ബോൾട്ടിന്റെ സ്റ്റെർലിങ് പ്രോ ബ്ലൂടൂത്ത് കോളിങ് വാച്ച്
സ്മാർട് വാച്ച് വിപണിയിൽ അതിവേഗം വളരുന്ന ഇന്ത്യൻ ബ്രാൻഡായ ബോൾട്ടിന്റെ സ്റ്റെർലിങ് പ്രോ ബ്ലൂടൂത്ത് കോളിങ് വാച്ച്, ഫീച്ചറുകൾകൊണ്ട് ‘വേറെ ലെവൽ’. ചതുര സ്മാർട് വാച്ചുകളിൽനിന്ന് വൃത്താകൃതിയിലുള്ള ഡയലിലേക്ക് വിപണി മാറുന്ന വേളയിലെത്തുന്ന ഈ സ്മാർട് വാച്ചിന്റേത് വൃത്താകൃതിയിലുള്ള 1.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ
സ്മാർട് വാച്ച് വിപണിയിൽ അതിവേഗം വളരുന്ന ഇന്ത്യൻ ബ്രാൻഡായ ബോൾട്ടിന്റെ സ്റ്റെർലിങ് പ്രോ ബ്ലൂടൂത്ത് കോളിങ് വാച്ച്, ഫീച്ചറുകൾകൊണ്ട് ‘വേറെ ലെവൽ’. ചതുര സ്മാർട് വാച്ചുകളിൽനിന്ന് വൃത്താകൃതിയിലുള്ള ഡയലിലേക്ക് വിപണി മാറുന്ന വേളയിലെത്തുന്ന ഈ സ്മാർട് വാച്ചിന്റേത് വൃത്താകൃതിയിലുള്ള 1.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ
സ്മാർട് വാച്ച് വിപണിയിൽ അതിവേഗം വളരുന്ന ഇന്ത്യൻ ബ്രാൻഡായ ബോൾട്ടിന്റെ സ്റ്റെർലിങ് പ്രോ ബ്ലൂടൂത്ത് കോളിങ് വാച്ച്, ഫീച്ചറുകൾകൊണ്ട് ‘വേറെ ലെവൽ’. ചതുര സ്മാർട് വാച്ചുകളിൽനിന്ന് വൃത്താകൃതിയിലുള്ള ഡയലിലേക്ക് വിപണി മാറുന്ന വേളയിലെത്തുന്ന ഈ സ്മാർട് വാച്ചിന്റേത് വൃത്താകൃതിയിലുള്ള 1.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ
സ്മാർട് വാച്ച് വിപണിയിൽ അതിവേഗം വളരുന്ന ഇന്ത്യൻ ബ്രാൻഡായ ബോൾട്ടിന്റെ സ്റ്റെർലിങ് പ്രോ ബ്ലൂടൂത്ത് കോളിങ് വാച്ച്, ഫീച്ചറുകൾകൊണ്ട് ‘വേറെ ലെവൽ’. ചതുര സ്മാർട് വാച്ചുകളിൽനിന്ന് വൃത്താകൃതിയിലുള്ള ഡയലിലേക്ക് വിപണി മാറുന്ന വേളയിലെത്തുന്ന ഈ സ്മാർട് വാച്ചിന്റേത് വൃത്താകൃതിയിലുള്ള 1.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ സ്ക്രീനാണ്. മെലിഞ്ഞ മെറ്റാലിക് ഫ്രെയിം ഒപ്പം രണ്ട് സ്റ്റൈലിഷ് നിറങ്ങളിൽ മെറ്റാലിക് സ്ട്രാപ്പുകളും കിട്ടും.
ഡിസ്പ്ലേ, ഡിസൈൻ
ബോൾട്ട് സ്റ്റെർലിങ് പ്രോയുടെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് അതിന്റെ ആകർഷകമായ 1.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ്. 466 x 466 പിക്സൽ റെസല്യൂഷനുള്ള ഡിസ്പ്ലേ തികഞ്ഞ വ്യക്തത നൽകുന്നു. 800 നിറ്റ് തെളിച്ചമുണ്ട്. വെയിലത്തുനിൽക്കുമ്പോൾപോലും സ്‌ക്രീൻ എളുപ്പത്തിൽ വായിക്കാൻ കഴിയും. കറുപ്പുനിറത്തിലും വെള്ളിനിറത്തിലുമാണ് വാച്ചിന്റെ ഫ്രെയിം വരുന്നത്.
