16ജിബി വരെ റാം! വണ്‍പ്ലസ് നോര്‍ഡ് 3 കാത്തിരിക്കുന്നവര്‍ക്ക് ഇതാ ചില വിവരങ്ങള്‍
താമസിയാതെ ഇറക്കിയേക്കുമെന്നു കരുതുന്ന വണ്‍പ്ലസ് നോര്‍ഡ് 3 ഫോണിന് 16ജിബി വരെ റാമുള്ള വേരിയന്റുകള്‍ കണ്ടേക്കാമെന്ന് കമ്പനി നേരിട്ടു സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍. നോര്‍ഡ് 3യുടെ സ്‌ക്രീനിന് 6.74-ഇഞ്ച് വലിപ്പം കണ്ടേക്കാമെന്നാണ് സൂചനകള്‍. നീല, പച്ച, കറുപ്പ് എന്നിവ കൂടാതെ, ടീല്‍ (ഇരുണ്ട ചാരനിറം
താമസിയാതെ ഇറക്കിയേക്കുമെന്നു കരുതുന്ന വണ്‍പ്ലസ് നോര്‍ഡ് 3 ഫോണിന് 16ജിബി വരെ റാമുള്ള വേരിയന്റുകള്‍ കണ്ടേക്കാമെന്ന് കമ്പനി നേരിട്ടു സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍. നോര്‍ഡ് 3യുടെ സ്‌ക്രീനിന് 6.74-ഇഞ്ച് വലിപ്പം കണ്ടേക്കാമെന്നാണ് സൂചനകള്‍. നീല, പച്ച, കറുപ്പ് എന്നിവ കൂടാതെ, ടീല്‍ (ഇരുണ്ട ചാരനിറം
താമസിയാതെ ഇറക്കിയേക്കുമെന്നു കരുതുന്ന വണ്‍പ്ലസ് നോര്‍ഡ് 3 ഫോണിന് 16ജിബി വരെ റാമുള്ള വേരിയന്റുകള്‍ കണ്ടേക്കാമെന്ന് കമ്പനി നേരിട്ടു സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍. നോര്‍ഡ് 3യുടെ സ്‌ക്രീനിന് 6.74-ഇഞ്ച് വലിപ്പം കണ്ടേക്കാമെന്നാണ് സൂചനകള്‍. നീല, പച്ച, കറുപ്പ് എന്നിവ കൂടാതെ, ടീല്‍ (ഇരുണ്ട ചാരനിറം
വിപണിയിൽ ഉടൻ എത്തിയേക്കുമെന്നു കരുതുന്ന വണ്‍പ്ലസ് നോര്‍ഡ് 3 ഫോണിന് 16ജിബി വരെ റാമുള്ള വേരിയന്റുകള്‍ കണ്ടേക്കാമെന്ന് കമ്പനി നേരിട്ടു സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍. നോര്‍ഡ് 3യുടെ സ്‌ക്രീനിന് 6.74-ഇഞ്ച് വലിപ്പം കണ്ടേക്കാമെന്നാണ് സൂചനകള്‍. നീല, പച്ച, കറുപ്പ് എന്നിവ കൂടാതെ, ടീല്‍ (ഇരുണ്ട ചാരനിറം അല്ലെങ്കില്‍ നീല നിറം) നിറത്തിലും ഫോണ്‍ എത്തിയേക്കുമെന്ന് പറഞ്ഞിരിക്കുന്നത് ജര്‍മ്മന്‍ വെബ്‌സൈറ്റായ വിന്‍ഫ്യൂചര്‍.ഡെആണ്.
തരക്കേടില്ലാത്ത ഹാര്‍ഡ് വെയര്‍ കരുത്ത് പ്രതീക്ഷിക്കുന്നു
മീഡിയടെക് ഡിമെന്‍സിറ്റി 9000 പ്രൊസസറിനൊപ്പമായിരിക്കും 16ജിബി റാം വരെയുള്ള വേരിയന്റുകള്‍ പ്രവര്‍ത്തിക്കുക. റാം കുറഞ്ഞ വേരിയന്റുകളും പ്രതീക്ഷിക്കുന്നു. സംഭരണശേഷി 256ജിബി വരെ ആയിരിക്കുമെന്നും കരുതുന്നു. ( 512ജിബി വരെ പ്രതീക്ഷിക്കാം.) ആന്‍ഡ്രോയിഡ് 13 കേന്ദ്രമായി സൃഷ്ടിച്ച, വണ്‍പ്ലസിന്റെ സ്വന്തം ഓക്‌സിജന്‍ ഒഎസ് 13 ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം. ഇരട്ട സിം, യുഎസ്ബി ടൈപ്-സി 2.0 പോര്‍ട്ട് എന്നിവ കണ്ടേക്കും. അതിവേഗം ഡേറ്റാകൈമാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് ഒരു അനുഗ്രഹമായിരിക്കും ഇത്.
