ടെക്നോ പോവ 5 പ്രോ 5ജി ആമസോണ്‍ വഴി ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. ടെക്-ഇന്‍ഫ്യൂസ്ഡ് ഇന്‍ററാക്ടീവ് എല്‍ഇഡി ഡിസൈനും 5ജി പ്രകടനവുമായി എത്തുന്ന ഫോണ്‍ ഈ വില ശ്രേണിയിലെ മികച്ച 5ജി സ്മാര്‍ട്ട്ഫോണാണ്. മീഡിയടെക്കിന്‍റെ ഡിമെന്‍സിറ്റി 6080 5ജി പ്രോസസറാണ് ഫോണിന് കരുത്ത് നല്‍കുന്നത്. നവീകരിച്ച താപ നിര്‍ഗമന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെക്നോ പോവ 5 പ്രോ 5ജി ആമസോണ്‍ വഴി ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. ടെക്-ഇന്‍ഫ്യൂസ്ഡ് ഇന്‍ററാക്ടീവ് എല്‍ഇഡി ഡിസൈനും 5ജി പ്രകടനവുമായി എത്തുന്ന ഫോണ്‍ ഈ വില ശ്രേണിയിലെ  മികച്ച 5ജി സ്മാര്‍ട്ട്ഫോണാണ്. മീഡിയടെക്കിന്‍റെ ഡിമെന്‍സിറ്റി 6080 5ജി പ്രോസസറാണ് ഫോണിന് കരുത്ത് നല്‍കുന്നത്. നവീകരിച്ച താപ നിര്‍ഗമന സംവിധാനം, 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്പ്ലേ, മെച്ചപ്പെടുത്തിയ ഗെയിമിങ് ഫീച്ചര്‍ തുടങ്ങിയ സവിശേഷതകളോടെയാണ് ടെക്നോ പോവ 5 പ്രോ 5ജി എത്തുന്നത്. 

ADVERTISEMENT

5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്. 68 വാട്ട് അള്‍ട്രാ ചാര്‍ജര്‍ 15 മിനിറ്റിനുള്ളില്‍ 50 ശതമാനം വരെയും, 45 മിനിറ്റിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. 31 മണിക്കൂറിലേറെ കോളിങ്ങോ, 9 മണിക്കൂറിലേറെ ഗെയിമിങ്ങോ, 13 മണിക്കൂറിലേറെ വെബ് ബ്രൗസിങ്ങോ, 12 മണിക്കൂറിലേറെ വീഡിയോ സ്ക്രീനിങ്ങോ ഫുള്‍ചാര്‍ജില്‍ ആസ്വദിക്കാം. 256ജിബി വരെ റോം 8+8 എക്സ്റ്റെന്‍ഡഡ് റാം സ്റ്റോറേജും ഉള്ളതിനാല്‍ പോവ 5 പ്രോ 5ജി ഉപയോക്താക്കള്‍ക്ക് വളരെ സുഗമമായി ഗെയിം ഉള്‍പ്പെടെ ഫോണില്‍ ആസ്വദിക്കാനാകും. 50 മെഗാപിക്സല്‍ എഐ ക്യാമറയാണ് ഫോണിന്. വ്ളോഗിങിനായി ഡ്യൂവല്‍-വ്യൂ വിഡിയോ ഫീച്ചറുമുണ്ട്. 

ADVERTISEMENT

 മികച്ച ഗെയിമിങ് അനുഭവത്തിനായി ഹൈ-റെസ്, ഡിടിഎസ് സര്‍ട്ടിഫൈഡ് ഓഡിയോ എന്നിവയ്ക്കൊപ്പം ഡ്യുവല്‍ സ്പീക്കറുകളും ഫോണിനുണ്ട്. ഗെയിമര്‍മാരെ ലക്ഷ്യമിട്ട് പോവ 5 പ്രോ 5ജിയുടെ ഫ്രീ ഫയര്‍ പ്രത്യേക എഡിഷനും അവതരിപ്പിച്ചിട്ടുണ്ട്. പാക്കേജിങ് ഡിസൈന്‍ മുതല്‍ പ്രത്യേക കസ്റ്റമൈസേഷനുകള്‍ ലഭ്യമാക്കിയാണ് ഫ്രീ ഫയര്‍ സ്പെഷ്യല്‍ എഡിഷന്‍ കമ്പനി അവതരിപ്പിക്കുന്നത്. സൗത്ത് ഈസ്റ്റ് ഏഷ്യയിലും, മിഡില്‍ ഈസ്റ്റിലും, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലുമായിരിക്കും ഫ്രീ ഫയര്‍ സ്പെഷ്യല്‍ എഡിഷന്‍ പ്രധാനമായും ലഭ്യമാവുക. ഉടനെ നടക്കുന്ന അവതരണ ചടങ്ങിൽ വില വിവരങ്ങൾ പ്രഖ്യാപിക്കും.

ADVERTISEMENT