ഇനി ഓപ്പൺ 'സീസേം'; ഫോൾഡബിൾ ഫോണുമായി വൺ പ്ലസ്, വിശദമായറിയാം
ഒക്ടോബർ 19ന് വണ്‍ പ്ലസ് ഫോൾഡബിൾ ഫോൺ വിപണിയിലേക്കു അവതരിപ്പിക്കും. വർഷങ്ങളായി സാംസങ് ആധിപത്യം പുലർത്തുന്ന വിപണിയിലാണ് 'മടക്കി നിവർത്താൻ' ചൈനീസ് ടെക് ഭീമൻ വൺ പ്ലസ്(OnePlus) എത്തുന്നത്. പ്രോട്ടോടൈപ്പുകളിൽ രണ്ട് വർഷമായി നടത്തി വന്ന പരീക്ഷണങ്ങൾക്കുശേഷമാണ് വിപണിയിലേക്കെത്തിക്കുന്നതെന്നും ലൈറ്റ് ആൻഡ്

ഒക്ടോബർ 19ന് വണ്‍ പ്ലസ് ഫോൾഡബിൾ ഫോൺ വിപണിയിലേക്കു അവതരിപ്പിക്കും. വർഷങ്ങളായി സാംസങ് ആധിപത്യം പുലർത്തുന്ന വിപണിയിലാണ് 'മടക്കി നിവർത്താൻ' ചൈനീസ് ടെക് ഭീമൻ വൺ പ്ലസ്(OnePlus) എത്തുന്നത്. പ്രോട്ടോടൈപ്പുകളിൽ രണ്ട് വർഷമായി നടത്തി വന്ന പരീക്ഷണങ്ങൾക്കുശേഷമാണ് വിപണിയിലേക്കെത്തിക്കുന്നതെന്നും ലൈറ്റ് ആൻഡ് സ്ലിമെന്നാണ് ഓപ്പണിന്റെ ഫോൾഡബിൾ സംവിധാനമെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.
ഫോൾഡബിള്‍ സംവിധാനം കൂടുതൽ ഉപയോഗപ്രദമാക്കുന്നതിനായി പ്രി ഇൻസ്റ്റാൾഡ് ആപ്പുകളുമായാണ് എത്തുന്നത്. ഫേസ്ബുക് ഉൾപ്പടെയുള്ളവയിലെ ഡെവലപ്പർമാരുമായുള്ള ഈ സഹകരണം അവരുടെ ആപ്പുകൾ പുതിയ ഫോൾഡബിൾ ഫോം ഫാക്ടറുമായി പൊരുത്തപ്പെടുത്താൻ സഹായകമാകും.
സാംസങ് അതിന്റെ ഫ്ലിപ്പ് ആൻഡ് ഫോൾഡ് സ്‌മാർട്ട്‌ഫോണുകൾക്കായി അവരുടെ ആപ്പുകൾ ഒപ്റ്റിമൈസ് ചെയ്യുന്നതിന് മെറ്റാ, ഗൂഗിൾ തുടങ്ങിയ ബ്രാൻഡുകളുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നു. എയറോസ്പേസ് ഗ്രേഡ് ബോഡിയായിരിക്കും പക്ഷേ ഭാരക്കുറവായിരിക്കും സവിശേഷതയെന്നും ഡിസ്പ്ലേയിൽ ഒരു വലിയ മാറ്റം കൊണ്ടുവരികയാണെന്നും കമ്പനി വിശദീകരിക്കുന്നു.
പ്രതീക്ഷിക്കുന്ന സവിശേഷതകൾ ഇങ്ങനെ
∙ആൻഡ്രോയിഡ് 13
∙50 എംപി + 48എംപി + 32എംപി റിയർ ക്യാമറ
∙ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ2 പ്രോസസർ
.7.82 inch, LTPO AMOLED screen
.2268 x 2440 പിക്സൽ
∙370 ppi
∙12 GB RAM / 256 GB ഇന്റേണൽ സ്റ്റേറേജ്
ബേസ് വേരിയന്റ് 8 ജിബി റാമും 256 ജിബി സ്റ്റോറേജുമായിരിക്കും എത്തുക. 1,25000 അടുത്തായിരിക്കും പ്രതീക്ഷിക്കുന്ന വില. ഔദ്യോഗിക വിവരങ്ങൾ അല്ലെന്നതു ശ്രദ്ധിക്കണം. അവതരണത്തിനുശേഷം ഔദ്യോഗിക വിവരങ്ങൾ അപ്ഡേറ്റു ചെയ്യപ്പെടും.