുറത്തിറക്കിയിരുന്ന സ്റ്റുഡിയോയേക്കാള്‍ മൂന്നു മടങ്ങ് അധിക കരുത്താണ് ഇതിനുള്ളത് എന്നാണ് അവകാശവാദം.
കണക്ടിവിറ്റി
മാക് സ്റ്റുഡിയോയ്ക്ക് ഇപ്പോള്‍ 8കെ റെസലൂഷനും, 240 ഹെട്‌സ് റിഫ്രെഷ് റെയ്റ്റുമുളള സ്‌ക്രീനുകള്‍ സപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. കൂടാതെ, 4 തണ്ടര്‍ബോള്‍ട്ട് 4 പോര്‍ട്ടുകള്‍, 10ജിബി എതര്‍നെറ്റ് പോര്‍ട്ട്, ഒരു എന്‍ഹാന്‍സ്ഡ് എച്ഡിഎംഐ പോര്‍ട്ട്, 2 യുഎസ്ബി ടൈപ് എ പോര്‍ട്ട്, 2 യുഎസ്ബി ടൈപ്-സി പോര്‍ട്ട് ഒരു എസ്ഡി കാര്‍ഡ് സ്ലോട്ട് എന്നിവയും ഉണ്ട്.
വില
മാക് സ്റ്റുഡിയോയുടെ തുടക്ക വില വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കു വാങ്ങുന്നവര്‍ക്ക് 1,88,900 രൂപയാണ് എന്ന് ആപ്പിളിന്റെ വെബ്‌സൈറ്റ് പറയുന്നു. അല്ലാത്തവര്‍ 2,09,900 രൂപ നല്‍കണം.
ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാം
മാക്ബുക്ക് എയര്‍, മാക് പ്രോ, മാക് സ്റ്റുഡിയോ എന്നീ മോഡലുകള്‍ ആപ്പിള്‍ ഇന്ത്യയുടെ വെബ്‌സൈറ്റ് വഴി ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാം.
വാല്‍ക്കഷണം
എം2 അള്‍ട്രാ ശക്തിപകരുന്ന, ഇപ്പോള്‍ വാങ്ങാന്‍ പറ്റുന്ന ഏറ്റവും കരുത്തുറ്റ മാക് പ്രോ മോഡലിന് വില 40,000 ഡോളര്‍ ആണ്!
English Summary: Apple Introducing the new 15-inch MacBook Air with M2, Mac Studio with M2 Max and M2 Ultra, and Mac Pro with M2 Ultra