'ഇന്റര്‍നെറ്റ് ലഭ്യമായ ഏറ്റവും വില കുറഞ്ഞ ഫീച്ചര്‍ ഫോണ്‍' അവതരിപ്പിച്ചിരിക്കുകയാണ് റിലയന്‍സ്. ഹാൻഡ്‌സെറ്റ് വാങ്ങുന്നവർക്ക് മറ്റ് ഓപ്പറേറ്റർമാരുടെ ഫീച്ചർ ഫോൺ ഓഫറുകളെ അപേക്ഷിച്ച് 30 ശതമാനം കുറഞ്ഞ പ്രതിമാസ പ്ലാനുള്ള എന്നാല് 7 മടങ്ങ് കൂടുതൽ ഡാറ്റയും ലഭിക്കുമെന്ന് ജിയോ അറിയിച്ചു. ജിയോഭാരത് എന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'ഇന്റര്‍നെറ്റ് ലഭ്യമായ  ഏറ്റവും വില കുറഞ്ഞ ഫീച്ചര്‍ ഫോണ്‍' അവതരിപ്പിച്ചിരിക്കുകയാണ് റിലയന്‍സ്. ഹാൻഡ്‌സെറ്റ് വാങ്ങുന്നവർക്ക് മറ്റ് ഓപ്പറേറ്റർമാരുടെ ഫീച്ചർ ഫോൺ ഓഫറുകളെ അപേക്ഷിച്ച് 30 ശതമാനം കുറഞ്ഞ പ്രതിമാസ പ്ലാനുള്ള എന്നാൽ   7 മടങ്ങ് കൂടുതൽ ഡാറ്റയും ലഭിക്കുമെന്ന് ജിയോ അറിയിച്ചു.  ജിയോഭാരത് എന്നു പേരിട്ടിരിക്കുന്ന ഫോണിന് 999 രൂപയാണ് വിലയിട്ടിരിക്കുന്നത്. 1.77-ഇഞ്ച് വലിപ്പമുള്ള ക്യൂവിജിഎടിഎഫ്ടി സ്‌ക്രീനാണ് ഉള്ളത്. 1000എംഎഎച് ബാറ്ററിയുമുണ്ട്.

എഫ്എം റേഡിയോ, ജിയോ സിനിമ, ജിയോസാവന്‍, യുപിഐ പേമെന്റ് സംവിധാനമായ ജിയോപേ തുടങ്ങിയ ആപ്പുകള്‍ പ്രീ-ഇന്‍സ്‌റ്റോള്‍ ചെയ്താണ് ഫോണ്‍ ലഭിക്കുന്നത്. 128ജിബി മൈക്രോഎസ്ഡി കാര്‍ഡും ഫോണ്‍ സ്വീകരിക്കും.  സിം ലോക് ചെയ്തിരിക്കുകയാണ്. മറ്റു കമ്പനികളുടെ സിം ഇടാനാവില്ല.  പ്രതിമാസം 123 രൂപ ആയിരിക്കും വരിസംഖ്യ. ഇതിനൊപ്പം 14ജിബി ഡേറ്റയും ലഭിക്കും. വാര്‍ഷിക പ്ലാനിന് 1234 രൂപ നല്‍കണം. ഇതിന് 168ജിബി ഡേറ്റ ലഭിക്കും.

ADVERTISEMENT

ഇന്ത്യയിൽ ഇപ്പോഴും 250 ദശലക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കൾ 2ജി യുഗത്തിൽ കുടുങ്ങിക്കിടക്കുന്നുവെന്നും സാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ എല്ലാവരിലുമെത്തിക്കാന്‍ കഴിയുന്ന പരമാവധി മാർഗങ്ങൾ തേടുമെന്നും . പുതിയ ജിയോ ഭാരത് ഫോൺ ആ ദിശയിലേക്കുള്ള മറ്റൊരു ചുവടുവയ്പാണെന്നും റിലയൻസ് പറയുന്നു.‌

ജിയോ ഭാരതിന്റെ പ്രത്യേകതകൾ

ADVERTISEMENT

ജിയോ ഭാരത് ഇന്റർനെറ്റ് പ്രവർത്തനക്ഷമമായ ഫോണാണ്, വില 999 രൂപ മാത്രം

2ജി യുഗത്തിൽ കുടുങ്ങിയ 250 ദശലക്ഷം മൊബൈൽ വരിക്കാരെയാണ് ലക്ഷ്യമിടുന്നതെന്നു റിലയൻസ്

ADVERTISEMENT

ജിയോ ഭാരത് പ്ലാറ്റ്‌ഫോമിലാണ് ഫോൺ പ്രവർത്തിക്കുന്നത്.

ജിയോ ഭാരത് രണ്ട് പ്ലാനുകളിലാണ് വരുന്നത്: അൺലിമിറ്റഡ് വോയ്‌സ് കോളുകൾക്കും 14 ജിബി ഡാറ്റയ്ക്കും പ്രതിമാസം ₹123, കൂടാതെ 168 ജിബി (0.5   ജിബി/ദിവസം) ഡാറ്റയ്ക്ക് പ്രതിവർഷം ₹1234.

ക്യാമറ, ബിൽറ്റ്-ഇൻ ടോർച്ച്, JioSaavn, FM Radio, Jio Cinema തുടങ്ങിയ ആപ്പുകളും ഫോണിലുണ്ട്.

ജിയോമാർട്ടിൽ നിന്നും തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും വാങ്ങാൻ കഴിയും.

English Summary: Reliance Jio on Monday launched its new 4G phone, the Jio Bharat Phone.