ബ്ലൂടൂത്ത് കോളിങ്
ബോൾട്ട് സ്റ്റെർലിങ് പ്രോയുടെ ഏറ്റവും ശ്രദ്ധേയമായ വശങ്ങളിലൊന്ന് ബ്ലൂടൂത്ത് കോളിങ് കൈകാര്യം ചെയ്യാനുള്ള കഴിവാണ്. വാച്ചിൽനിന്ന് നേരിട്ട് കോളുകൾ വിളിക്കാനും സ്വീകരിക്കാനും അനുവദിക്കുന്നു. ഇൻ-ബിൽറ്റ് മൈക്രോഫോണും സ്പീക്കറും സജ്ജീകരിച്ചിരിക്കുന്നു. വ്യക്തവും തടസ്സരഹിതവുമായ ആശയവിനിമയം ഇത് ഉറപ്പാക്കുന്നു.
വോയ്‌സ് അസിസ്റ്റന്റ്
ബ്ലൂടൂത്ത് കോളിങ്ങിനുപുറമെ, സിരി, ഗൂഗിൾ അസിസ്റ്റന്റ് തുടങ്ങിയ വോയ്‌സ് അസിസ്റ്റന്റുകളും സ്റ്റെർലിങ് പ്രോയിൽ പ്രവർത്തിക്കുന്നു. ഈ ഹാൻഡ്‌സ്-ഫ്രീ സൗകര്യം വഴി റിമൈൻഡർ സെറ്റിങ്, മെസേജിങ്, കാലാവസ്ഥ പരിശോധിക്കൽ തുടങ്ങിയ ജോലികളൊക്കെ നടക്കും.
ആരോഗ്യ സവിശേഷതകൾ
ആരോഗ്യത്തിന്റെയും ഫിറ്റ്നെസിന്റെയും പ്രാധാന്യം തികച്ചും മനസ്സിലാക്കുന്ന സ്മാർട് വാച്ചാണ് ബോൾട്ട് സ്റ്റെർലിങ് പ്രോ. വെൽനസ് ഫീച്ചറുകളുടെ ഒരു നിര തന്നെയുണ്ട്.
1. ഹൃദയമിടിപ്പ് നിരീക്ഷണം: വർക്കൗട്ട് ചെയ്യുമ്പോഴോ അല്ലാത്ത സാഹചര്യങ്ങളിലോ ഹൃദയമിടിപ്പ് നിരീക്ഷിക്കാൻ അനായാസം സാധിക്കും.
2. എസ്പിഒ2 ട്രാക്കിങ്: മൊത്തത്തിലുള്ള ആരോഗ്യം മനസ്സിലാക്കുന്നതിന് രക്തത്തിലെ ഓക്സിജന്റെ അളവു നിരീക്ഷിക്കുന്നത് നിർണായകമാണ്. എസ്പിഒ2 ട്രാക്ക് ചെയ്യാൻ ഈ വാച്ചിൽ വളരെ എളുപ്പമാണ്.
3. രക്തസമ്മർദ്ദ നിരീക്ഷണം: ഈ വാച്ച് കൃത്യമായ ബിപി ട്രാക്കിങ് നടത്തുന്നത് രക്തസമ്മർദം കൂടുതലോ കുറവോ ആയതിന്റെ പ്രശ്നങ്ങൾ നേരിടുന്നവർക്കു വളരെ സഹായകമാകും.
4. സ്ട്രെസ് ട്രാക്കിങ്: ആധുനിക ജീവിതം സമ്മർദപൂരിതമായതിനാൽ സ്ട്രെസ് ലെവൽ നിയന്ത്രിക്കുന്നതിന് സ്ട്രെസ് ട്രാക്കിങ് ഫീച്ചർ ഉപയോഗപ്പെടും.
5. ഉറക്ക നിരീക്ഷണം: ഗുണനിലവാരമുള്ള ഉറക്കം അത്യാവശ്യമാണെന്ന് ഡോക്ടർമാർ എപ്പോഴും ഉപദേശിക്കാറുണ്ടല്ലോ. വാച്ചിന്റെ സ്ലീപ്പ് മോണിറ്ററിങ് ഫീച്ചർ ഉറക്ക പാറ്റേണുകളെക്കുറിച്ചുള്ള കൃത്യമായ നിരീക്ഷണങ്ങൾ നൽകുന്നു, മികച്ച വിശ്രമം ക്രമീകരിക്കാൻ ഇതു സഹായിക്കുന്നു.