സ്‌ക്രീനിന് വലിപ്പം മാത്രമല്ല, മറ്റു മികവുകളും
അമോലെഡ് സ്‌ക്രീന്‍ ആയിരിക്കും വണ്‍പ്ലസ് നോര്‍ഡ് 3യ്ക്ക് എന്നും കരുതപ്പെടുന്നു. റെസലൂഷന്‍ 1240x2727 പിക്‌സല്‍ ആയിരിക്കും. അതേസമയം, മികച്ച സ്‌ക്രോളിങിനും ഗെയിമിങിനും ഉതകുന്ന തരത്തില്‍ 144ഹെട്‌സ് റിഫ്രെഷ് റേറ്റും ഉണ്ടായിരിക്കുമെന്നുംകരുതുന്നു. ബ്രൈറ്റ്‌നസിന്റെ കാര്യത്തിലും നിരാശപ്പെടുത്തിയേക്കില്ല-1450 നിറ്റ്‌സ് പീക് ലഭിക്കുമെന്നാണ് കേള്‍വി. ഇതു ശരിയാണെങ്കില്‍ സ്‌ക്രീനില്‍ നേരിട്ടു സൂര്യപ്രകാശം അടിക്കുന്ന സന്ദര്‍ഭങ്ങളിലും അക്ഷരങ്ങള്‍ വിഷമമില്ലാതെ വായിച്ചെടുക്കാന്‍ സാധിച്ചേക്കും. ഡിസ്‌പ്ലെയില്‍തന്നെയുള്ള ഫിങ്ഗര്‍പ്രിന്റ് സ്‌കാനറും പ്രതീക്ഷിക്കുന്നു. സ്‌റ്റീരിയോ സ്പീക്കറുകളും ഫോണില്‍ പ്രതീക്ഷിക്കുന്നു. 24-ബിറ്റ് ഓഡിയോ മികവോടെ കേള്‍പ്പിക്കാന്‍ നോര്‍ഡ് 3ക്കു സാധിച്ചേക്കും.
ക്യാമറ
നോര്‍ഡ് 3യ്ക്ക് ട്രിപ്പിള്‍ പിന്‍ ക്യാമറാ സിസ്റ്റമാണ് പ്രതീക്ഷിക്കുന്നത്. പ്രധാന ക്യാമറയ്ക്ക് 50എംപി റെസലൂഷന്‍ ഉണ്ടായിരിക്കുമെന്നും കരുതുന്നു. മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ കെല്‍പ്പുള്ളതായിരിക്കും ഇതെന്നാണ് സൂചന. അതോടൊപ്പം 8എംപിഅള്‍ട്രാ വൈഡ്, 2എംപി മാക്രോ എന്നീ ക്യാമറകളും പ്രതീക്ഷിക്കുന്നു. സെല്‍ഫിക്കായി 16എംപി മുന്‍ ക്യാമറയും കിട്ടിയേക്കും. എല്‍ഇഡി ഫ്‌ളാഷും ഉണ്ടെന്നാണ് പറയുന്നത്. വിഡിയോ റെക്കോഡിങ് 4കെ 60 ഫ്രെയിംസ് വരെആയിരിക്കും. ഫുള്‍എച്ഡി സെക്കന്‍ഡിന്‍ 120പി വരെ ആയിരിക്കും.
ബാറ്ററി
നോര്‍ഡ് 3യ്ക്ക് 5000എംഎഎച് ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം 80w ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടും ഉണ്ടെന്നും കരുതപ്പെടുന്നു.
വിവരങ്ങളൊക്കെ എവിടെനിന്ന്?
നോര്‍ഡ് 3 മോഡല്‍, ചൈനയില്‍ ഇറക്കിയ വണ്‍പ്ലസ് എയ്‌സ് വി2 പേരുമാറ്റി എത്തുന്നതാണെന്നുള്ള വിവരം അനുസരിച്ചാണ് ഇത്. 2023 മാര്‍ച്ച് 7ന് പുറത്തിറക്കിയ മോഡലാണിത്. ഈ ഫോണ്‍ ചൈനയ്ക്കു വെളിയില്‍ വില്‍ക്കുന്നില്ല.
എന്തുകൊണ്ട് വണ്‍പ്ലസ് നോര്‍ഡ് 3ക്കായി കാത്തിരിക്കുന്നു?
ഇന്ത്യയില്‍ നിരവധി ആരാധകരുള്ള കമ്പനികളിലൊന്നാണ് വണ്‍പ്ലസ്. പ്രീമിയം ഫോണ്‍ മാത്രം ഇറക്കിയിരുന്ന കമ്പനി ഏതാനും വര്‍ഷം മുമ്പാണ് തങ്ങളുടെ വിപണന തന്ത്രം മാറ്റി വില കുറഞ്ഞ ഫോണുകളും ഇറക്കി തുടങ്ങിയത്. അത്തരത്തില്‍ ആദ്യം ഇറക്കിയ മോഡലായിരുന്നുവണ്‍പ്ലസ് നോര്‍ഡ്. ഇടത്തരം ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇറക്കിയതായിരുന്നു ഇത്.
English summary: OnePlus Nord 3 likely design and specs surface online