വണ്ടർലസ്റ്റിനു ശേഷം 'സ്കേറി ഫാസ്റ്റ് '!; ആപ്പിള്‍ പേടിപ്പിക്കുന്നത് എങ്ങനെയായിരിക്കും?
ഒക്ടോബര്‍ 30ന് സ്കേറി ഫാസ്റ്റ് എന്ന പേരില്‍ ആപ്പിള്‍ ഇവന്റ് പ്രഖ്യാപിച്ച് ആപ്പിള്‍. വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും പുതിയ ഐമാക്, മാക്ബുക്ക് മോഡലുകള്‍ ആപ്പിള്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് ആപ്പിള്‍ ഡോട്ട് കോമിലും യുട്യൂബിലും തല്‍സമയം

ഒക്ടോബര്‍ 30ന് സ്കേറി ഫാസ്റ്റ് എന്ന പേരില്‍ ആപ്പിള്‍ ഇവന്റ് പ്രഖ്യാപിച്ച് ആപ്പിള്‍. വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും പുതിയ ഐമാക്, മാക്ബുക്ക് മോഡലുകള്‍ ആപ്പിള്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് ആപ്പിള്‍ ഡോട്ട് കോമിലും യുട്യൂബിലും തല്‍സമയം വെര്‍ച്വല്‍ ഇവന്റായി നടത്തുന്ന സ്കേറി ഫാസ്റ്റ് കാണാനാവും. ഒക്ടോബര്‍ 30ന് പസഫിക് സമയം വൈകീട്ട് അഞ്ചിനാണ്(ഇന്ത്യയില്‍ ഒക്ടോബര്‍ 31ന് രാവിലെ 05.30) ആപ്പിള്‍ ഇവന്റ് നടക്കുക.
2021ലാണ് ആപ്പിള്‍ 24 ഇഞ്ച് ഐമാക് പുറത്തിറക്കുന്നത്. ഇന്നുവരെ ഐമാകിന്റെ പുതിയ മോഡല്‍ ആപ്പിള്‍ അവതരിപ്പിച്ചിട്ടില്ല. വരാനിരിക്കുന്ന ആപ്പിള്‍ ഇവന്റില്‍ പുതിയ അവതരണം നടക്കുമെന്നാണ് കരുതപ്പെടുന്നത്. ആപ്പിളിന്റെ 14 ഇഞ്ച്, 16 ഇഞ്ച് മാക്ബുക് പ്രോ മോഡലുകളും ഐമാക്കുമെല്ലാം വിപണിയില്‍ ക്ഷാമം നേരിടുന്നുണ്ട്. ഇതും പുതിയ മോഡലുകള്‍ അണിയറയില്‍ ഒരുങ്ങുന്നുവെന്നതിന്റെ സൂചന നല്കുന്നു.
24 ഇഞ്ച് ഐമാക് സ്കേറി ഫാസ്റ്റില്‍ പുറത്തിറങ്ങുമെന്നാണ് ബ്ലൂംബര്‍ഗിലെ മാര്‍ക് ഗുര്‍മന്‍ ന്യൂസ് ലെറ്റര്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. കൂടുതല്‍ വലിയ പ്രൊ വെര്ഷന് 2024ലോ 2025ലോ പുറത്തിറങ്ങുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. പുതിയ ഐപാഡ് മോഡലുകള്‍ ഈ വര്‍ഷം ആപ്പിള്‍ പുറത്തിറക്കില്ലെന്നാണ് കരുതപ്പെടുന്നത്. 2024 മാര്‍ച്ചിനോട് അടുപ്പിച്ചായിരിക്കും പുതിയ ഐപാഡ് മോഡലുകള്‍ എത്തുക.
പഴയ 24 ഇഞ്ച് ഐമാകില്‍ എം1 ചിപ്പുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഏഴു നിറങ്ങളില്‍ ലഭ്യമായ ഐമാകില്‍ 4.5k റെറ്റിന ഡിസ്പ്ലേയാണുള്ളത്. പുതിയ ഐമാക്കില്‍ ആപ്പിളിന്റെ പുതിയ എം3 ചിപ്പുകളാണ് ഉപയോഗിക്കുകയെന്നും സൂചനയുണ്ട്. പുതിയ ചിപ്പ് വരുന്നതോടെ ഐമാകിന്റെ വേഗതയും വലിയ തോതില്‍ വര്‍ധിക്കും. സ്കേറി ഫാസ്റ്റ് എന്ന് ആപ്പിള്‍ ഇവന്റിന് പേരിട്ടതു തന്നെ ഇക്കാരണം കൊണ്ടാകാം.
കഴിഞ്ഞ സെപ്തംബറില്‍ വണ്ടര്‍ ലസ്റ്റ് എന്ന പേരില്‍ ആപ്പിള്‍ ഇവന്റ് നടന്നിരുന്നു. പുതിയ ഐഫോണ്‍ 15 ഉം ആപ്പിള്‍ വാച്ചും എയര്‍ പോഡ്സ് പ്രോയും യുഎസ്ബി സി ചാര്‍ജിങ് കെയ്സുമാണ് ഇതില്‍ പ്രധാനമായും അവതരിപ്പിച്ചത്. ഏതാനും മണിക്കൂറുകള്‍ക്കപ്പുറം നടക്കുന്ന സ്കേറി ഫാസ്റ്റില്‍ എന്തൊക്കെയാണ് ആപ്പിള്‍ അവതരിപ്പിക്കുക എന്നതു സംബന്ധിച്ച് ഊഹങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ളത്.