6. ആർത്തവചക്രം ട്രാക്കിങ്: ആർത്തവചക്രം ട്രാക്ക് ചെയ്യുന്നതിലൂടെ, സ്ത്രീകൾക്ക് ആരോഗ്യം നിരീക്ഷിക്കാൻ സഹായിക്കുന്നു.
സ്മാർട് വാച്ചിലെ ആരോഗ്യ വിവരങ്ങൾ ആപ്പിൾ ഹെൽത്, ഗൂഗിൾ ഫിറ്റ് തുടങ്ങിയ ആരോഗ്യ, ഫിറ്റ്നെസ് പ്ലാറ്റ്ഫോമുകളുമായി കണക്ട് ചെയ്യാനുമാകും.
സ്പോർട്സ് മോഡുകൾ
നൂറിലേറെ സ്‌പോർട്‌സ് മോഡുകളുള്ള സ്റ്റെർലിങ് പ്രോ വാച്ച് ജോഗിങ്, സൈക്ലിങ്, യോഗ, മറ്റ് കായിക വിനോദങ്ങൾ എന്നിവയിലെ പ്രകടനം ട്രാക്ക് ചെയ്യാനും ഫിറ്റ്നസ് ലക്ഷ്യങ്ങൾ നേടാൻ സഹായിക്കുകയും ചെയ്യും.
സ്മാർട്ട് അറിയിപ്പുകൾ
സ്റ്റെർലിങ് പ്രോ ദൈനംദിന ജീവിതം മെച്ചപ്പെടുത്താനുതകുന്ന മറ്റ് സ്മാർട് ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു:
1. സ്‌മാർട് നോട്ടിഫിക്കേഷനുകൾ: കോൾ, മെസേജ്, ആപ്പ് നോട്ടിഫിക്കേഷൻ എന്നിവയ്‌ക്കായുള്ള അലേർട്ടുകൾ വാച്ചിൽ അറിയാം.
2. ലേസിനെസ് അലേർട്ട്: ഉദാസീനമായ ജീവിതശൈലിയുള്ളവരെ എഴുന്നേറ്റു നടക്കാൻ പ്രേരിപ്പിക്കുന്ന അലേർട്ട്, ഏറെനേരം ഇരുന്നു ജോലി ചെയ്യുന്നവർക്കു വളരെ സഹായകമാണ്.
3. വെള്ളം കുടിക്കാനുള്ള ഓർമ്മപ്പെടുത്തൽ: കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കണമെന്ന ഓർമ്മപ്പെടുത്തൽ കിട്ടും.
4. ഫോൺ കണ്ടെത്തുക: ഫോൺ എവിടെയെങ്കിലും മറന്നുവച്ചെങ്കിൽ അതു വേഗത്തിൽ കണ്ടെത്താൻ ഫൈൻഡ് ഫോൺ സവിശേഷതയുണ്ട്.
വെള്ളം പേടിക്കേണ്ട
ബോൾട്ട് സ്റ്റെർലിങ് പ്രോ ഐപി68 വാട്ടർ റെസിസ്റ്റൻസ് റേറ്റിങ് ഉള്ളതാണ്. പൊടിയിൽനിന്നുള്ള സംരക്ഷണവും 30 മിനിറ്റ് വരെ 1.5 മീറ്റർ ആഴത്തിൽ വെള്ളത്തിൽ മുങ്ങിയാലും വെള്ളം കയറാത്ത സംരക്ഷണവും ഉറപ്പാക്കുന്നു. വർക്കൗട്ട്, ഔട്ട്ഡോർ ആക്ടിവിറ്റി, നീന്തൽ എന്നീ വേളകളിലൊക്കെ വാച്ച് ധരിക്കാം.
ചുരുക്കിപ്പറഞ്ഞാൽ
സ്മാർട് വാച്ചുകളുടെ ലോകത്ത് ഗുണനിലവാരവും പുതുമയും കുറഞ്ഞവിലയിൽ നൽകുന്നു എന്നതാണ് ബോൾട്ട് സ്റ്റെർലിങ് പ്രോയുടെ പ്രത്യേകത. 2199 രൂപയാണു വില.